നിവിന്‍ സ്മാര്‍ട്ടാണ്, കൂടുതല്‍ സമയം ചെലവിടാന്‍ കിട്ടിയിരുന്നില്ല: ശ്രദ്ധ

വീണ്ടും മലയാളികളുടെ മനസ്സില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് ശ്രദ്ധ ശ്രീനാഥ്. കോഹിനൂറിലൂടെ മലയാളത്തിലായിരുന്നു അരങ്ങേറ്റമെങ്കിലും ശ്രദ്ധ പിന്നീട് സജീവമായത് തമിഴിലും കന്നഡയിലുമെല്ലാമാണ്. ഇപ്പോള്‍ ഒരു തമിഴ് ചിത്രത്തിലെ നായികയായാണ് ശ്രദ്ധ വീണ്ടും മലയാളികള്‍ക്ക് പ്രിയങ്കരിയാവാന്‍ ഒരുങ്ങുന്നത്. നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രമായ റിച്ചിയിലെ നായികയാണ് ശ്രദ്ധ.

നായികയാണെങ്കിലും ചിത്രത്തില്‍ നായകനുമൊത്ത് സ്‌ക്രീനില്‍ ഏറെയൊന്നും പ്രത്യക്ഷപ്പെടുന്നില്ല ശ്രദ്ധ എന്നാണ് പുറത്തുവരുന്ന വിവരം. സ്‌ക്രീനില്‍ മാത്രമല്ല, സെറ്റിലും നിവിനൊപ്പം ഏറെ സമയം ചെലവിടാന്‍ കിട്ടിയിരുന്നില്ലെന്ന് പറയുന്നു ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ശ്രദ്ധ.

നിവിനൊപ്പം എനിക്ക് കുറച്ച് സീനുകളേ ഉണ്ടായിരുന്നുള്ളൂ. നായികയാവുമ്പോള്‍ നായകനൊപ്പം കൂടുതല്‍ സീനുകളും പാട്ടും നൃത്തവും പ്രണയവുമെല്ലാം വേണമെന്ന പൊതുധാരണയ്ക്ക് വിപരീതമാണിത്. നമ്മുടെ സങ്കല്‍പത്തിനൊത്ത ഒരു നായികയല്ലെന്ന് ഞാന്‍ പറയുന്നില്ല. ഒന്നിച്ച് അധികം സീനുകള്‍ ഇല്ലാത്തതുകൊണ്ട് സെറ്റിലും നിവിനൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ കിട്ടിയിരുന്നില്ല. സെറ്റിനേക്കാള്‍ കൂടുതല്‍ സമയം ഞങ്ങള്‍ പുറത്ത് അവാര്‍ഡ് ചടങ്ങുകളിലും മറ്റുമാണ് തമ്മില്‍ കണ്ടതും കൂടുതല്‍ സമയം ഒന്നിച്ച് ചെലവിട്ടതും.

Related posts