വിജയ് -മുരുഗദോസ് ചിത്രത്തിന് എ ആർ റഹ്മാൻ സംഗീത സംവിധാനം ചെയ്യും, കീർത്തി സുരേഷ് നായിക. ഫോട്ടോഷൂട്ട് കാണാം.

മെർസൽ എന്ന ആറ്റ്ലീ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വിജയ്യുടെ 62ാമത് ചിത്രം എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയാണ്. ദളപതി 62 എന്ന് താല്‍ക്കാലിക പേരിട്ട ചിത്രത്തിന്റെ അണിയറപ്രവർത്തകരെപ്പറ്റി നിർമാണ കമ്പനി സൺ പിക്ച്ചേഴ്സ് വിവരങ്ങൾ പുറത്തുവിട്ടു.

ചിത്രത്തിൻറെ സംഗീത സംവിധാനം എ ആർ റഹ്മാൻ നിർവഹിക്കുമെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കഴിഞ്ഞ വിജയ് ചിത്രം മെർസലിന്റെ ഗാനങ്ങളും ചിട്ടപ്പെടുത്തിയത് റഹ്മാൻ ആയിരുന്നു. എല്ലാ ഗാനങ്ങളും തന്നെ 2017 ലെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.

കീർത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. വിജയ്യോടൊപ്പം രണ്ടാമത്തെ ചിത്രമാണ് കീർത്തിയുടേത്. ആദ്യചിത്രം ഭൈരവ ആയിരുന്നു.

പ്രശസ്ത മലയാളി ക്യാമറാമാൻ ഗിരീഷ് ഗംഗാധരൻ ആയിരിക്കുംചിത്രത്തിന്റെ ക്യാമറാമാൻ ആയി എത്തുക .കലി, അങ്കമാലി ഡയറീസ്, സോളോ എന്നീ ചിത്രങ്ങളിലെ തന്റെ കാമറ വർക്കിലൂടെ വലിയ ശ്രദ്ധ നേടിയ ക്യാമറാമാൻ ആണ് ഗിരീഷ് ഗംഗാധരൻ. മുരുഗദോസിന്റെ രണ്ടു ചിത്രങ്ങളിൽ മുൻപ് ഗിരീഷ് പ്രവർത്തിച്ചിട്ടുണ്ട്. ശ്രീകർ പ്രസാദാണ് ചിത്രത്തിൻറെ എഡിറ്റർ.


മുരുഗദോസ്സും വിജയും ഒരുമിച്ച തുപ്പാക്കിയും കത്തിയുമെല്ലാം വലിയ ജനപ്രീതി നേടിയ ചിത്രങ്ങൾ ആയി മാറിയിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാണുന്ന ഒരു ചിത്രം ഇത്. വിജയ് എന്ന താരത്തിലുപരി വിജയ് എന്ന നടനെ ഉപയോഗിക്കാൻ ആയിരിക്കും ഈ ചിത്രത്തിലൂടെ താൻ ശ്രമിക്കുക എന്ന് മുരുഗദോസ് തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യും.

Related posts