ഷാരൂഖിന്റെ കുള്ളൻവേഷം കമലാഹാസനേക്കാൾ മികച്ചതാകുമോ?

ഷാരൂഖ് ഖാന്‍ നായകനാകുന്ന സീറോ എന്ന ചിത്രത്തിന്റെ ടീസര്‍ കണ്ടവരെല്ലാം ഒന്ന് ഞെട്ടി. ചിത്രത്തിൽ കുള്ളനായിട്ടാണ് ഷാരുഖ് എത്തുന്നത്. കിംഗ് ഖാനിൽ നിന്നും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വേഷപ്പകർച്ചയാണ് ആരാധകർക്ക് കാണാനായത്. ഇത്രയേറെ പെർഫെക്ഷനോടെ ഷാരൂഖിനെ കുള്ളനായി ചിത്രീകരിക്കുന്നതിൽ എന്ത് ടെക്നോളജിയാണ് ഉപയോഗിക്കുന്നതെന്ന വിവരം ഇനിയും പുറത്തു വന്നിട്ടില്ല. ചിത്രത്തിൻറെ ഷൂട്ടിങ്ങും രഹസ്യമായാണ് നടത്തിയതെന്നാണ് അറിയാൻ കഴിയുന്നത്.

ഗ്രാഫിക്സിന്റെ യാതൊരു സാധ്യതയുമില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1989 ൽ പുറത്തിറങ്ങിയ അപൂർവ്വസഹോദരങ്ങൾ എന്ന ചിത്രത്തിൽ കമലഹാസൻ അഭിനയിച്ച കുള്ളൻ വേഷവുമായി ഷാരൂഖിന്റെ വേഷത്തെ താരതമ്യം ചെയ്യുകയാണ് രാഹുൽ ഹമ്പിൾ സനൽ

രാഹുലിന്റെ പോസ്റ്റ്:

ഷാരൂഖ് ഖാൻ കുള്ളനായി അഭിനയിക്കുന്ന പുതിയ ചിത്രം zero യുടെ ട്രൈയിലർ കണ്ടു… ഇതിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നിക്ക് എന്താണെന്ന് വ്യക്തമല്ല… ഒന്നുകിൽ ഷാരൂഖ് ഖാനെ മൊത്തത്തിൽ ഷൂട്ട് ചെയ്തിട്ട് പിന്നീട് ചെറുതാക്കി കാണിക്കുന്നതാകാം, അല്ലെങ്കിൽ കുള്ളനായ ഒരാളുടെ ശരീരത്തിൽ തല മോർഫ് ചെയ്ത് ചേർത്തതാകാം… (മുൻപ് സൂര്യയുടെ ആദവൻ എന്ന തമിഴ് ചിത്രത്തിൽ ഇത്തരത്തിൽ സൂര്യയുടെ കുട്ടിക്കാലം ചിത്രീകരിച്ചിരുന്നു… ) എന്തായാലും ടെക്നോളജി ഇത്രയും പുരോഗമിച്ച ഈ കാലഘട്ടത്തിൽ പൊക്കമുള്ള ഒരാളെ കുള്ളനായി കാണിക്കാൻ ഒരു പ്രയാസവും ഇപ്പോൾ ഇല്ല… പക്ഷേ വർഷങ്ങൾക്ക് മുൻപ് അപൂർവ്വ സഹോദരങ്ങൾ എന്ന ചിത്രത്തിൽ കമൽ ഹസ്സൻകുള്ളനായി അഭിനയിച്ചത് അന്നത്തെ കാലത്ത് ഒരു അത്ഭുതമായിരുന്നു… (1989) അതിന്റെ പിന്നിലെ രഹസ്യം തേടി കാണികൾ നടന്നു എങ്കിലും പൂർണ്ണമായൊരു ഉത്തരം ഒരിടത്തും കമൽ ഹാസ്സൻ പറഞ്ഞിരുന്നില്ല… അതൊരു മാജിക്ക് രഹസ്യം പോലെ കാലങ്ങളോളം ഇരുന്നു… രഹസ്യം അറിഞ്ഞാൽ മാജിക്കിനെ വെറുത്തു പോകും എന്നൊരു ചൊല്ല് പോലെ ആ രഹസ്യം ഇന്നും രഹസ്യം തന്നെയാണ്… പക്ഷേ ഇന്ന് ആ ചിത്രം സൂക്ഷ്മമായി കണ്ടാൽ എങ്ങനെയാണ് കമൽ ഹാസൻ കുള്ളനായി അഭിനയിച്ചത് എന്നറിയാം….
1. കമൽ ഹസ്സൻ ആദ്യമായി കുള്ളനായി അഭിനയിച്ചത് പുന്നകൈ മന്നൻ എന്ന ചിത്രത്തിൽ ഒരു ഹാസ്യ രംഗത്തിലാണ്… ഒരു ഷോപ്പിൽ വച്ച് കണ്ടുമുട്ടുന്ന കൊച്ചു കുട്ടിയെ രസിപ്പിക്കാനായി കുള്ളനായി അഭിനയിച്ച സീനിൽ കമൽ ഹാസൻ കാൽമുട്ടുമടക്കിയാണ് അഭിനയിച്ചിരിക്കുന്നത് എന്ന് ആ രംഗം കണ്ടാൽ മനസിലാകും…

2. പലരും വിചാരിക്കും പോലെ അപൂർവ്വ സഹോദരങ്ങൾ എന്ന സിനിമയിൽ മുഴുവനും കമൽ ഹാസൻ കാലുമടക്കി അല്ല അഭിനയിച്ചത്… കാലു മടക്കി അഭിനയിച്ചത് വളരെ കുറച്ച് രംഗങ്ങളിൽ മാത്രമാണ്….

3.കുള്ള നായി കമൽഹസ്സനെ കാണിക്കുന്ന രംഗങ്ങളിൽ അദ്ദേഹത്തിന്റെ മുട്ടിന് താഴെയുള്ള ഭാഗം വിദഗ്ദ്ധമായി മറയ്ക്കുക ആയിരുന്നു…. അതോടൊപ്പം മുട്ടിൽ പ്രത്യേകതരം ഷൂസും ധരിപ്പിച്ചിരുന്നു…
ഉദാഹരണം ,മണ്ണിൽ, തറയിൽ നിൽക്കുന്ന രംഗത്തിൽ അദ്ദേഹത്തിന്റെ മുട്ടിന് താഴെയുള്ള ഭാഗം മണ്ണിനടയിലേക്ക് ഒളിപ്പിച്ചു വയ്ക്കും…
മറ്റു രംഗങ്ങളിലും ഏതെങ്കിലും object ന് ഉള്ളിലായിരിക്കും കമൽ ഹാസ്സന്റെ മുട്ടിന് താഴെയുള്ള ഭാഗം…
കമൽ ഹാസൻ നടക്കുന്ന രംഗം നോക്കിയാൽ അറിയാം അദ്ദേഹത്തിന്റെ ഷൂസ് നിരങ്ങി നീങ്ങുന്നതായി തോന്നും… സ്കേറ്റിങ്ങ് ഷൂ നീങ്ങുന്നത് പോലെ… ഷൂസിലെ അഡ്ജസ്റ്റ്മെൻറായി അത് തോന്നാം എങ്കിലും അതല്ല ടെക്നിക്ക്… കമൽ ഹാസന് നടക്കാൻ പ്രത്യേക സൗകര്യം ഉണ്ടായിരിക്കും… അതായത് അദ്ദേഹം നടക്കുന്നത് മുഴുവൻ കാലു ഉപയോഗിച്ച് തന്നെ ആയിരിക്കും… പക്ഷേ നമ്മൾ കാണുന്നത് മുട്ടിൽ ഷൂസ് ധരിച്ചിരിക്കുന്ന ഭാഗം വരെ മാത്രമാണ്… അതിന് താഴെയുള്ള ഭാഗം എതെങ്കിലുംobject നുള്ളിൽ മറഞ്ഞിരിക്കുമ്പോൾ, അദ്ദേഹത്തിന്റെ നടപ്പിൽ മുട്ടിലെ ഷൂസിന്റെ ചലനം നിരങ്ങി നീങ്ങുന്നത് പോലെ തന്നെ ആയിരിക്കും…

4. കമൽ ഹാസൻ നടക്കുന്ന, ഓടുന്ന, കരണം മറിയുന്ന പുറകിൽ നിന്നുള്ള ShotS ൽ നമ്മൾ കണ്ടത് കമൽഹാസന് പകരം പൊക്കം കുറഞ്ഞ ഡ്യൂപ്പിനെയാണ്…

5. ടോപ്പ് ആംഗിളിൽ കമൽ ഹാസൻ നിൽക്കുന്ന രംഗങ്ങൾ മാത്രമേ കാണിച്ചിട്ടുള്ളൂ…

6. കമൽ ഹാസന്റെ കൈ മുഴുവൻ സമയവും മടക്കി ആണ് വച്ചിരിക്കുന്നത്… ഇതിന് കാരണം കൈയുടെ നീള കൂടുതൽ അറിയാതെ ഇരിക്കാനാണ്… ഇതിനായി എപ്പോഴും കമൽ ഹാസൻ ഓവർകോട്ട് ധരിച്ചിരുന്നു…
7. കമൽ ഹാസൻ ഇരിക്കുന്ന രംഗത്തിൽ മുട്ടുമടക്കുന്ന രംഗം ഉണ്ട്.. ഈ രംഗത്തിൽ കാലുകൾDupe ന്റെതാണ്… (അല്ലങ്കിൽ കൃത്രിമ കാലുകൾ) അവിടെയും കമൽ ഹാസൻ നിൽക്കുകയാണ്… അരക്ക് കീഴ്പോട്ടുള്ള ഭാഗം മറച്ചിരുന്നു…
8. മേശപ്പുറത്ത് നിൽക്കുന്ന സീനിൽ മേശക്ക് കീഴെയുള്ള ഭാഗം പിന്നീട് ശൂന്യമായി edit ചെയ്ത് ചേർത്തതാണ്…

9..കുള്ളൻ കമൽ ഹാസനെ കാണിക്കുന്ന രംഗങ്ങളിൽ അദ്ദേഹത്തിന്റെ വസ്ത്രധാരണം ഉൾപ്പടെ, frames എല്ലാം പരമാവധി കളർഫുൾ ആക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്…. ഇത് കാരണം കാണികളുടെ ശ്രദ്ധ എപ്പോഴും അദ്ദേഹത്തിന്റെ കാലുകളിലേക്ക് പോകുന്നത് തടയാൻ കഴിഞ്ഞു…

Related posts