മഹേഷിന്റെ പ്രതികാരം റീമേക്ക് – പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘നിമിർ’ ന്റെ ട്രൈലെർ പുറത്തിറങ്ങി. സ്റ്റാലിൻ ഫഹദിനൊപ്പം എത്തിയില്ലെന്ന് ട്രൈലെർ കണ്ട മലയാളികൾ.

ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ റീമേയ്ക്ക്’നിമിറി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി . പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്‍. നായിക നമിത പ്രമോദ്. സമുദ്രക്കനി, മണിക്കുട്ടൻ, ബിനീഷ് കോടിയേരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ട്രൈലറിൽ ചെറിയ സീനുകളെ ഉള്ളൂ എങ്കിലും സ്റ്റാലിന്റെ അഭിനയം ഫഹദിന്റെ അത്ര പോരാ എന്നാണ് ട്രൈലെർ കണ്ട മലയാളികളുടെ കമന്റ്. എന്നാൽ ഉദയനിധി ആ കഥാപാത്രത്തെ നന്നായി ഉൾക്കൊണ്ട് നല്ലരീതിയിലുള്ള പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ അണിയറയിലുള്ളവർ പറയുന്നത്.

സ്റ്റാലിന്റെ നിഷ്കളങ്ക ഭാവമാണ് മഹേഷിന്റെ കഥാപാത്രം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മുൻപ് ഒരു ഇന്റർവ്യൂവിൽ പ്രിയൻ പറഞ്ഞിരുന്നു. ചിത്രം ഈ മാസം 25 ന് തീയറ്ററുകളിൽ എത്തും.

Related posts