മമതാ ബാനർജിക്കു കൽക്കട്ട സർവകലാശാലയുടെ ഡോക്ടറേറ്റ്

പശ്ചിമബംഗാൾ മുഖ്യമന്ത്രി ശ്രീമതി മമതാ ബാനർജിയെ, കൽക്കട്ട സർവ്വകലാശാല ഡിലിറ്റ് ബിരുദം നൽകി ആദരിച്ചു. സമൂഹനന്മയെ ലക്ഷ്യമാക്കിയുള്ള ജനസേവനങ്ങളുടെ ഔന്നത്യം മാനിച്ചാണ് ഡോക്ടറേറ്റ് നൽകിയിരിക്കുന്നത്. കൽക്കട്ട സർവ്വകലാശാലയുടെ വൈസ് ചാൻസലർ സോണാലി ചക്രബർത്തി, പശ്ചിമബംഗാൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ പാർത്ഥ ചാറ്റർജി, തുടങ്ങിയവർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ കൽക്കട്ടാ സർവ്വകലാശാല ചാൻസലർ കൂടിയായ ശ്രീ . കെ.എൻ ത്രിപാഠി ആണ് ഡോക്ടറേറ്റ് ബിരുദം മമതയ്ക്ക് സമ്മാനിച്ചത്. കൽക്കട്ട സർവ്വകലാശാലയുടെ സിന്ധികേററും, സെനറ്റും ചേർന്നെടുത്ത തീരുമാന പ്രകാരമാണ് മമതാ ബാനർജിക്ക് ഡോക്ടറേറ്റ് നൽകിയത്. അതേസമയം മമതയ്ക്ക് ഡോക്ടറേറ്റ് നൽകുന്നതിനെതിരെ പ്രതിപക്ഷപാർട്ടികൾ ശക്തമായി രംഗത്തുണ്ട്.

Related posts