മരിക്കുന്നതിന്റെ തലേദിവസം തിരുവനന്തപുരം പങ്കജ് ഹോട്ടലിലായിരുന്നു; ഉതിര്‍ന്നു കിടക്കുന്ന മുടി പിടിച്ചുവലിച്ച്

കൊച്ചി: മോനിഷ ഓര്‍മ്മയായിട്ട് 25 കൊല്ലമാകുകയാണ്. ഡിസംബര്‍ 25നായിരുന്നു മലയാളിയെ കരയിച്ച ആ വാഹനാപകടം. ഇന്നും ആദ്യ സിനിമയിലൂടെ ഉര്‍വ്വശി പട്ടം സ്വന്തമാക്കിയ മോനിഷയെ മലയാളി മറന്നിട്ടില്ല.കോഴിക്കോട് പന്ന്യങ്കര തട്ടകത്തു വനദുര്‍ഗയുടെ കടാക്ഷം കൊണ്ടു പിറന്നതാണു മോനിഷയെന്ന് അമ്മ ശ്രീദേവി ഉണ്ണി പറയും.

ജനനം 1971 ജനുവരി 24, മകരത്തിലെ മൂലം നക്ഷത്രം. ദുര്‍ഗയെന്ന് ആദ്യം പേരുവിളിച്ചു. മോനിഷയെന്ന പേരിടലിനു പിന്നില്‍ ഒരു ഗ്ലാമര്‍ കഥയുണ്ട്. ഫെമിന മാസിക 1970ല്‍ ഒരു പേരിടല്‍ മല്‍സരം പ്രഖ്യാപിച്ചു. ഹെറള്‍ഡ് കാറായിരുന്നു സമ്മാനം. ‘എന്റെ ആഗ്രഹം’ എന്ന് അര്‍ഥം വരുന്ന മോനിഷ എന്ന പേരിട്ടതിനു ഒരു ബംഗാളി സ്ത്രീക്ക് സമ്മാനം ലഭിച്ചതു വായിച്ചപ്പോള്‍ തന്നെ ആ പേര് മനസില്‍ കുറിച്ചിട്ടിരുന്നു. അങ്ങനെ മകളുടെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ് നടിയും നൃത്താധ്യാപികയുമായ ശ്രീദേവി ഉണ്ണി.

രണ്ടര പതിറ്റാണ്ടു മുന്‍പാണ്. ബംഗളൂരു ഇന്ദിരാനഗര്‍ സെക്കന്‍ഡ് സ്റ്റേജിലെ വീട്ടിലിരുന്ന് ഒരമ്മയും മകളും ഓജോ ബോര്‍ഡ് കളിക്കുന്നു. ആത്മാക്കളുമായി സംവദിക്കലാണ് ദൗത്യം. മകള്‍ അമ്മയോടു ചോദിച്ചു. അമ്മ മരിച്ചു കഴിഞ്ഞാല്‍, ഞാനിങ്ങനെ വിളിച്ചാല്‍ വരുമോ? പിന്നേ… വേറെ പണിയില്ലെന്ന് മറുപടി. പക്ഷേ, അവള്‍ പറഞ്ഞു, അമ്മ വിളിച്ചാല്‍ ഏതുലോകത്തു നിന്നും ഞാന്‍ വരും. കുറച്ചുദിവസത്തിനകം, ചേര്‍ത്തലയിലുണ്ടായ കാര്‍ അപകടത്തില്‍ മകള്‍ മരിച്ചു.

Related posts