കേന്ദ്രബജറ്റിൽ അതൃപ്തി; ബി ജെ പി യുമായുള്ള സഖ്യം ടി ഡി പി അവസാനിപ്പിച്ചേക്കും

എൻ.ഡി.എ സഖ്യക്ഷിയായ ടി. ഡി. പി ബി.ജെ.പി നേതൃത്വവുമായി ഇടയുന്നു. മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ആന്ധ്രപ്രദേശിനെ അവഗണിച്ചതാണ് കാരണമായി കരുതുന്നത്.

 

ബജറ്റിനെതിരെ ടി ഡി പി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ബി.ജെ.പിയുമായുള്ള സഖ്യം മുന്നോട്ടുകൊണ്ടുപോകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ടി.ഡി.പി യോഗം വിളിക്കുമെന്നാണ് സൂചന.

 

ഞങ്ങൾക്ക് മുന്നിൽ മൂന്ന് വഴികളാണുള്ളത്. ഒന്ന് ബിജെപിയുമായുള്ള സഖ്യത്തില്‍ തുടരുക, രണ്ട് എം.പിമാർ രാജിവെക്കുക, മൂന്ന് സഖ്യം വേണ്ടെന്ന് വെക്കുക.. ടിഡിപി എംപി ടി.ജി വെങ്കടേഷ് പറഞ്ഞു.

 

എന്‍. ഡി. എ. യിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് ടി ഡി പി.

Related posts