നടിയോട് ദിലീപിന് പകയുണ്ടാകാന്‍ എട്ടു കാരണങ്ങളുണ്ടെന്ന് കുറ്റപത്രം

നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിന് നടിയോട് ശക്തമായ വൈരാഗ്യമുണ്ടായിരുന്നുവെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.ദിലീപിനെ എട്ടാം പ്രതിയാക്കി കൊണ്ടുള്ള അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച ഉച്ച തിരിഞ്ഞാണ് പോലീസ് സമര്‍പ്പിച്ചത്.കുറ്റപത്രത്തിന്റെ അഞ്ച് പകര്‍പ്പുകളാണ് കോടതിയില്‍ നല്‍കിയത്.ദിലീപിന് അക്രമിക്കപ്പെട്ട നടിയോട് പകയുണ്ടായതിന് എട്ടു കാരണങ്ങളും കുറ്റപത്രത്തില്‍ പറയുന്നുണ്ട്

ഇരയായ നടിയാണ് ഒന്നാം സാക്ഷി.മഞ്ജുവാര്യര്‍ 11 ഉം കാവ്യ 34 ഉം നടന്‍ സിദ്ദിഖ് 13 ാം സാക്ഷിയുമാണ് .കാവ്യയുടെ സഹോദര ഭാര്യ 57ാം സാക്ഷിയാണ് .

ദിലീപിന് കാവ്യയുമായി ബന്ധമുള്ളതിന്റെ തെളിവ് അതിക്രമത്തിന് ഇരയായ നടി മഞ്ജുവിന് നല്‍കിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നുഅതിനിടെ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പോലീസ് ചോര്‍ത്തിയെന്ന ആരോപണവുമായി ദിലീപ് രംഗത്ത്.കുറ്റപത്രം കോടതിയില്‍ എത്തും മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ദിലീപ് കോടതിയെ സമീപിച്ചു

Related posts