അവസരം നൽകാമെന്നു പറഞ്ഞു ലൈംഗികബന്ധത്തിനു പ്രേരിപ്പിച്ചു; കിം കി ഡുക്കിനെതിരെ ആരോപണവുമായി നടിമാർ

പ്രമുഖ ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്കിനെതിരെ ലൈംഗിക ആരോപണം. സൗത്ത്​ കൊറിയന്‍ ദേശീയ ചാനലുകളിലൂടെയാണ്​ രണ്ടു നടിമാര്‍ ആരോപണമുന്നയിച്ചത്​.

ലൈംഗികമായി ഉപയോഗിക്കുക, ബലാത്സംഘം എന്നിവയാണ്​ കിം കി ഡുകിനെതിരെ നടിമാര്‍ ആരോപിച്ചത്​. മുഖം മറച്ച്‌​ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ഒരു നടി സംവിധായക​ന്‍ ക്രൂരമായി പീഡിപ്പിച്ചെന്ന്​ പറഞ്ഞു.

2013ല്‍ മോബിയസ് എന്ന സിനിമയുടെ സെറ്റില്‍ വച്ച് കിം തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്നും തന്റെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിച്ചുവെന്നും പേരുവെളിപ്പെടുത്താത്ത നടി ആരോപിച്ചു.

ലൈംഗിക ബന്ധത്തിന് താല്‍പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ എന്നെ വിശ്വാസത്തിലെടുക്കാത്ത ഒരു നടിയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയില്ല എന്നായിരുന്നു കിം കി ഡുക്കിന്റെ പ്രതികരണമെന്നും നടി വെളിപ്പെടുത്തി. പിന്നീട് ഈ നടിക്ക് പകരം മറ്റൊരു നടിയാണ് ഈ റോളില്‍ അഭിനയിച്ചത്.

എന്നാൽ ആരോപണം കിം കി ഡുക് നിഷേധിച്ചു. തനിക്ക്​ പല സ്​ത്രീകളുമായി ബന്ധമുള്ളതായും അതൊക്കെ അവരുടെ സമ്മതത്തോടെയാ​ണെന്നാണ്​ ആരോപണങ്ങള്‍ നിഷേധിച്ച്‌​ ​കിം കി ഡുക്കിന്റെ പ്രതികരണം.വിവാഹജീവിതം നയിക്കുന്ന ആളെന്ന നിലയില്‍ ഇത്തരം ആരോപണങ്ങള്‍ തനിക്ക് നാണക്കേടാണെന്നും കിം പറഞ്ഞു.

Related posts