നിവിന്‍ പോളിയും തൃഷയും ഒരുമിക്കുന്ന ‘ഹേയ് ജൂഡ്’ ; ട്രെയിലര്‍

Featured Video Play Icon

നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം ‘ഹേയ് ജൂഡ്’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ‘ഇവിടെ’ എന്ന ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ ജൂഡ്’. തെന്നിന്ത്യന്‍ താരസുന്ദരി തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാളം സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ‘ഹേ ജൂഡി’ന്. ഗോവയിലും പരിസരങ്ങളിലുമായാണ് ഹേയ് ജൂഡ് ചിത്രീകരിച്ചത്. നി​വി​നും തൃ​ഷ​യും അ​വ​രു​ടെ ക​രി​യ​റി​ൽ ഇ​തു​വ​രെ ചെ​യ്തി​ട്ടി​ല്ലാ​ത്ത​ത​ര​ത്തി​ലു​ള്ള വേ​ഷ​മാ​ണ് ഹേ​യ് ജൂ​ഡി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ടൈറ്റിൽ കഥാപാത്രമായ ജൂഡ് ആ‍യി നിവിൻ എത്തുമ്പോൾ ക്രിസ്റ്റൽ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. മുകേഷ്, സിദ്ദിഖ്, പ്രതാപ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Read More

ഇന്ത്യന്‍ നിരയിലെ ഈ കൂട്ടുകെട്ട് മങ്ങിയാല്‍ പരമ്പര നഷ്ടപ്പെടും

ജോഹന്നസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയില്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തുന്ന ഇന്ത്യന്‍ സംഘത്തിന് നിര്‍ണായകമാവുക ബാറ്റിങ് കൂട്ടുകെട്ടുകള്‍. പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ബാറ്റിങ് ബാലപാഠങ്ങള്‍ മറക്കുന്ന പതിവ് ഇന്ത്യന്‍ രീതി ദക്ഷിണാഫ്രിക്കയില്‍ ഒരിക്കല്‍ക്കൂടി പരീക്ഷിക്കപ്പെടും. മധ്യനിരയിലെ ബാറ്റിങ് കൂട്ടുകെട്ടുകളായിരിക്കും പരമ്പരയില്‍ നിര്‍ണായകമാവുക. പ്രത്യേകിച്ചും ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ മങ്ങിയാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. പേസര്‍മാര്‍ നന്നായി പന്തെറിയുമെന്ന ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ടെങ്കിലും ബാറ്റിങ്ങില്‍ ആശങ്കയൊഴിയുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി തുടങ്ങിയവര്‍ക്ക് പകരക്കാരാകാന്‍ കഴിയുമെന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇനിയും തെളിയിച്ചിട്ടില്ല. വിദേശ പിച്ചുകളിലും കളിമികവ് ആവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഇന്ത്യ മികച്ച ടീമെന്ന് പറയാന്‍ കഴിയൂയെന്ന് മുന്‍താരങ്ങളും വ്യക്തമാക്കിയതോടെ കളിക്കാര്‍ സമ്മര്‍ദ്ദത്തിലാണ്. വിരാട് കൊഹ്‌ലിക്കും സഹതാരങ്ങള്‍ക്കും ഇനിയും തെളിയിക്കാനുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പര അതിനുള്ള വേദിയാണ്. ഇവിടെ പരാജയം…

Read More

സിനിമാ സ്‌റ്റൈലില്‍ കള്ളനെ പിടികൂടി ഒടിയനിലെ അഭിനേതാവ്; ഇപ്പോള്‍ നാട്ടിലെ സൂപ്പര്‍ ഹീറോ

മലപ്പുറം: സിനിമാ താരം അനീഷ് ജി മേനോന്‍ ഇപ്പോള്‍ നാട്ടിലെ സൂപ്പര്‍ ഹീറോ ആയിരിക്കുകയാണ്. കള്ളനെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് കീഴടക്കിയാണ് അനീഷ് നാട്ടുകാരുടെ മനം കവര്‍ന്നത്. അയല്‍വാസിയായ സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റിന്റെ പണം അടങ്ങിയ ബാഗ് ബൈക്കില്‍ വന്നു തട്ടിപറിച്ചുകൊണ്ട് പോകാന്‍ ശ്രമിച്ച സംഘത്തിലെ പ്രധാനിയെയാണ് അനീഷ് സാഹസികമായി പിടികൂടിയത്. സംഘത്തില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നു, ഒരാള്‍ പിടിയിലായെങ്കിലും മറ്റുള്ളവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സിനിമാ സ്‌റ്റൈലിലാണ് താരം സംഘത്തെ പിടികൂടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കളക്ഷന്‍ ഏജന്റിന്റെ നിലവിളി കേട്ട് വീടിന് പുറത്തെത്തിയ താരം ബൈക്കിന്റെ പുറകിലിരുന്നയാളുടെ കഴുത്തില്‍ പിടികൂടുകയായിരുവന്നു. ബൈക്ക് മുന്നോട്ടു നീങ്ങിയപ്പോഴും മോഷ്ടാവിന്റെ കഴുത്തിലുള്ള പിടിവിടാന്‍ അനീഷ് തയ്യാറായില്ല. ടാര്‍ റോഡില്‍ ഉരഞ്ഞ് അനീഷിനും പരുക്ക് പറ്റിയിട്ടുണ്ട്. പിടികൂടിയ ആളെ പിന്നീട് പോലീസില്‍ ഏല്‍പ്പിച്ചു. കോതമംഗലം സ്വദേശിയായ അന്‍സാറാണ് പിടിയിലായത്. മോഹന്‍ലാല്‍ ചിത്രം…

Read More

വിമാനം ലാന്‍ഡിങ്ങിന് തയാറെടുക്കുന്ന സമയത്ത് സൈറയുടെ അടുത്തെത്താന്‍ കഴിയുമായിരുന്നില്ല; നടി സൈറ വസീം പീഡനത്തിനിരയായ സംഭവത്തില്‍ വിശദീകരണവുമായി വിസ്താര എയര്‍ലൈന്‍സ്

ന്യൂഡല്‍ഹി: മുംബൈ-ഡല്‍ഹി വിമാനത്തില്‍ ബോളിവുഡ് യുവനടി സൈറ വസീം പീഡനത്തിനിരയായ സംഭവത്തില്‍ വിശദീകരണവുമായി വിസ്താര എയര്‍ലൈന്‍സ് അധികൃതര്‍. വിമാനത്തിന്റെ ലാന്‍ഡിങ് സമയത്താണ് തന്നെ ഉപദ്രവിച്ച യാത്രക്കാരനെതിരെ സൈറ പ്രതികരിച്ചത്. വിമാനം ലാന്‍ഡിങ്ങിന് തയാറെടുക്കുന്ന സമയത്ത് സൈറയുടെ അടുത്തെത്താന്‍ വിമാന ജീവനക്കാര്‍ക്ക് സാധിക്കുമായിരുന്നില്ല. വിമാനം ലാന്‍ഡ് ചെയ്തയുടന്‍ ജീവനക്കാര്‍ സൈറയുടെ അടുത്തെത്തി സംഭവത്തെ കുറിച്ച് അന്വേഷിച്ചു. പരാതി നല്‍കണോയെന്ന് സൈറയോട് ചോദിച്ചുവെങ്കിലും വേണ്ടെന്നാണ് അവര്‍ പറഞ്ഞതെന്നു എയര്‍ വിസ്താര അറിയിച്ചു. സൈറയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി വിസ്താര വ്യക്തമാക്കിയതായി വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. വിമാനയാത്രക്കിടെ പീഡനത്തിരയായെന്ന ആരോപണം ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൈറ ഉയര്‍ത്തിയത്. വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ സൈറയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലു കൊണ്ട് ഉരസിയെന്നാണ് പരാതി.  

Read More

പഴയ ഊര്‍ജ്ജം തനിക്കില്ലെന്ന് മെസി; ശരീരത്തിന്റെ തളര്‍ച്ച മനസിലാക്കി തുടങ്ങിയിരിക്കുന്നു

കഴിഞ്ഞ രണ്ടു ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും ബാഴ്‌സലോണയുടെ ആദ്യ ഇലവനില്‍ തന്നെ ഉള്‍പ്പെടുത്താത്തിനോട് പ്രതികരിച്ച് ലയണല്‍ മെസി. ബെഞ്ചിലിരിക്കുന്നതില്‍ തനിക്കു യാതൊരു പ്രശ്‌നവുമില്ലെന്നും പഴയ ഊര്‍ജ്ജം തനിക്കില്ലെന്നും മെസി പറഞ്ഞു. അര്‍ജന്റീനിയന്‍ മാധ്യമം ടിവൈസി സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ സീസണില്‍ എന്റിക്വയുടെ കീഴില്‍ സീസണിലെ ഏറെക്കുറെ എല്ലാ മത്സരങ്ങളും മെസി കളിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ വാല്‍വെര്‍ദേ താരത്തെ ബെഞ്ചിലിരുത്തിയതില്‍ ആരാധകര്‍ ആശങ്കയിലായിരുന്നു. ഇതിനെ പറ്റി ചോദിച്ചപ്പോഴാണ് മെസി ഇതു പറഞ്ഞത്. സീസണ്‍ വളരെ വലുതാണെന്നും അതു കൊണ്ടു തന്നെ ഇത്തരം തീരുമാനങ്ങള്‍ താന്‍ അംഗീകരിക്കുന്നുവെന്നും മെസി പറഞ്ഞു. മുന്‍പ് എത്ര മത്സരങ്ങള്‍ കളിക്കാനും പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ ശരീരത്തിന്റെ തളര്‍ച്ച താന്‍ മനസിലാക്കി തുടങ്ങിയിട്ടുണ്ടെന്നും മെസി വെളിപ്പെടുത്തി. വരാന്‍ പോകുന്ന ലോകകപ്പില്‍ അര്‍ജന്റീന…

Read More

മരിക്കുന്നതിന്റെ തലേദിവസം തിരുവനന്തപുരം പങ്കജ് ഹോട്ടലിലായിരുന്നു; ഉതിര്‍ന്നു കിടക്കുന്ന മുടി പിടിച്ചുവലിച്ച്

കൊച്ചി: മോനിഷ ഓര്‍മ്മയായിട്ട് 25 കൊല്ലമാകുകയാണ്. ഡിസംബര്‍ 25നായിരുന്നു മലയാളിയെ കരയിച്ച ആ വാഹനാപകടം. ഇന്നും ആദ്യ സിനിമയിലൂടെ ഉര്‍വ്വശി പട്ടം സ്വന്തമാക്കിയ മോനിഷയെ മലയാളി മറന്നിട്ടില്ല.കോഴിക്കോട് പന്ന്യങ്കര തട്ടകത്തു വനദുര്‍ഗയുടെ കടാക്ഷം കൊണ്ടു പിറന്നതാണു മോനിഷയെന്ന് അമ്മ ശ്രീദേവി ഉണ്ണി പറയും. ജനനം 1971 ജനുവരി 24, മകരത്തിലെ മൂലം നക്ഷത്രം. ദുര്‍ഗയെന്ന് ആദ്യം പേരുവിളിച്ചു. മോനിഷയെന്ന പേരിടലിനു പിന്നില്‍ ഒരു ഗ്ലാമര്‍ കഥയുണ്ട്. ഫെമിന മാസിക 1970ല്‍ ഒരു പേരിടല്‍ മല്‍സരം പ്രഖ്യാപിച്ചു. ഹെറള്‍ഡ് കാറായിരുന്നു സമ്മാനം. ‘എന്റെ ആഗ്രഹം’ എന്ന് അര്‍ഥം വരുന്ന മോനിഷ എന്ന പേരിട്ടതിനു ഒരു ബംഗാളി സ്ത്രീക്ക് സമ്മാനം ലഭിച്ചതു വായിച്ചപ്പോള്‍ തന്നെ ആ പേര് മനസില്‍ കുറിച്ചിട്ടിരുന്നു. അങ്ങനെ മകളുടെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ് നടിയും നൃത്താധ്യാപികയുമായ ശ്രീദേവി ഉണ്ണി. രണ്ടര പതിറ്റാണ്ടു മുന്‍പാണ്. ബംഗളൂരു ഇന്ദിരാനഗര്‍ സെക്കന്‍ഡ്…

Read More

ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു

അങ്കമാലി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായി പൊലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു. ഈ കേസില്‍ മറ്റുപ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഹാജാരാക്കിയ സന്ദര്‍ഭത്തില്‍ അഭിഭാഷകരുടെ ആവശ്യ പ്രകാരമാണ് കുറ്റപത്രം സ്വീകരിച്ചത്. പരിശോധനക്ക് ശേഷമാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി ഉടന്‍ സമന്‍സ് അയക്കും. പ്രതികളെ വിളിച്ച് വരുത്തിയതിന് ശേഷമായിരിക്കും വിചാരണ നടപടികള്‍ക്കായി എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കുറ്റപത്രം കൈമാറുക. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് കേസിന്റെ വിചാരണ ഏത് കോടതിയില്‍ നടത്തണമെന്ന അന്തിമ തീരുമാനം എടുക്കുക. കൃത്യത്തിന് ശേഷം ദിലീപ് നടിയെ പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതിന് സിനിമാമേഖലയിലെ പല പ്രമുഖരെയും ഉപയോഗപ്പെടുത്തി. താന്‍ നിരപരാധിയാണെന്ന് ദിലീപ് പ്രമുഖരെക്കൊണ്ട് പറയിപ്പിച്ചു. ഈ സ്വാധീനം ഉപയോഗിച്ചാണ് നടി ജാഗ്രത പാലിക്കണമായിരുന്നു എന്ന്…

Read More

നടനും നിര്‍മ്മാതാവുമായ ശശി കപൂര്‍ അന്തരിച്ചു

ന്യൂഡൽഹി: ബോളിവുഡിന്റെ പഴയകാല പ്രണയനായകൻ ശശി കപൂർ അന്തരിച്ചു. 79 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു ഇതിഹാസ താരത്തിന്റെ അന്ത്യം. സംസ്കാരം നാളെ നടക്കും. ബാലനടനായി സിനിമയിലെത്തിയ ശശി കപൂർ നായകനായും നിർമ്മാതാവായും സംവിധായകനായും ഇന്ത്യൻ സിനിമയ്‌ക്ക്  മികച്ച സംഭാവനകൾ നൽകി. 160ഓളം ചിത്രങ്ങളിൽ അഭിനയിച്ച ശശി കപൂർ ന്യൂഡൽഹി ടൈംസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അർഹനായിരുന്നു. മുഹാഫിസ് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമർശവും ലഭിച്ചു. 2011ൽ പത്‌മഭൂഷൺ നൽകി രാജ്യം ആദരിച്ചു. 2014ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു. ദീവാർ, സത്യം ശിവം സുന്ദരം, തൃശൂൽ, കഭി കഭി തുടങ്ങിയ ഹിന്ദി ഹിറ്റ് സിനിമകളിലൂടെ നായക സങ്കൽപത്തിന് പുതിയ നിർവചനം നൽകിയ നടനാണ് ശശി കപൂർ. രാജ്‌കപൂർ, ഷമ്മി കപൂർ എന്നിവരുടെ ഇളയ സഹോദരനായ…

Read More

മല്യയെ കൈമാറല്‍ കേസ്: ഇന്ന് വാദം പുനരാരംഭിക്കും

ലണ്ടന്‍: വായ്പ തിരിച്ചടയ്ക്കാതെ ബാങ്കുകളെ കബളിപ്പിച്ചു ലണ്ടനിലേക്കു മുങ്ങിയ വ്യവസായി വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കുന്നതു സംബന്ധിച്ച കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്നു വാദം പുനരാരംഭിക്കും. മല്യയെ പാര്‍പ്പിക്കാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയില്‍ തയാറാണെന്ന് ഇന്ത്യയ്ക്കുവേണ്ടി വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) കോടതിയെ അറിയിക്കും. ഇന്ത്യന്‍ ജയിലുകള്‍ സുരക്ഷിതമല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവാണെന്നുമുള്ള മല്യയുടെ വാദത്തെ മറികടക്കാനാണ് ആര്‍തര്‍ റോഡ് ജയിലിലെ മികവുറ്റ സുരക്ഷാസംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യയുടെ ശ്രമം. 17 ബാങ്കുകളില്‍നിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്തു കടന്ന മല്യയ്ക്കായി ലണ്ടനിലെ മികച്ച അഭിഭാഷകരാണു ഹാജരാകുന്നത്. 14 വരെ വാദം തുടരുന്ന കേസില്‍ ഈ വര്‍ഷം അവസാനത്തോടെ വിധിയുണ്ടായേക്കും. വിധി മല്യയ്ക്ക് എതിരായാല്‍ രണ്ടുമാസത്തിനകം ഇന്ത്യയ്ക്കു വിട്ടുകൊടുക്കേണ്ടി വരും. എന്നാല്‍, മല്യയ്ക്ക് അപ്പീലിന് അവസരമുണ്ട്. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ 1992 മുതല്‍ കുറ്റവാളി…

Read More

റോഡ് നിയമം പാലിക്കൂ; പൊലീസിന്റെ കൈയില്‍ നിന്നും റോസാപ്പൂ സമ്മാനമായി വാങ്ങാം

ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കാന്‍ ഒരു പുത്തന്‍ മാര്‍ഗ്ഗവുമായി എത്തിയിരിക്കുകയാണ് കര്‍ണ്ണാടക പൊലീസ്. റോഡ് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ട്രാഫിക് പൊലീസിന്റെ വക ഒരു റോസാപൂവാണ് സമ്മാനം. കര്‍ണാടകയിലെ കലബുറാഗി ജില്ലാ പൊലീസാണ് നൂതനാശയവുമായി രംഗത്തെത്തിയത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിനും പ്രോത്സാഹനം നല്‍കുകയാണ് പൊലീസ്. വടക്ക് കിഴക്കന്‍ മേഖല ഐജി അലോക് കുമാറിന്റെ നേതൃത്വത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഹെല്‍മറ്റ് ധരിച്ച് കൃത്യമായ നിയമങ്ങള്‍ പാലിച്ചവര്‍ക്ക് റോസാ പൂക്കള്‍ സമ്മാനിക്കുകയും ചെയ്തു. പദ്ധതിയെ ഏറെ കൗതുകത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

Read More