ബില്ല് സ്റ്റാന്റിംഗ് കമ്മിറ്റിയ്ക്ക് വിടാൻ തയ്യാറാണെന്ന് കേന്ദ്രം പ്രതികരിച്ചതിന് പിന്നാലെ ഐഎംഎ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിച്ചു.

ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ (എ​ൻ.​എം.​സി) ബി​ല്ലിനെതിരായ ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ.​എം.​എ) ആഹ്വാനം ചെയ്ത രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക് പിൻവലിച്ചു.  ബില്‍ ലോക്സഭ സ്റ്റാന്‍റിങ് കമ്മിറ്റിക്ക് വിട്ടതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. രാജ് ഭവനിലെ അനിശ്ചിതകാല നിരാഹാരം ഐഎംഎ അംഗങ്ങള്‍ അവസാനിപ്പിച്ചു.  ബജറ്റ് സമ്മേളനത്തിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്സഭ സ്റ്റാന്‍റിംഗ് കമ്മിറ്റിക്ക് വിട്ടതിനെ ഐ.എം.എ സ്വാഗതം ചെയ്തു. രാവിലെ ആരംഭിച്ച സമരം രോഗികളെ ദുരിതത്തിലാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിച്ചാണ് സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇത് കാരണം പല രോഗികള്‍ക്കും ചികിത്സ വൈകി.

 

ആയുര്‍വേദം സിദ്ധ ഹോമിയോ  എന്നിവയില്‍ ബിരുദം നേടിയവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ അലോപ്പത്തി ചികിത്സയ്‌ക്കും അനുമതി നല്‍കുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലാണ് ഇന്ന് ലോകസഭയിൽ വിശദമായ ചര്‍ച്ച നടന്നത്.

Related posts