ഉയരക്കുറവാണോ പ്രശ്നം? ലക്ഷക്കണക്കിന് ആൾക്കാർ പരീക്ഷിച്ചു വിജയിച്ച വിദ്യ നിങ്ങളും ട്രൈ ചെയ്യൂ.

ഒരു മനുഷ്യന്റെ വളർച്ച പൂർത്തിയാകുന്നത് 18 വയസിലാണ്. എന്നാൽ ചില പ്രത്യേക വ്യായാമങ്ങളിലൂടെയും ആഹാര രീതികളിലൂടെയും 30 വയസിന് ശേഷവും ഉയരം വർദ്ധിപ്പിക്കാനാകും എന്നതാണ് പുതിയ കണ്ടെത്തൽ. ഉയരം കുറഞ്ഞു പോയതിനാൽ വിഷമിക്കുന്നവർക്ക് ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ പരീക്ഷിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാവുന്നതാണ്.

മനുഷ്യ ശരീരത്തിലെ എല്ലുകൾ, മെറ്റബോളിസം എന്നിവയുടെ പ്രവർത്തനത്തിനും വളർച്ചക്കും പിറ്റ്യൂട്ടറി ഗ്രന്ധികൾ ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾക്ക് വലിയ പങ്കാണുള്ളത്. ഈ ഹോർമോണുകളുടെ ഉൽപാദനം ത്വരിതപ്പെടുത്തിയാൽ നിങ്ങൾക്ക് തീർച്ചയായും ഉയരം വർദ്ധിപ്പിക്കാം.

ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോഴുള്ള നമ്മുടെ ഉയരം വൈകുന്നേരത്തേക്കാൾ കൂടുതലായിരിക്കും. രാത്രി ഉറങ്ങുമ്പോൾ നട്ടെല്ല് പൂർണമായും നിവർന്നിരിക്കുന്നതാണ് അതിന് കാരണം. എന്നാൽ രാവിലെ മുതൽ നമ്മൾ ഇരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്നതിനനുസരിച്ച് നട്ടെല്ല് ചുരുങ്ങുകയും വൈകുന്നേരമാകുമ്പോഴേക്ക് ഉയരം കുറയുകയും ചെയ്യും.

വ്യായാമം പ്രധാനം.

നേരത്തേ സൂചിപ്പിച്ചത് പോലെ നട്ടെല്ലിനേയും എല്ലുകളേയും നിവർത്തുന്ന സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ശീലിക്കുന്നത് സ്വാഭാവിക ഉയരത്തിലേക്ക് നിങ്ങളുടെ ശരീരത്തെ എത്തിക്കും. ഉയരം കൂട്ടാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ദിവസവും 15 മിനിറ്റെങ്കിലും ചെയ്യാൻ ശ്രമിക്കണം.

സൂര്യ നമസ്കാരം ദിവസവും ചെയ്യുന്നത് വളരെ നല്ലതാണ്. ഓട്ടം, നടത്തം, സൈക്ലിംഗ്, എയറോബിക് വ്യായാമങ്ങൾ എന്നിവ നാഡീവ്യൂഹങ്ങളെ ഉദ്ദേപിപ്പിക്കും. ഇത് മൂലം പിറ്റ്യൂട്ടറി ഗ്രന്ധികൾ പ്രവർത്തനക്ഷമമാവുകയും വളർച്ചാ ഹോർമോണുകളുടെ ഉൽപാദനം വർദ്ധിക്കുകയും ചെയ്യും.
സ്വാഭാവിക പ്രായം കഴിഞ്ഞാലും ഉയരം കൂടുവാൻ ഇത് കാരണമാകും. ചിൻ അപ് പോലെയുള്ള ഹാങ്ങിങ്ങ് വ്യായാമങ്ങൾ ശരീരത്തിന്റെ പിൻഭാഗത്തെ കശേരുക്കളെ ശക്തിപ്പെടുത്തുകയും ജീവിതശൈലി കൊണ്ട് ശരീര ഘടനയിൽ വന്നിരിക്കുന്ന അഭംഗി ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.

പോഷകാഹാരം.

സമീകൃതവും ചിട്ടയായതുമായ ആഹാരരീതി വളരെ അത്യാവശ്യമാണ്. പ്രോട്ടീൻ സംപുഷ്ടമായ ആഹാരങ്ങളും പഴങ്ങളും പച്ചക്കറികളും ഇലക്കറികളും വളർച്ചാ ഹോർമോണിന്റെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തും. രക്തചംക്രമണം കൂട്ടും. കൊഴുപ്പ് കുറഞ്ഞ ഇറച്ചി, പാൽ എന്നിവ ആഹാരത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക.

നല്ല ഉറക്കം.

നമ്മൾ ഉറങ്ങുമ്പോഴും നമ്മുടെ ശരീരം അതിന്റെ സാധാരണ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമെന്ന് അറിയാമല്ലോ. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാൻ നല്ല ഉറക്കം സഹായിക്കും. പിറ്റ്യൂട്ടറി ഗ്രന്ധികൾ ഉറക്കത്തിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. അത് മൂലം വളർച്ചാ ഹോർമോണുകളുടെ ഉൽപാദനവും വർദ്ധിക്കും. ഉറക്കത്തിന്റെ രീതിയും പ്രധാനമാണ്. തലയണ ഒഴിവാക്കുകയോ അല്ലെങ്കിൽ ചെറിയ തലയണകൾ ഉപയോഗിക്കുകയോ ചെയ്യുക. തലയണ ഒഴിവാക്കിയുള്ള കിടപ്പ് നട്ടെല്ലിന് ബലമേകും.

ഇത്രയും കാര്യങ്ങൾ ചിട്ടയോടെ പാലിച്ചാൽ വളരെക്കുറച്ച് നാളുകൾ കൊണ്ടു തന്നെ നിങ്ങൾ ആഗ്രഹിച്ചതുപോലെ ഉയരം വർദ്ധിപ്പിക്കാനാകും.

ഈ ലേഖനം നിങ്ങൾക്ക് പ്രയോജനപ്രദമെന്ന് തോന്നുന്നുവെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്യുക.

Related posts