നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 15ന്. ഒന്നാം പ്രതി ആത്മഹത്യക്കു ശ്രമിച്ചു.

കാമുകനുമായുള്ള വഴിവിട്ട ബന്ധത്തിനു തടസ്സമാകുമെന്നു കരുതി നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അമ്മ റാണി കാമുകൻ രഞ്ജിത്ത് സുഹൃത് ബേസിൽ എന്നിവരാണ് പ്രതികൾ.

പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയായിരുന്നു അന്വേഷണം.
വിധി പറയും മുൻപ് ഒന്നാം പ്രതി രഞ്ജിത്ത് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. എറണാകുളം സബ് ജയിലിൽ വച്ചാണ് വിഷം കഴിച്ചത്. രഞ്ജിത്ത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ചോറ്റാനിക്കരയിൽ 2013 ഒക്ടോബറിലായിരുന്നു സംഭവം. ഭർത്താവുമായി പിരിഞ്ഞ റാണി കാമുകനോടൊപ്പം വാടകവീട്ടിൽ താമസിക്കുകയായിരുന്നു. ഈ ബന്ധത്തിന് കുട്ടി ഒരു തടസ്സമാകുമെന്ന് തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. അമ്മയും കാമുകനും സുഹൃത്തുക്കളും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അരക്കുന്നത് മണ്ണെടുക്കുന്ന സ്ഥലത്തു കുഴിച്ചു മൂടുകയായിരുന്നു. കൊലപാതകത്തിന് മുൻപ് കുട്ടി ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കും ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെ കാണാനില്ലെന്ന് റാണി പോലീസിൽ പരാതി നൽകിയിരുന്നു. റാണിയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് ഇത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.

Related posts