ഹജ്ജ് സബ്‌സിഡി നിർത്തലാക്കി; വിവിധ നേതാക്കളുടെ പ്രതികരണങ്ങൾ ഇങ്ങനെ.

ഹജ് സബ്‌സിഡി കേന്ദ്രസർക്കാർ നിർത്തലാക്കി . 700 കോടി ഹജ് സബ്സിഡിയായി നൽകുന്നതാണ് നിർത്തലാക്കിയിരിക്കുന്നത് ഈ പണം മുസ്ലിം പെണ്കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസപദ്ധതിക്കുമായി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഹജ് യാത്രയുടെ വിമാനക്കൂലിക്ക് സർക്കാർ വിമാനക്കമ്പനികൾക്ക് നൽകുന്ന സബ്സിഡിയാണ് ഹജ് സബ്സിഡിയെന്നു പൊതുവെ അറിയപ്പെടുന്നത്. എന്നാൽ ഇതിന്റെ പ്രയോജനം ഏജൻസികൾക്ക് മാത്രമായി ചുരുങ്ങി. ഇതാണ് സബ്‌സിഡി നിർത്താനുള്ള കാരണമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. 1974ൽ ഇന്ദിരാഗാന്ധി തുടക്കമിട്ടതാണ് ഹജ് സബ്‌സിഡി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം അഞ്ചുവർഷമായി സബ്സിഡി ഘട്ടംഘട്ടമായി കുറച്ചുവരികയായിരുന്നു. 2022 നുള്ളിൽ സബ്‌സിഡി നിർത്താനായിരുന്നു നിർദേശം. ഹജ് സബ്സിഡി നിര്‍ത്താനുള്ള തീരുമാനത്തോട് എതിര്‍പ്പില്ലെന്ന് സംസ്ഥാന ഹജ് കമ്മിറ്റി അഭിപ്രായപ്പെട്ടു. സബ്സിഡി വേണമെന്ന് നിര്‍ബന്ധമില്ലെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. കഴിവുള്ളവര്‍ ഹജ് ചെയ്താല്‍ മതി, വിമാനക്കമ്പനികളുടെ കൊള്ള ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ ഹജ് സബ്‌സിഡി നിർത്തലാക്കിയ തീരുമാനത്തിനെതിരെ…

Read More

ചൂടൻ രംഗങ്ങളുമായി റാം ഗോപാൽ സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന ചിത്രത്തിന്റെവർമയുടെ ട്രെയിലർ പുറത്ത്

രാം ഗോപാല്‍ വര്‍മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ചൂടന്‍ രംഗങ്ങള്‍ മാത്രമടങ്ങിയ ട്രെയിലര്‍ ലൈംഗികതയെ പ്രകീര്‍ത്തിക്കുന്നതാണ്. സണ്ണിലിയോമിന് ശേഷം മറ്റൊരു പോണ്‍ താരം കൂടി ഈ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. പ്രശസ്ത ബ്രിട്ടീഷ് പോണ്‍ താരം മിയ മല്‍ക്കോവ ആണ് ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത് എന്ന എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. ലൈംഗീകതയാണ് ലോകത്തിന്റെ അടിസ്ഥാന സത്യമെന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ വാക്കുകളോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ലൈംഗീകത ദൈവം സൃഷ്ടിച്ചതാണ്, എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് മനുഷ്യനാണെന്ന് ടീസറില്‍ പറയുന്നു. സിഗ്മണ്ട് ഫ്രോയിഡ്, മെര്‍ലിന്‍ മണ്‍റോ, എമ്മ വിതര്‍സ്പൂണ്‍, വുഡി അലെന്‍ തുടങ്ങിയവരുടെ സെക്സിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ പുരോഗമിക്കുന്നത്. ടീസറില്‍ മിയ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. എംഎം കീരവാണിയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. എന്നാല്‍ ഒരു മുഖ്യധാരാ ചിത്രത്തിന്…

Read More

ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെ സി കെ വിനീത്.

ബ്ളാസ്റ്റേഴ്സ് മുന്‍ കോച്ച്‌ സ്റ്റീവ് കോപ്പല്‍ ടീം വിടാന്‍ കാരണം സി കെ വിനീത് ആണെന്ന തലക്കെട്ടില്‍ ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെ സി കെ വിനീത്. എന്നാലും എന്റെ ഏഷ്യാനെറ്റേ സത്യായിട്ടും ഞാന്‍ ഒന്ന് പേടിച്ചു, ആ ഹെഡ് ലൈനില്‍ ഇത്തിരി മാന്യത കാണിക്കായിരുന്നു. നിങ്ങളുടെ വെബ്ഡെസ്ക്കില്‍ ആ സാധനം ഉള്ള ആരും ഇല്ലേ…എന്നായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ വിനീതിന്റെ പ്രതികരണം. ഐഎസ്‌എല്ലിന്റെ ദൈര്‍ഘ്യം കൂട്ടിയതും കോപ്പല്‍ ആവശ്യപ്പെട്ട മെഹ്താബ് ഹുസൈന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ടീമില്‍ നിലനിര്‍ത്താതെ വിനീതിനെയും ജിങ്കനെയും മാനേജ്മെന്റ് നിലനിര്‍ത്തിയതുമാണ് സ്റ്റീവ് കോപ്പല്‍ ടീം വിടാന്‍ കാരണമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ പറയുന്നത്. എന്നാല്‍ തലക്കെട്ടില്‍ പറയുന്നപോലെ കോപ്പല്‍ ടീം വിടാന്‍ വിനീത് ആണ് കാരണമെന്നു വാർത്തയിൽ ഇല്ല. വിനീതിന്റെ പ്രതികരണത്തിന് തൊട്ടുപിന്നാലെ ഏഷ്യാനെറ്റ് തെറ്റ് തിരുത്തി. “ഏഷ്യാനെറ്റ് അവരുടെ…

Read More

കാണാതായ പ്രവീൺ തൊഗാഡിയയെ അബോധാവസ്ഥയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത

രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന കിംവദന്തികള്‍ക്കിടെ വിശ്വ ഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി. രാവിലെ മുതല്‍ കാണാതായ അദ്ദേഹത്തെ അഹമ്മദാബാദിലെ ശാഹിബാഗ് പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ ഇപ്പോള്‍ ശാഹിബാഗിലെ ചന്ദ്രമണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് തൊഗാഡിയയ്ക്ക് ബോധക്ഷയമുണ്ടായതെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്. അതേസമയം, സംഭവത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.   തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്‌.പി) വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ രാജസ്ഥാന്‍ പോലീസ് അറസ്റ്റുചെയ്തുവെന്ന് ആരോപിച്ച്‌ വി.എച്ച്‌.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാല്‍, ആരോപണം പോലീസ് നിഷേധിച്ചിരുന്നു. ഒരു പഴയ കേസില്‍ തൊഗാഡിയയെ അറസ്റ്റു ചെയ്യാന്‍ രാജസ്ഥാന്‍ പോലീസ് സംഘം അദ്ദേഹത്തിന്റെ വസതിയില്‍ തങ്ങള്‍ എത്തിയെങ്കിലും തൊഗാഡിയയെ കണ്ടെത്താനായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. തൊഗാഡിയയെ തങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍…

Read More

ആരോപണങ്ങള്‍ ഉയര്‍ത്തിയ നാല് മുതിര്‍ന്ന ജ‍ഡ്ജിമാരെ ഒഴിവാക്കി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയ നാല് മുതിര്‍ന്ന ജ‍ഡ്ജിമാരെ ഒഴിവാക്കി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേതാണ് നടപടി. ആധാര്‍, ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്വവര്‍ഗരതി തുടങ്ങിയ കേസുകളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലുള്ളത്. സുപ്രധാന കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സുപ്രീം കോടതിയില്‍ ജഡ്ജുമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായത്. സുപ്രീകോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കൂര്‍, രഞ്ജന്‍ ഗൊഗോയി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. ഈ സംഭവം രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. സുപ്രീകോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം…

Read More

സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി സി ബി ഐ അന്വേഷണത്തിന് ഉത്തരവ് വരുന്നതുവരെ സമരം തുടരുമെന്ന് ശ്രീജിത്ത്

സഹോദരന്‍ ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച്‌ നടത്തുന്ന നിരാഹാര സമരം മരണം വരെ തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു. വൈകീട്ട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ശ്രീജിത്ത് മരണം വരെയും നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചത്. തന്റെ സഹോദരന്റെ കൊലപാതകം നേരിട്ട് കണ്ടുവെന്ന് മുഖ്യമന്ത്രിയോട് ശ്രീജിത്ത് പറഞ്ഞു. സര്‍ക്കാരിന് ആവുന്നതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. അതേസമയം, സിബിഐ അന്വേഷണം വേണമെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഇതിന് ഉത്തരവ് വരുംവരെ സമരം തുടരുമെന്നും ശ്രീജിത്തും കൂടെയുള്ളവരും അറിയിച്ചു.   ശ്രീജിവിന്റെ മരണത്തെ കുറിച്ച്‌ സി.ബി.ഐ അന്വേഷണം നടത്താമെന്ന് എം.പിമാരായ ശശി തരൂര്‍,​ കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്ക് കേന്ദ്ര പേഴ്സണല്‍കാര്യ മന്ത്രി ജിതേന്ദ്ര സിംഗ് ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ തന്റെ സമരത്തിന് മുഖ്യമന്ത്രി പിന്തുണ അറിയിച്ചെങ്കിലും മറ്റ് ഉറപ്പുകളൊന്നും നല്‍കിയില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍…

Read More

ഇനിയും സർട്ടിഫിക്കറ്റുകൾക്കായി സർക്കാർ ഓഫിസുകളിലും അക്ഷയകേന്ദ്രങ്ങളിലും കാത്തുകിടന്ന് ബുദ്ധിമുട്ടണോ?

എന്താണ് അക്ഷയ സെന്ററുകൾ? എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്? അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്? പല സർട്ടിഫിക്കറ്റുകൾക്കുമായി നമ്മൾ സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ കേൾക്കാറുള്ള മറുപടിയാണ് “അതൊക്കെ ഇപ്പോൾ അക്ഷയ വഴിയാണ്, അക്ഷയയിൽ ചെല്ലൂ” എന്നൊക്കെ. എന്നാൽ ശ്രദ്ധിക്കൂ: ശരിക്കും നമ്മൾ അക്ഷയയിൽ പോകണമെന്ന് നിർബന്ധമില്ല. സർക്കാർ സേവനങ്ങൾ ഓൺലൈനായി ഏതൊരു പൗരനും സ്വയം നിർവ്വഹിക്കാവുന്നതാണ്. അക്ഷയ സെന്ററിൽ ചെയ്യുന്ന കാര്യങ്ങളിൽ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റർനെറ്റ് പരിജ്ഞാനമുള്ള ആർക്കും സ്വന്തം കമ്പ്യൂട്ടർ / സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. രേഖകൾ സ്കാൻ ചെയ്യാൻ CS scanner പോലെയുള്ള App ഉപയോഗപ്പെടുത്താം. പലർക്കും ഇക്കാര്യം അറിയില്ല. എന്നിട്ട് ഏതൊരു ആവശ്യത്തിനും അക്ഷയ സെൻററിലേക്ക് ഓടുന്നു. അവിടെ മണിക്കൂറുകൾ കാത്തു നിൽക്കുന്നു. അവർ പറയുന്ന കാഷ് കൊടുക്കുന്നു. കമ്പ്യൂട്ടർ / ഇന്റർ നെറ്റ്…

Read More

ജയസൂര്യയുടെ പുതിയ ചിത്രം ‘ക്യാപ്റ്റന്റെ’ ടീസർ കാണാം

ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്‍റെ ജീവിതം ദൃശ്യവത്കരിക്കുന്ന ചിത്രമായ ക്യാപ്റ്റന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വി.പി. സത്യനായി ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.   തന്‍റെ ഓരോ ചിത്രങ്ങളിലും കഥാപാത്രത്തിന്‍റെ വ്യക്തിത്വങ്ങളിൽ വ്യത്യസ്തകൾ കണ്ടെത്തി അവതരിപ്പിക്കുന്ന ജയസൂര്യ ആദ്യമായാണ് ഫുട്ബോൾ കളിക്കാരന്‍റെ വേഷത്തിലെത്തുന്നത്. വി.പി. സത്യന്‍റെ ഭാര്യയായ അനിത സത്യനെ അനു സിതാര അവതരിപ്പിക്കുന്നു. 1992-ൽ സന്തോഷ് ട്രോഫി കേരളത്തിൽ ആവേശകരമായി സംഘടിപ്പിച്ചപ്പോൾ വി.പി. സത്യൻ എന്ന കരുത്തനായ കളിക്കാരനായിരുന്നു ക്യാപ്റ്റൻ. പിന്നീട് അനവധി അംഗീകാരങ്ങൾ നേടി കേരളത്തിന്‍റെയും ഇന്ത്യയുടെയും അഭിമാനം ഉയർത്തിപ്പിടിച്ച വി.പി. സത്യൻ ഫുട്ബോൾ പ്രേമികളുടെ മനസിൽ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചുകൊണ്ടാണ് 2006-ൽ വിട പറഞ്ഞത്.   ഫുട്ബോൾ രംഗത്ത് ഒരിക്കലും യാതൊരു വിലയുമില്ലാത്ത കാലത്ത് കളിക്കളത്തിനായി ജീവിതം സമർപ്പിച്ച് ഒട്ടേറെ നേട്ടങ്ങൾ…

Read More

രണ്ടു കോടതികൾ നിർത്തിവച്ച് നാല് ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ചു.

സുപ്രീംകോടതിയിലെ മേൽത്തട്ടിൽ പൊട്ടിത്തെറി. ഇന്ത്യ ചരിത്രത്തിൽ തന്നെ ഇതുവരെ നടക്കാത്ത അസാധാരണ സംഭവമാണ് അരങ്ങേറുന്നത്. രണ്ട് കോടതികളിലായി നാല് സുപ്രീം കോടതി ജഡ്ജിമാര്‍ കോടതികളുടെ പ്രവർത്തനം നിർത്തിവെച്ച് കോടതിയില്‍നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു. കൊളീജിയത്തിനെതിരായ പ്രതിഷേധമായി ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലാണ് വാർത്താസമ്മേളനം നടക്കുന്നത്. മറ്റു അംഗങ്ങളായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് ജസ്റ്റിസുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും ഇന്ന് രാവിലെ നടന്ന ചര്‍ച്ചയും വിജയിക്കാത്തത് കൊണ്ടാണ് വാര്‍ത്താ സമ്മേളനം വിളിക്കുന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ അറിയിച്ചു. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ക്രമരഹിതമാണ്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. അദ്ദേഹം പറഞ്ഞു. കോടതിവിധികളിൽ കൂടി മാത്രം ജനങ്ങളുമായി സംവദിക്കുന്ന കോടതി ജഡ്ജിമാർ മാധ്യമങ്ങളെ കണ്ടത് അസാധാരണ സംഭവമാണ്.

Read More