ത്രിപുരയിൽ വ്യാപക അക്രമം; ലെനിന്റെ പ്രതിമ തകർത്തു

സിപിഎമ്മിന്‍റെ 25 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് വിരാമം കുറിച്ച് ബിജെപി അധികാരത്തിലെത്തിയ ത്രിപുരയിലെ സിപിഎം സ്ഥാപനങ്ങള്‍ക്കുനേരെ കനത്ത ആക്രമണം. ബലോണിയയില്‍ കോളജ് സ്ക്വയറില്‍ അഞ്ചുവര്‍ഷം മുമ്പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്‍റെ പ്രതിമയാണ് ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് തകര്‍ത്തത്.


 

നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില സിപിഎം ഓഫീസുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

 

തുടര്‍ച്ചയായി 21 വര്‍ഷം അധികാരത്തില്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി 2013ല്‍ ആണ് ലെനിന്‍ പ്രതിമ സ്ഥാപിച്ചത്. മൂന്നു ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച പ്രതിമക്ക് 11.5 അടി ഉയരമുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പ്രതിമകളില്‍ ഒന്നാണ് തകര്‍ക്കപ്പെട്ട പ്രതിമയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര്‍ പറഞ്ഞു.

Related posts