യോഗ ചെയ്യുന്നത് നാളെയ്ക്കു വെക്കരുത്

യഥാര്‍ത്ഥത്തില്‍ അടുത്ത ദിവസം ഇവര്‍ ഇതൊക്കെ ചെയ്യുമോ. സാദ്ധ്യത കുറവാണ്. ഇഷ്ടമുള്ളതു ചെയ്യാതെ അലസതയോടെ ഇരിക്കുമ്പോള്‍ സ്വന്തം മനസ്സുതന്നെ നിങ്ങളെ ശാസിക്കും “എന്തൊരു മടിയാണ്. വേഗം എഴുനേല്‍ക്ക്” എന്ന്. നിങ്ങളുടെ മനസ്സിന്‍റെ കുറ്റബോധമാണ് ഈ ശാസന നടത്തുന്നത്. ഞാന്‍ മടിയനല്ല ഉത്തരവാദിത്വബോധമുള്ളവനാണ് എന്ന് സ്വന്തം മനസ്സിനോട് പറയുമ്പോള്‍ത്തന്നെ നിങ്ങളുടെ ഉള്ളില്‍ സ്വന്തം കഴിവുകേട് അംഗീകരിക്കാന്‍ പറ്റാത്ത ദുരഭിമാനം നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് നാളെ ചെയ്യാം എന്നു മനസ്സിനോട് കളവുപറഞ്ഞു കബളിപ്പിക്കുന്നത്.

കര്‍ണാടകത്തിലെ ചില ഗ്രാമങ്ങളില്‍ ഒരു പ്രത്യേക അന്ധവിശ്വാസം നിലനില്‍ക്കുന്നുണ്ട്. സൂര്യന്‍ അസ്തമിച്ചാല്‍ അവിടെയുള്ള പ്രേതപിശാചുക്കള്‍ വീട്ടിനുള്ളില്‍ കയറാന്‍ ശ്രമിക്കും. ഇവറ്റകളെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചാല്‍ അവ ക്ഷോഭിച്ച് പല കുഴപ്പങ്ങളും ഉണ്ടാക്കും എന്ന് അവര്‍ക്കു ഭയവുമുണ്ട്.

അതിന് അവര്‍ ഒരു ചതിപ്രയോഗം നടത്തി. ചോരച്ചുവപ്പുനിറം പ്രേതങ്ങള്‍ക്കിഷ്ടമാണ്. അതുകൊണ്ട് ആ ചോരച്ചുവപ്പുനിറത്തില്‍ എല്ലാ വീടിന്‍റെ കതകിലും “നാളെ വരു” എന്ന് എഴുതിവച്ചു. “പ്രേതപിശാചുക്കള്‍ ഈ അറിയിപ്പു കണ്ട് കതകുനോക്കിയിട്ടു തിരിച്ചു പോകും” എന്ന് ആരു ചോദിക്കുമ്പോഴും പറയും.

ഇപ്പോള്‍, ഇന്ന് എന്നുപറയുമ്പോള്‍ അത് ഉടന്‍ തന്നെ അഭിമുഖീകരിക്കേണ്ടതായി വരും. ‘നാളെ’ എന്നത് വരാത്തതായിത്തന്നെ ഇരിക്കുന്നു.

Related posts