ഹെലികോപ്റ്റർ വിവാദം. മുഖ്യമന്ത്രിയെ പരിഹസിച്ച് ജേക്കബ് തോമസ്

ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്രയ്ക്ക് വിനിയോഗിക്കാൻ നൽകിയ റവന്യൂ സെക്രട്ടറിയുടെ ഉത്തരവിൽ പരിഹാസവുമായി മുൻ ഐ. എം. ജി. ഡയറക്ടർ ജേക്കബ്. തോമസ് പാഠം 4 ഫണ്ട് കണക്ക് എന്ന പേരിലാണ് ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജീവന്റെ വില 25 ലക്ഷം അൽപ ജീവനുകൾക്ക് അഞ്ചുലക്ഷം അശരണരായ മാതാപിതാക്കൾക്ക് അഞ്ചുലക്ഷം ആശ്രയമറ്റ സഹോദരിമാർക്ക് അഞ്ചുലക്ഷം, ചികിത്സയ്ക്ക് 3 ലക്ഷം, കാത്തിരിപ്പ് തുടരുന്നത് 210 കുടുംബങ്ങൾ, ഹെലികോപ്റ്റർ കമ്പനി കാത്തിരിക്കുന്നത് 8 ലക്ഷം പോരട്ടെ പാക്കേജുകൾ എന്നാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കോ തങ്ങള്‍ക്കോ ഇക്കാര്യത്തില്‍ ഒരു അറിവും ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണം. സംഭവം വിവാദമായതോടെ ഇന്നു തന്നെ വിശദീകരണം നല്‍കാന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യു സെക്രട്ടറിയോട് ആവശ്യപ്പെട്ടു. റവന്യു മന്ത്രി അറിയാതെ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ റവന്യു വകുപ്പ്‌ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി സിപിഐ രംഗത്തു വന്നു.

സംസ്ഥാനത്ത് നിയമവാഴ്ച തകർന്നു എന്ന് പരസ്യമായി ആരോപിച്ച തിനാലാണ് മുൻ വിജിലൻസ് ഡയറക്ടറും ഐഎംജി മേധാവിയുമായിരുന്ന ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. സർക്കാരിനെതിരെ പരസ്യനിലപാട് എടുത്തതിനെ തുടർന്നു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങൾക്കിടയിൽ സർക്കാരിന് അവമതിപ്പുണ്ടാക്കി എന്നും ഐപിഎസ് ഉദ്യോഗസ്ഥനെ ചേരാത്ത നടപടിയെന്നും വിലയിരുത്തിയായിരുന്നു നടപടി

Related posts