സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിനെതിരെ വിഎസ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

ന്യൂഡല്‍ഹി: എറണാകുളം അഡീഷണല്‍ സി.ജെ.എം എന്‍.വി രാജുവിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ പരാതി. സോളാര്‍ കേസില്‍ സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കാണ് വി.എസ് പരാതി നല്‍കിയത്.

രാജുവിനെതിരായ അന്വേഷണം ഹൈകോടതി അവസാനിപ്പിച്ചിരുന്നുവെന്നും യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കിയെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മജിസ്‌ട്രേറ്റിന്റെ തെറ്റായ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കിയതായി വി.എസും സ്ഥിരീകരിച്ചു.

Related posts