ഗോളടിക്കാനുള്ള അവസരം ഇങ്ങനെയാരും പാഴാക്കിയിട്ടുണ്ടാകില്ല; തലയില്‍ കൈവെച്ച് കോച്ച്

ഫുട്‌ബോളിലായാലും ക്രിക്കറ്റിലായാലും മത്സരത്തിനിടെയില്‍ അബദ്ധങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇന്നലെ ചെല്‍സിയുമായി നടന്ന മത്സരത്തില്‍ സ്വാന്‍സീ സിറ്റി താരമായ റെനാറ്റോ സാഞ്ചസിന്റെ മണ്ടത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ചെല്‍സി കളിക്കാര്‍ ആരും താരത്തെ പ്രതിരോധിക്കാന്‍ വരാതെ സ്വതന്ത്രമായി നില്‍ക്കുമ്പോഴാണ് സാഞ്ചസിന്റെ ഈ മണ്ടത്തരം. ചുറ്റും നോക്കിയ ശേഷം താരം നേരെ പന്തു പരസ്യബോര്‍ഡിനു നേര്‍ക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. കിളി പോയ പോലെയാണ് താരം ഗ്രൗണ്ടില്‍ പെരുമാറിയതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. എന്നാല്‍ ശരിക്കും ചുവന്ന കളര്‍ പരസ്യ ബോര്‍ഡ് കണ്ട് താരം തെറ്റിധരിക്കയാണുണ്ടായത്.

സാഞ്ചസിന്റെ പ്രകടനം കണ്ട് സ്വാന്‍സീ കോച്ചിന് ആദ്യം ദേഷ്യം വന്നെങ്കിലും പിന്നീട് തലയില്‍ കൈവെച്ച് നില്‍ക്കുകയാണ് ചെയ്തത്. മാനേജര്‍ കോന്റേക്ക് ചുവപ്പു കാര്‍ഡ് കിട്ടിയ മത്സരത്തില്‍ റുഡിഗര്‍ നേടിയ ഒരേയൊരു ഗോളില്‍ ചെല്‍സി സ്വാന്‍സീക്കെതിരെ വിജയിച്ചു.

Related posts