കനത്തമഴ: തിരുവനന്തപുരത്തെ സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്കു ശേഷം അവധി

കേരളത്തിലും മധ്യകേരളത്തിലും കാലാവസ്ഥ പ്രക്ഷുബ്ധം. കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്ദം ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറന്; ദിശയിലേക്കു നീങ്ങുകയാണ്. ഇതിന്റെ ഫലമായി തെക്കന്; കേരളത്തിന്റെ പലഭാഗത്തും കനത്ത മഴ തുടങ്ങി. കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് 12 മണി മുതൽ;അവധി പ്രഖ്യാപിച്ചു.
പ്രക്ഷുബ്ധമായതിനാൽ മല്സ്യ ത്തൊഴിലാളികള് അതീവ ജാഗ്രത പാലിക്കണമെന്നു നിര്ദേ ശം നല്കി യിട്ടുണ്ട്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില് മഴ കനത്തിട്ടുണ്ട്നെയ്യാര് ഡാമിന്റെ ഷട്ടറുകള് ഉയര്ത്തി .

തെന്മല പരപ്പാര് ഡാമിന്റെ ഷട്ടറുകള് ഉയര്ത്താനും സാധ്യതയുണ്ട്. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്ജാഗ്രത പാലിക്കണമെന്ന് അധികൃതര് അറിയിച്ചു. ഇടുക്കിയില് പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. കോട്ടയത്തും രാവിലെ മുതല് മൂടിയ കാലാവസ്ഥയും മഴയുമാണ്
തിരുവനന്തപുരം നെയ്യാറ്റിന്കരയില് മരം കടപുഴകി വീണു. അമ്പൂരി വനത്തിനുള്ളില് ഉരുള്പൊട്ടലുണ്ടായി. കനത്ത മഴയെത്തുടർന്ന് പാറശാലയിലെ ഉപജില്ലാ കലോത്സവവേദികൾ മൂന്നെണ്ണം തകര്ന്നു വീണു

Related posts