വർഗീയ കലാപങ്ങളിലേർപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളെ കേസുകളിൽ നിന്നും ഒഴിവാക്കി കർണാടക സർക്കാർ

കർണാടക അസംബ്ലി ഇലക്ഷൻ നടക്കാനിരിക്കെ കർണാടക സർക്കാരിന്റെ അസാധാരണമായ ഒരു സർക്കുലർ.

 

കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്തു നടന്ന വർഗീയ പ്രക്ഷോഭങ്ങളിൽ വ്യക്തമായ തെളിവുകളില്ലാതെ പോലീസ് പേരു ചേർക്കപ്പെട്ട എല്ലാ ന്യൂനപക്ഷ വിഭാഗത്തിലെ വ്യക്തികളേയും പോലീസ് ചാർജിൽ നിന്നും ഒഴിവാക്കിയിരിക്കുന്നതായാണ് സർക്കുലർ.

 

കർണാടക ഡിജിപി നീലമണി രാജുവാണ് ഈ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. കർണാടകയിൽ ഇപ്പോൾ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ഭരിക്കുന്നത്.

 

ഏപ്രിൽ – മെയ് മാസങ്ങളിൽ അസംബ്ലി ഇലക്ഷൻ നടക്കാനിരിക്കെ, ഇത് പുതിയ വിവാദങ്ങളിലും ചർച്ചകളിലേക്കും വഴിതെളിക്കാം.

Related posts