കുരുക്കഴിഞ്ഞു; എട്ടുകോടിയുടെ ‘മുപ്പത്തെട്ടടി വീരന്‍’ ഇനി നാട്ടിലേക്ക് മടങ്ങും

കൊച്ചി: കൊച്ചിക്കാര്‍ക്ക് കൗതുകമുണര്‍ത്തിയ എസ്‌കലേഡ് ലീമോസിന്‍ കാറിന് ഒടുവില്‍ കസ്റ്റംസ് അധികൃതരുടെ നിയമത്തിന്റെ നൂലാമാലകളില്‍ നിന്നും മോചനം. പഞ്ചാബ് സ്വദേശിയും ദുബൈയില്‍ ബിസിനസുകാരനുമായ ഗുരുദേവ് ഉദ്ദമാണു ദുബൈയിയില്‍ നിന്നും കൊച്ചി തുറമുഖം വഴി എട്ടുകോടിയോളം രൂപവരുന്ന കാഡിലാക്ക് എസ്‌കലേഡ് ലിമോസിന്‍ ഇറക്കുമതി ചെയ്തത്. 38 അടിനീളമുള്ള കാറില്‍ ഒരേസമയം 18 പേര്‍ക്കു സഞ്ചരിക്കാവുന്ന അത്യാഢംബര കാറാണിത്. പുറത്തിറങ്ങിയതിനു പിന്നാലെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. വിദേശിയെ തൊട്ടു നോക്കാനും സെല്‍ഫിയെടുക്കാനും തിരക്കോടു തിരക്ക്.

പാലാരിവട്ടത്ത് ഗുരുദേവ് താമസിച്ചിരുന്ന ഹോട്ടലിനു മുന്നില്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം കാണാനും സെല്‍ഫിയെടുക്കാനുമൊക്കെയായി ആളുകള്‍ കൂടിയപ്പോള്‍ ചെറിയ ട്രാഫിക്ക് ബ്ലോക്കുമുണ്ടായി. അമേരിക്കയിലെ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റേതാണു കാഡ്‌ലാക്ക് എസ്‌ക്കലേഡ് ലിമോസിന്‍ മോഡല്‍. ഡ്രൈവര്‍ക്കു പ്രത്യേക ക്യാബിന്‍ സംവിധാനം കാറില്‍ ഉണ്ട്. കംപ്യൂട്ടര്‍, ടിവി, സൗണ്ടിംങ് മ്യൂസിക് സിസ്റ്റം, മിനി ബാര്‍, വാഷ് ബേസിന്‍ തുടങ്ങിയ സൗകര്യങ്ങളും കാറില്‍ ഉണ്ട്. ദുബൈയില്‍ ഉപയോഗിച്ചിരുന്ന വാഹനം കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് ഗുരുദേവ് കൊച്ചിന്‍ പോര്‍ട്ടിലെത്തിച്ചത്. സ്വദേശമായ പഞ്ചാബിലേക്കു കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം.

Related posts