പഴയത് മാറ്റി പുതിയത് വാങ്ങാം; ഓഫറുമായി ഷവോമി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി മൊബൈല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം വിപണിയില്‍ അവതരിപ്പിച്ചു. ഉപയോഗിച്ച മൊബൈല്‍ ഫോണുകളുടെ കച്ചവടം നടത്തുന്ന കാഷിഫൈയുമായി സഹകരിച്ചാണ് ചൈനീസ് നിര്‍മാതാക്കളുടെ പുതിയ നീക്കം. ഇതുപ്രകാരം പഴയ ഷവോമി ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയവ മാറ്റി വാങ്ങാം.

ഷവോമിയുടെ മൈ ഹോം സ്‌റ്റോറുകള്‍ വഴിയാണ് പുതിയ പദ്ധതി ലഭ്യമാവുക. സ്‌റ്റോറുകളിലെത്തി പഴയ ഫോണ്‍ നല്‍കി ഷവോമി ഉപഭോക്താക്കള്‍ക്ക് പുതിയത് വാങ്ങാം. കാഷിഫൈയുടെ വിദഗ്ധര്‍ പരിശോധിച്ചതിന് ശേഷമായിരിക്കും പഴയ ഫോണിന്റെ വില നിശ്ച യിക്കുക. വിലയെ കുറിച്ച് ഏകദേശ ധാരണ ലഭിക്കുന്നതിനായി കാഷിഫൈയുടെ ആപില്‍ ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയാല്‍ മതിയാവും.

ഇന്ത്യയിലെ വിപണി വിഹിതത്തില്‍ വന്‍ മുന്നേറ്റമാണ് അടുത്ത കാലത്തായി ഷവോമി ഉണ്ടാക്കിയിട്ടുള്ളത്. വിപണി വിഹതത്തില്‍ ഇന്ത്യയില്‍ സാംസങിന് ഒപ്പമെത്താന്‍ ഷവോമിക്ക് സാധിച്ചിട്ടുണ്ട്. പുതിയ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ വിപണിയിലെ സാന്നിധ്യം വര്‍ധിപ്പിക്കാമെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടല്‍.

Related posts