കുഞ്ഞിപ്പല്ലിന്റെ ആരോഗ്യം സംരക്ഷിക്കും വഴി

കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില് ; ഓരോ അമ്മമാരും വളരെയധികം ശ്രദ്ധാലുക്കളാണ്. എന്നാല് പലപ്പോഴും ഇത്തരം കാര്യത്തില് കാണിക്കുന്ന അശ്രദ്ധ പോലും പലപ്പോഴും കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യം പ്രതിസന്ധിയില്  ആക്കുന്നു. എനനാല്  ഇനി ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാനും കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്  ശ്രദ്ധിക്കുന്നതിനും ചെയ്യേണ്ട ചില കാര്യങ്ങള്  ഉണ്ട്. കുഞ്ഞുങ്ങളിലാണ് പലപ്പോഴും പല വിധത്തില് പല്ലിന്റെ ആരോഗ്യ പ്രശ് നങ്ങള്  കൂടുതല്  ഉണ്ടാവുന്നത്.മധുരം കൂടുതല്  കഴിക്കാന്  ഇഷ്ടപ്പെടുന്നത് കുട്ടികള്  ആയതുകൊണ്ട് തന്നെ കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യം പലപ്പോഴും ഒരു വെല്ലുവിളി തന്നെയായിരിക്കും. അതുകൊണ്ട് പല്ലിന് പോട് വരാനും പല്ലില് അണുബാധ ഉണ്ടാവാനുമുള്ള സാഹചര്യങ്ങളും വളരെ കൂടുതലായിരിക്കും. ഇനി ഇത്തരത്തിലുള്ള പ്രശ് നങ്ങളെ അഭിമുഖീകരിക്കുന്ന വീട്ടമ്മമാര് ക്ക് പല തരത്തിലാണ് താഴെ പറയുന്ന ടിപ് സുകള്  ബാധിക്കുന്നത്.കുഞ്ഞിന്റെ ദന്തസംരക്ഷണത്തില്  ശ്രദ്ധിക്കേണ്ട കാര്യങ്ങള്  ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്  പലപ്പോഴും പ വിധത്തിലുള്ള ആരോഗ്യ പ്രശ് നങ്ങളും ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കുഞ്ഞിന്റെ പല്ലിന് പോടും മറ്റ് പ്രശ് നങ്ങളും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ് നങ്ങളെ ഇല്ലാതാക്കാന്  അമ്മമാര്  ശ്രദ്ധിക്കേണ്ട കാര്യങ്ങള്  എന്തൊക്കെയെന്ന് നോക്കാം. മൃദുവായ പരുത്തിത്തുണി നനച്ച് ഇളം പല്ലുകള് തുടയ്ക്കുക. അഞ്ച് പല്ലുകളൊക്കെ വന്നാല് മാത്രം ബ്രഷ് ഉപയോഗിക്കാം. അല്ലെങ്കില് അത് കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യത്തേയും ബലത്തേയും പ്രതിസന്ധിയില് ആക്കുന്നു. രാവിലെ പാലൂട്ടുന്നതിനുമുന്പും രാത്രി കിടക്കുന്നതിനുമുന്പും പല്ലു തേപ്പിക്കണം. ഇത് ശീലമാക്കിയാല് അത് ദന്തസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. നല്ല മധുരമ ള്ള പാനീയങ്ങളോ ബേക്കറി സാധനങ്ങളോ കുഞ്ഞിന് നല്കരുത്. പ്രത്യേകിച്ച് കിടക്കുന്നതിനുമുന്പ്. ഇത് പല്ലുകളെ നശിപ്പിക്കും. മാത്രമല്ല പല്ലിന് പോട് വരാന് ഇത് കാരണമാകുന്നു. ഒരു വയസ്സിന് ശേഷം ജ്യൂസുകള് നല്കുമ്പോള് വെള്ളം നന്നായി കൊടുക്കണം. അല്ലെങ്കില് മധുരം പല്ലില് ഒട്ടിപ്പിടിച്ച് പ്രശ് നമുണ്ടാവാന് ഉള്ള സാധ്യത വര്ദ്ധിക്കുന്നു. അമിതമായി മധുരം കഴിച്ച് ശീലിപ്പിക്കരുത്. ഇത് പാല്പ്പല്ല് പെട്ടെന്ന് കൊഴിയാന് കാരണമാകും. പല്ല് കൊഴിയേണ്ട പ്രായത്തില് അല്ലാതെ പല്ല് കൊഴിയുമ്പോള് അത് പ്രശ് നങ്ങള് ഉണ്ടാവുന്നു. ഭക്ഷണത്തിനുമുന്പ് മിഠായി നല്കുന്നതാണ് നല്ലത്. ഭക്ഷണശേഷം മിഠായി നല്കുന്നത് പരമാവധി കുറയ്ക്കുക. ഇത് പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രണ്ട് വയസ്സ് മുതല് സ്വന്തമായി ഭക്ഷണം കഴിക്കാന് കുട്ടികളെ ശീലിപ്പിക്കുക. ഇത് പല്ല് ഉറക്കുന്നതിനും പല്ലിന്റെ ആരോഗ്യത്തേയും സഹായിക്കുന്നു. എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പാല്. പാല് കുട്ടികള്ക്ക് നല്കേണ്ടത് വളരെ അത്യാവശ്യമാണ്. പല്ലിന്റെ ആരോഗ്യത്തിന് കാത്സ്യവും ധാതുക്കളും അടങ്ങിയ പാല്  ഉല്പ്പന്നങ്ങല് നല്കുക. കറുമുറെ കഴിക്കാവുന്ന ആപ്പിള്, ക്യാരറ്റ്, കക്കിരി എന്നിവ കുഞ്ഞിന് നല്കുന്നത് നല്ലതാണ്. ഇത് പല്ലിന് ബലം വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്ന പച്ചക്കറികള് വേവിച്ച നല്കുന്നതിനേക്കാള് പച്ചക്ക് നല്കാന് ശ്രമിക്കുക. എന്ത് ഭക്ഷണം നല്കിയാലും വായയും പല്ലും വൃത്തിയാക്കാന് ശീലപ്പിക്കുക. ഭക്ഷണാവശിഷ്ടങ്ങള് പല്ലില് ഒട്ടിപ്പിടിച്ചിരിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ് നങ്ങള് ഉണ്ടാക്കുന്നു. മാത്രമല്ല ഇത് കുട്ടികളിലെ പാല്പ്പല്ലിനെ പെട്ടെന്ന് കേടു വരുത്തുന്നതിന് കാരണമാകുന്നു.”

Related posts