ശ്രീദേവിയുടെ യഥാർത്ഥ മരണകാരണവുമായി ഫോറൻസിക് റിപ്പോർട്ട് പുറത്ത്.

കഴിഞ്ഞദിവസം ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്നും മുങ്ങിമരണമാണ് സംഭവിച്ചതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്.

 

ബാത്ത് ടബ്ബില്‍ മുങ്ങിമരണമാണ് സംഭവിച്ചതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബോധരഹിതയായി ബാത്ത് ടബില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

 

ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരത്തിന് കാരണമെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വാഭികമായി ഒന്നും കണ്ടെത്തിയിട്ടില്ല.

 

ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായി. അസ്വാഭാവിക മരണം എന്ന നിലയ്ക്കാണ് ദുബായ് പോലീസ് മൃതദേഹം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്.

 

 

നേരത്തെ ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നുള്ള ഫോറന്‍സിക് പരിശോധന ഫലം പുറത്ത് വന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

 

ദുബായില്‍ ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹസത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു.

 

അപകട മരണമാണെന്ന് വ്യക്തമായതോടെ ദുബായ് പോലീസ് ശ്രീദേവിയുടെ പാസ്പോര്‍ട്ട് റദ്ദാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി തുടങ്ങി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്ന് രാത്രി തന്നെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ബന്ധുക്കളുടെ തീരുമാനം.

 

ഇതിനായി മുംബൈയില്‍ നിന്നും പ്രത്യേക വിമാനം ഞായറാഴ്ച തന്നെ ദുബായ് വിമാനത്താവളത്തില്‍ എത്തിയിരുന്നു.

 

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം എംബാം ചെയ്ത ശേഷമാകും ഇന്ത്യയിലേക്ക് കൊണ്ടുവരിക. ചൊവ്വാഴ്ച സംസ്കാരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts