രണ്ടു കോടതികൾ നിർത്തിവച്ച് നാല് ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ചു.

സുപ്രീംകോടതിയിലെ മേൽത്തട്ടിൽ പൊട്ടിത്തെറി. ഇന്ത്യ ചരിത്രത്തിൽ തന്നെ ഇതുവരെ നടക്കാത്ത അസാധാരണ സംഭവമാണ് അരങ്ങേറുന്നത്. രണ്ട് കോടതികളിലായി നാല് സുപ്രീം കോടതി ജഡ്ജിമാര്‍ കോടതികളുടെ പ്രവർത്തനം നിർത്തിവെച്ച് കോടതിയില്‍നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു. കൊളീജിയത്തിനെതിരായ പ്രതിഷേധമായി ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലാണ് വാർത്താസമ്മേളനം നടക്കുന്നത്. മറ്റു അംഗങ്ങളായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും ഇന്ന് രാവിലെ നടന്ന ചര്‍ച്ചയും വിജയിക്കാത്തത് കൊണ്ടാണ് വാര്‍ത്താ സമ്മേളനം വിളിക്കുന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ അറിയിച്ചു. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ക്രമരഹിതമാണ്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. അദ്ദേഹം പറഞ്ഞു.

കോടതിവിധികളിൽ കൂടി മാത്രം ജനങ്ങളുമായി സംവദിക്കുന്ന കോടതി ജഡ്ജിമാർ മാധ്യമങ്ങളെ കണ്ടത് അസാധാരണ സംഭവമാണ്.

Related posts