വിസ്മയം അല്‍പം കുറഞ്ഞ മെര്‍സല്‍; സ്വകാര്യ ആശുപത്രികളിലെ അഴിമതി മുന്‍നിര്‍ത്തി ഒരു ട്രിപ്പിള്‍ വിജയ് ഷോ; റിവ്യൂ

മെര്‍സല്‍ എന്നാല്‍ വിസ്മയം. അനീതിക്കെതിരെ പോരാടുന്ന നായകനായി വിജയ് ഈ സിനിമയിലും എത്തിയിരിക്കുന്നു. പേര് പോലെ വിസ്മയം തീര്‍ക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ മുഴുവനായി ചിത്രത്തെ തഴഞ്ഞു കളയാനും സാധിക്കില്ല.

അറ്റ്‌ലി-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രമായ തെറിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് ചര്‍ച്ച ചെയ്‌തതെങ്കില്‍ ഇത്തവണ സ്വകാര്യ ആശുപത്രിയിലെ അഴിമതിയും വ്യാപാരവുമാണ് ചര്‍ച്ച ചെയ്യുന്നത്.

അഞ്ചുരൂപ ഡോക്ടര്‍ എന്ന വിളിപ്പേരുള്ള മാരനിലൂടെയാണ് സിനിമയുടെ കഥ തുടങ്ങുന്നത്. മികച്ച ഡോക്ടറായ അദ്ദേഹം ഒരു മജീഷ്യനും കൂടിയാണ്. എന്നാല്‍ നിഗൂഢമായ ഒരുപാട് രഹസ്യങ്ങള്‍ മാരനെ ചുറ്റിപ്പറ്റിയുണ്ട്. അതിന്റെ ചുരുളഴിയുന്നിടത്താണ് മെര്‍സലിന്റെ കഥ വികസിക്കുന്നത്. വിജയ് തന്റെ കരിയറില്‍ ആദ്യമായി ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതില്‍ ദളപതി എന്ന കഥാപാത്രം മനോഹരമായി വിജയ് അവതരിപ്പിച്ചിട്ടുണ്ട്.

Related posts