സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടി മന്ത്രിസഭ തീരുമാനിക്കും

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടി മന്ത്രിസഭ തീരുമാനിക്കും. തുടര്‍നടപടിയുടെ കാര്യത്തില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും പ്രധാനമാണ്. നിയമസെക്രട്ടറിയടക്കമുള്ളവരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് വെക്കുക എന്ന് സൂചനയുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ ശുപാര്‍ശ കൂടിയടങ്ങുന്ന കുറിപ്പാകും മന്ത്രിസഭ പരിഗണിക്കുക. ഇന്നലെ മുഖ്യമന്ത്രി ഏറ്റുവാങ്ങിയ റിപ്പോര്‍ട്ട് ഭദ്രമായി അദ്ദേഹത്തിന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രി ഏറ്റുവാങ്ങിയതൊഴിച്ചാല്‍ ഒരു തരത്തിലുള്ള പരിശോധനയും നടന്നില്ലെന്നാണ് ഭരണകേന്ദ്രങ്ങള്‍ അറിയിച്ചത്. റിപ്പോര്‍ട്ടില്‍ത്തന്നെ തുടര്‍നടപടിയെക്കുറിച്ചു നിര്‍ദേശങ്ങളുണ്ടാകാം. കേസെടുക്കുകയടക്കമുള്ള നടപടിക്രമങ്ങള്‍ക്കു പൊലീസ് ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണ്. ക്രൈംബ്രാഞ്ചിന്റെയോ, വിജിലന്‍സിന്റെയോ അന്വേഷണത്തിന് സര്‍ക്കാരിനു വേണമെങ്കില്‍ ഉത്തരവിടാം. സര്‍ക്കാരെടുക്കുന്ന അത്തരം നടപടികള്‍ കൂടി വിശദീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട് പിന്നീട് നിയമസഭയുടെ മേശപ്പുറത്തും വയ്ക്കണം. അതേസമയം വലിയ തോതിലുള്ള രാഷ്ട്രീയ ചലനങ്ങളൊന്നും റിപ്പോര്‍ട്ട് കാരണം ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍. ഉള്ളടക്കമെന്ന നിലയില്‍ പുറത്തുവന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്നു നേരത്തേ പ്രതീക്ഷിച്ചിരുന്ന കാര്യങ്ങള്‍ തന്നെയാണ്.…

Read More

തോമസ് ചാണ്ടിക്കെതിരായ ആരോപണം സര്‍ക്കാരിന്റെ യശസിനെ ബാധിച്ചില്ലെന്ന് കോടിയേരി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണം സര്‍ക്കാരിന്റെ യശസിനെ ബാധിച്ചില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമാനുസൃത നടപടിയെടുക്കും. തെറ്റുചെയ്യുന്നവരെ ഇടതുപക്ഷ സര്‍ക്കാര്‍ സംരക്ഷിക്കില്ല. ആരോപണം ഉയര്‍ന്നതുകൊണ്ട് ആരെയും ക്രൂശിക്കുകയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ ജനരക്ഷായാത്രയ്ക്ക് സിപിഐഎം കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തത് ഇതിന് ഉദാഹരണമാണ്. യാത്രകൊണ്ട് ബിജെപി നേതാക്കളുടെ അജ്ഞത മാറുമെങ്കില്‍ നല്ലതാണ്. കീഴാറ്റൂര്‍ സമരത്തില്‍ ബിജെപി മുതലെടുപ്പ് നടത്തുകയാണെന്നും കോടിയേരി പറഞ്ഞു. സോളാര്‍ കേസില്‍ ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും കോടിയേരി പറഞ്ഞു.

Read More

സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിനെതിരെ വിഎസ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

ന്യൂഡല്‍ഹി: എറണാകുളം അഡീഷണല്‍ സി.ജെ.എം എന്‍.വി രാജുവിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ പരാതി. സോളാര്‍ കേസില്‍ സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കാണ് വി.എസ് പരാതി നല്‍കിയത്. രാജുവിനെതിരായ അന്വേഷണം ഹൈകോടതി അവസാനിപ്പിച്ചിരുന്നുവെന്നും യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കിയെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മജിസ്‌ട്രേറ്റിന്റെ തെറ്റായ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കിയതായി വി.എസും സ്ഥിരീകരിച്ചു.

Read More

നിവിന്‍ സ്മാര്‍ട്ടാണ്, കൂടുതല്‍ സമയം ചെലവിടാന്‍ കിട്ടിയിരുന്നില്ല: ശ്രദ്ധ

വീണ്ടും മലയാളികളുടെ മനസ്സില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് ശ്രദ്ധ ശ്രീനാഥ്. കോഹിനൂറിലൂടെ മലയാളത്തിലായിരുന്നു അരങ്ങേറ്റമെങ്കിലും ശ്രദ്ധ പിന്നീട് സജീവമായത് തമിഴിലും കന്നഡയിലുമെല്ലാമാണ്. ഇപ്പോള്‍ ഒരു തമിഴ് ചിത്രത്തിലെ നായികയായാണ് ശ്രദ്ധ വീണ്ടും മലയാളികള്‍ക്ക് പ്രിയങ്കരിയാവാന്‍ ഒരുങ്ങുന്നത്. നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രമായ റിച്ചിയിലെ നായികയാണ് ശ്രദ്ധ. നായികയാണെങ്കിലും ചിത്രത്തില്‍ നായകനുമൊത്ത് സ്‌ക്രീനില്‍ ഏറെയൊന്നും പ്രത്യക്ഷപ്പെടുന്നില്ല ശ്രദ്ധ എന്നാണ് പുറത്തുവരുന്ന വിവരം. സ്‌ക്രീനില്‍ മാത്രമല്ല, സെറ്റിലും നിവിനൊപ്പം ഏറെ സമയം ചെലവിടാന്‍ കിട്ടിയിരുന്നില്ലെന്ന് പറയുന്നു ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ശ്രദ്ധ. നിവിനൊപ്പം എനിക്ക് കുറച്ച് സീനുകളേ ഉണ്ടായിരുന്നുള്ളൂ. നായികയാവുമ്പോള്‍ നായകനൊപ്പം കൂടുതല്‍ സീനുകളും പാട്ടും നൃത്തവും പ്രണയവുമെല്ലാം വേണമെന്ന പൊതുധാരണയ്ക്ക് വിപരീതമാണിത്. നമ്മുടെ സങ്കല്‍പത്തിനൊത്ത ഒരു നായികയല്ലെന്ന് ഞാന്‍ പറയുന്നില്ല. ഒന്നിച്ച് അധികം സീനുകള്‍ ഇല്ലാത്തതുകൊണ്ട് സെറ്റിലും നിവിനൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ കിട്ടിയിരുന്നില്ല. സെറ്റിനേക്കാള്‍…

Read More

വിസ്മയം അല്‍പം കുറഞ്ഞ മെര്‍സല്‍; സ്വകാര്യ ആശുപത്രികളിലെ അഴിമതി മുന്‍നിര്‍ത്തി ഒരു ട്രിപ്പിള്‍ വിജയ് ഷോ; റിവ്യൂ

മെര്‍സല്‍ എന്നാല്‍ വിസ്മയം. അനീതിക്കെതിരെ പോരാടുന്ന നായകനായി വിജയ് ഈ സിനിമയിലും എത്തിയിരിക്കുന്നു. പേര് പോലെ വിസ്മയം തീര്‍ക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ മുഴുവനായി ചിത്രത്തെ തഴഞ്ഞു കളയാനും സാധിക്കില്ല. അറ്റ്‌ലി-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രമായ തെറിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് ചര്‍ച്ച ചെയ്‌തതെങ്കില്‍ ഇത്തവണ സ്വകാര്യ ആശുപത്രിയിലെ അഴിമതിയും വ്യാപാരവുമാണ് ചര്‍ച്ച ചെയ്യുന്നത്. അഞ്ചുരൂപ ഡോക്ടര്‍ എന്ന വിളിപ്പേരുള്ള മാരനിലൂടെയാണ് സിനിമയുടെ കഥ തുടങ്ങുന്നത്. മികച്ച ഡോക്ടറായ അദ്ദേഹം ഒരു മജീഷ്യനും കൂടിയാണ്. എന്നാല്‍ നിഗൂഢമായ ഒരുപാട് രഹസ്യങ്ങള്‍ മാരനെ ചുറ്റിപ്പറ്റിയുണ്ട്. അതിന്റെ ചുരുളഴിയുന്നിടത്താണ് മെര്‍സലിന്റെ കഥ വികസിക്കുന്നത്. വിജയ് തന്റെ കരിയറില്‍ ആദ്യമായി ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതില്‍ ദളപതി എന്ന കഥാപാത്രം മനോഹരമായി വിജയ് അവതരിപ്പിച്ചിട്ടുണ്ട്.

Read More

ഞങ്ങളില്‍ കുറച്ചുപേര്‍ക്ക് മാത്രമേ അസുഖത്തിന്റെ കാര്യം അറിയാമായിരുന്നുള്ളൂ; അസുഖം മൂടിവെച്ച് ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നത്: കോട്ടയം നസീര്‍

ഞാനെന്ന കലാകാരനെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുകയും എന്റെ കഴിവുകള്‍ കണ്ടെത്തി പിന്തുണക്കുകയും ചെയ്തിരുന്ന ആളാണ് അബി. ഗുരുവിനേക്കാള്‍ ഉപരി ജ്യേഷ്ഠസഹോദരന്‍. അസുഖമുണ്ടായിരുന്ന സമയത്ത് പോലും വിളിക്കുകയും ആശുപത്രി കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വലിയ ഷോക്ക് ആയിപ്പോയി. ഞങ്ങള്‍ക്ക് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അസുഖത്തിന്റെ കാര്യം അറിയാമായിരുന്നൊള്ളൂ. അദ്ദേഹത്തെ നേരില്‍ കാണുന്നവര്‍ക്ക് അത് തോന്നുകയില്ല. ഒരിക്കലും അസുഖമുണ്ടെന്ന് അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല, അത് പ്രകടിപ്പിച്ചിരുന്നുമില്ല. ഇതിനിടയിലൊക്കെ അദ്ദേഹം ടിവി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും സമയം കണ്ടെത്തി പങ്കെടുത്തിരുന്നു. അതുകൊണ്ടായിരിക്കാം ഈ വാര്‍ത്ത പെട്ടന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കാത്തത്. അസുഖം മൂടിവെച്ച് ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു അബി. അദ്ദേഹം പ്രൊഫഷനല്‍ കലാകാരനായിരുന്നു. വേദിയിലെ കര്‍ട്ടന്‍ ചുളുങ്ങി ഇടാന്‍ പോലും അദ്ദേഹം അനുവദിക്കില്ലായിരുന്നു. ഞാനൊക്കെ മിമിക്രി തുടങ്ങുമ്പോള്‍ ആരാധനയോടെ നോക്കി…

Read More

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. 28 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മൂന്ന് മന്ത്രിമാര്‍ അടക്കം പതിനഞ്ച് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റില്ല. തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മൂന്നാമത്തെ പട്ടിക ബിജെപി പുറത്തിറക്കിയത്. ബിജെപി വെള്ളിയാഴ്ച പുറത്തിറക്കിയ ആദ്യ ലിസ്റ്റില്‍ 70 സ്ഥാനാര്‍ഥികളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. രണ്ടാമത്തെ പട്ടിക ശനിയാഴ്ച പുറത്തിറക്കിയിരുന്നു. ഇതില്‍ 36 സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇതോടെ 182 അംഗ നിയമസഭയിലേക്ക് 134 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിക്കഴിഞ്ഞു. ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാമന്‍ വോറ, മുന്‍ കാബിനറ്റ് മന്ത്രി സൗരഭ് പട്ടേല്‍, ജയറാംഭായ് ധഞ്ചിഭായ് സോനാഗ്ര തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ 28 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തു വിട്ടത്. ദസദ മണ്ഡലത്തില്‍ എസ്.സിക്ക് സംവരണം ചെയ്ത സീറ്റില്‍ നിന്നാണ് സ്പീക്കറും സിറ്റിങ്…

Read More

ഈ സംവരണം അപകടകരം: പിണറായിയെ കടന്നാക്രമിച്ച് വി.ടി ബല്‍റാം

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്നുതൊട്ട് ഒരു പ്രതിപക്ഷ എംഎല്‍എ എന്ന നിലയിലുള്ള ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ചെറുതും വലുതുമായ മിക്കവാറുമെല്ലാ വീഴ്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടാനും ‘ഓഡിറ്റ്’ ചെയ്യാനും നിയമസഭക്കകത്തും ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിലൂടെയും ശ്രമിച്ചുപോരാറുണ്ട്. അത്തരത്തിലുള്ള പല വിമര്‍ശനങ്ങളും രാഷ്ട്രീയവിരോധം വച്ചുള്ള ഊതിപ്പെരുപ്പിക്കലുകളാണെന്നും പിണറായിയേയും സിപിഎമ്മിനേയുമൊന്നും വിമര്‍ശിക്കാന്‍ എന്നേപ്പോലുള്ളവര്‍ക്ക് അര്‍ഹതയില്ലെന്നും മറ്റുമുള്ള ആക്ഷേപം തുടക്കം തൊട്ടുതന്നെ തിരിച്ച് ഇങ്ങോട്ടും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ‘ഓഡിറ്റര്‍’ എന്ന പരിഹാസപ്പേര് സൈബര്‍ സഖാക്കള്‍ വക എനിക്ക് വീണിട്ടുണ്ട്. അതിനുപുറമേ പലപ്പോഴും ട്രോളുകളും കേട്ടാലറക്കുന്ന തെറിയഭിഷേകങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. അതൊക്കെ അതുപോലെത്തന്നെ ഇനിയും തുടര്‍ന്നോട്ടെ, വിരോധമില്ല. എന്നാല്‍ ഇനി ഈ പറയുന്നതാണ് പിണറായി സര്‍ക്കാരിനെതിരെയുള്ള എന്റെ ഏറ്റവും വലിയ വിമര്‍ശനം. അത് സാമ്പത്തിക മാനദണ്ഡം വെച്ച് സംവരണം ഏര്‍പ്പെടുത്തിയത് ഈ സര്‍ക്കാര്‍ ഇന്നേവരെ എടുത്ത ഏറ്റവും തെറ്റായ, ഏറ്റവും വഞ്ചനാപരമായ,…

Read More

ഗോളടിക്കാനുള്ള അവസരം ഇങ്ങനെയാരും പാഴാക്കിയിട്ടുണ്ടാകില്ല; തലയില്‍ കൈവെച്ച് കോച്ച്

ഫുട്‌ബോളിലായാലും ക്രിക്കറ്റിലായാലും മത്സരത്തിനിടെയില്‍ അബദ്ധങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇന്നലെ ചെല്‍സിയുമായി നടന്ന മത്സരത്തില്‍ സ്വാന്‍സീ സിറ്റി താരമായ റെനാറ്റോ സാഞ്ചസിന്റെ മണ്ടത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെല്‍സി കളിക്കാര്‍ ആരും താരത്തെ പ്രതിരോധിക്കാന്‍ വരാതെ സ്വതന്ത്രമായി നില്‍ക്കുമ്പോഴാണ് സാഞ്ചസിന്റെ ഈ മണ്ടത്തരം. ചുറ്റും നോക്കിയ ശേഷം താരം നേരെ പന്തു പരസ്യബോര്‍ഡിനു നേര്‍ക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. കിളി പോയ പോലെയാണ് താരം ഗ്രൗണ്ടില്‍ പെരുമാറിയതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. എന്നാല്‍ ശരിക്കും ചുവന്ന കളര്‍ പരസ്യ ബോര്‍ഡ് കണ്ട് താരം തെറ്റിധരിക്കയാണുണ്ടായത്. സാഞ്ചസിന്റെ പ്രകടനം കണ്ട് സ്വാന്‍സീ കോച്ചിന് ആദ്യം ദേഷ്യം വന്നെങ്കിലും പിന്നീട് തലയില്‍ കൈവെച്ച് നില്‍ക്കുകയാണ് ചെയ്തത്. മാനേജര്‍ കോന്റേക്ക് ചുവപ്പു കാര്‍ഡ് കിട്ടിയ മത്സരത്തില്‍ റുഡിഗര്‍ നേടിയ ഒരേയൊരു ഗോളില്‍ ചെല്‍സി സ്വാന്‍സീക്കെതിരെ വിജയിച്ചു.

Read More

കേരളത്തെ ഭീതിയിലാഴ്ത്തി ഓഖി ചുഴലിക്കാറ്റ്: കനത്ത മഴയും ഉരുള്‍പൊട്ടലും; മരണം 7 ആയി; കനത്ത ജാഗ്രതാ നിര്‍ദേശം

തെക്കന്‍ കേരളത്തില്‍ പരക്കെ തുടര്‍ന്നുകൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരള തീരത്ത് ചുഴലിക്കാറ്റും. ഓഖി എന്ന ചുഴലിക്കാറ്റാണ് കന്യാകുമാരിക്കടുത്ത് എത്തിയിരിക്കുന്നത്. ഇതോടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മര്‍ദം കാരണമാണ് മഴ കനക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തീര ദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കാട്ടാക്കടയില്‍ മഴയത്ത് കടപുഴകി വീണ വൈദ്യുതപോസ്റ്റിന്റെ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കിള്ളിയില്‍ അപ്പുനാടാരും ഭാര്യ സുമതിയുമാണ് ഷോക്കേറ്റ് മരിച്ചത്. കൊട്ടാരക്കര കുളത്തൂപ്പുഴക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. ഓട്ടോഡ്രൈവര്‍ വിഷ്ണു ആണ് മരിച്ചത്. കന്യാകുമാരിയില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി, വിരുദനഗര്‍ തുടങ്ങിയ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ മൂലം…

Read More