വി.ടി ബല്‍റാമിന്‍റെ എ.കെ.ജി പരാമർശത്തിനെതിരെ നേതാക്കളുടെ പ്രതികരണം.

വി.ടി ബല്‍റാമിന്‍റെ എ.കെ.ജി പരാമർശത്തിനെതിരെയുള്ള വിമർശനം തുടരുകയാണ്. ചരിത്രത്തെ സ്വന്തം നിലയിൽ വളച്ചൊടിച്ച് ആളാവാൻ ശ്രമിക്കുന്ന വി ടി ബൽറാം എം എൽ എ രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്ന് യുവജനതാദൾ സംസ്ഥാന സെക്രട്ടറി അരുൺ പൂയപ്പള്ളി ആരോപിച്ചു. മഹാനായ എ കെ ജി യെപ്പറ്റി ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലാത്ത തരംതാണ പദപ്രയോഗങ്ങൾ പിൻവലിച്ച് ബൽറാം മാപ്പ് പറയണമെന്നും ഇതുപോലൊരു എം എൽ എ യെ ചുമക്കുന്ന തൃത്താലയിലെ ജനങ്ങളെ ഓർത്തു സഹതപിക്കുന്നു എന്നും അരുൺ പൂയപ്പള്ളി പറഞ്ഞു. യുവജനതാദൾ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.കെ.ജിയെ അവഹേളിച്ച എം.എൽ.എയെ കോൺഗ്രസ്​ സംരക്ഷിക്കുന്നത്​ ആ പാർട്ടിയുടെ ജീർണതയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എ.കെ.ജി യുടെ സേവനവും ത്യാഗവും പോരാട്ട വീര്യവും ന്യൂ ജെന്‍ നേതാക്കന്മാര്‍ക്ക് അറിയില്ലായിരിക്കാം. മഹാനായ കമ്മൂണിസ്റ്റ് പോരാളി സഖാവ് എ.കെ.ജി വിടപറഞ്ഞിട്ട് നാല് പതിറ്റാണ്ടു കഴിഞ്ഞു. അദ്ദേഹം ഇന്ത്യന്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവായിരുന്നു പ്രധാനമന്ത്രി നെഹ്റു ഉള്‍പ്പെടെയുള്ള ദേശീയ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ ആദരവോടെയാണ് കണ്ടിരുന്നത് – പന്ന്യന്‍ പറഞ്ഞു.

എ.കെ.ജിയെക്കുറിച്ച് വി.ടി ബല്‍റാം നടത്തിയ പരാമര്‍ശം ശുദ്ധ തെമ്മാടിത്തരം. അദ്ദേഹത്തിന്റെ സംസ്‌കാരവും രീതിയുമാണ് പറഞ്ഞത്. എം എം മണി പ്രതികരിച്ചത് ഇങ്ങനെയാണ്.

Related posts