റോഡ് നിയമം പാലിക്കൂ; പൊലീസിന്റെ കൈയില്‍ നിന്നും റോസാപ്പൂ സമ്മാനമായി വാങ്ങാം

ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കാന്‍ ഒരു പുത്തന്‍ മാര്‍ഗ്ഗവുമായി എത്തിയിരിക്കുകയാണ് കര്‍ണ്ണാടക പൊലീസ്. റോഡ് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ട്രാഫിക് പൊലീസിന്റെ വക ഒരു റോസാപൂവാണ് സമ്മാനം. കര്‍ണാടകയിലെ കലബുറാഗി ജില്ലാ പൊലീസാണ് നൂതനാശയവുമായി രംഗത്തെത്തിയത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിനും പ്രോത്സാഹനം നല്‍കുകയാണ് പൊലീസ്. വടക്ക് കിഴക്കന്‍ മേഖല ഐജി അലോക് കുമാറിന്റെ നേതൃത്വത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഹെല്‍മറ്റ് ധരിച്ച് കൃത്യമായ നിയമങ്ങള്‍ പാലിച്ചവര്‍ക്ക് റോസാ പൂക്കള്‍ സമ്മാനിക്കുകയും ചെയ്തു. പദ്ധതിയെ ഏറെ കൗതുകത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

Read More

ഔഡി കാറുകള്‍ക്ക് വീണ്ടും ഓഫര്‍; 7 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട്

ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ഡിസ്‌കൗണ്ട് ഓഫറുകള്‍ ഒരുക്കി ഔഡി ഇന്ത്യ. ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ A3, A4, A6, Q3 ഉള്‍പ്പെടുന്ന മോഡലുകള്‍ക്കാണ് ഔഡി ഇന്ത്യ പ്രീ-ജിഎസ്ടി ഡിസ്‌കൗണ്ട് നല്‍കുന്നത്. നിലവിലുള്ള കാറുകള്‍ക്ക് ജിഎസ്ടി നിരക്ക് ബാധകമാകുമോ എന്നതില്‍ ഇത് വരെയും വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ സ്റ്റോക്ക് ക്ലിയര്‍ ചെയ്യാനാണ് ഔഡി ഇന്ത്യയുടെ തീരുമാനം. നേരത്തെ കാറുകള്‍ക്ക് പ്രത്യേക സേവനങ്ങളും, വില്‍പനാനന്തര ഓഫറുകളും ഔഡി ഇന്ത്യ ലഭ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡീലര്‍ഷിപ്പുകളിലുള്ള കാറുകള്‍ക്ക് മേല്‍ ഡിസ്‌കൗണ്ട് ഓഫറുകള്‍ ഒരുക്കുന്നത്. ഓഫര്‍ പ്രകാരം, 32.20 ലക്ഷം രൂപ വിലയുള്ള ഔഡി A3 പ്രീമിയം പ്ലസ് TDI ഡീസല്‍ വേര്‍ഷന്‍, ഇനി 29.99 ലക്ഷം രൂപ വിലയിലാണ് ലഭ്യമാവുക (ഡല്‍ഹി എക്‌സ്‌ഷോറൂം വില). സമാനമായി A4,…

Read More

കുരുക്കഴിഞ്ഞു; എട്ടുകോടിയുടെ ‘മുപ്പത്തെട്ടടി വീരന്‍’ ഇനി നാട്ടിലേക്ക് മടങ്ങും

കൊച്ചി: കൊച്ചിക്കാര്‍ക്ക് കൗതുകമുണര്‍ത്തിയ എസ്‌കലേഡ് ലീമോസിന്‍ കാറിന് ഒടുവില്‍ കസ്റ്റംസ് അധികൃതരുടെ നിയമത്തിന്റെ നൂലാമാലകളില്‍ നിന്നും മോചനം. പഞ്ചാബ് സ്വദേശിയും ദുബൈയില്‍ ബിസിനസുകാരനുമായ ഗുരുദേവ് ഉദ്ദമാണു ദുബൈയിയില്‍ നിന്നും കൊച്ചി തുറമുഖം വഴി എട്ടുകോടിയോളം രൂപവരുന്ന കാഡിലാക്ക് എസ്‌കലേഡ് ലിമോസിന്‍ ഇറക്കുമതി ചെയ്തത്. 38 അടിനീളമുള്ള കാറില്‍ ഒരേസമയം 18 പേര്‍ക്കു സഞ്ചരിക്കാവുന്ന അത്യാഢംബര കാറാണിത്. പുറത്തിറങ്ങിയതിനു പിന്നാലെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. വിദേശിയെ തൊട്ടു നോക്കാനും സെല്‍ഫിയെടുക്കാനും തിരക്കോടു തിരക്ക്. പാലാരിവട്ടത്ത് ഗുരുദേവ് താമസിച്ചിരുന്ന ഹോട്ടലിനു മുന്നില്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം കാണാനും സെല്‍ഫിയെടുക്കാനുമൊക്കെയായി ആളുകള്‍ കൂടിയപ്പോള്‍ ചെറിയ ട്രാഫിക്ക് ബ്ലോക്കുമുണ്ടായി. അമേരിക്കയിലെ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റേതാണു കാഡ്‌ലാക്ക് എസ്‌ക്കലേഡ് ലിമോസിന്‍ മോഡല്‍. ഡ്രൈവര്‍ക്കു പ്രത്യേക ക്യാബിന്‍ സംവിധാനം കാറില്‍ ഉണ്ട്. കംപ്യൂട്ടര്‍, ടിവി, സൗണ്ടിംങ് മ്യൂസിക് സിസ്റ്റം, മിനി ബാര്‍, വാഷ്…

Read More

സര്‍വ്വീസ് സെന്ററിലെ കള്ളത്തരം കൈയ്യോടെ പിടികൂടി യുവാവ്; വീഡിയോ വൈറല്‍ (വീഡിയോ)

വാഹനം സര്‍വ്വീസ് ചെയ്യാന്‍ കൊടുക്കുന്നവരായിരിക്കും എല്ലാവരും. എന്നാല്‍ ചിലര്‍ക്ക് സര്‍വ്വീസ് സെന്ററുകളില്‍ നിന്ന് അത്ര നല്ല അനുഭവം ആയിരിക്കില്ല ലഭിച്ചിട്ടുണ്ടാകുക. അത് ഫ്രീ സര്‍വ്വീസ് ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വാഹനത്തിന്റെ കുഴപ്പങ്ങളൊക്കെ സര്‍വീസ് സെന്ററിലെ ജീവനക്കാരോടു പറഞ്ഞാലും പലപ്പോഴും അവ നന്നാക്കാറില്ല എന്ന പരാതി വ്യാപകമാണ്. പലപ്പോഴും വാഹനം നല്‍കി കഴിഞ്ഞാല്‍ സര്‍വീസ് സെന്ററിനകത്ത് എന്താണ് നടക്കുന്നതെന്ന് ഒരു പിടിയുമില്ല. തിരികെ തരുന്ന വാഹനവും കൊണ്ട് അവര്‍ പറയുന്നതും വിശ്വസിച്ച് വീട്ടില്‍ പോകുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ സര്‍വ്വീസ് സെന്ററിലെ കള്ളത്തരം കൈയോടെ പിടിച്ചിരിക്കുകയാണ് ബംഗളൂരു സ്വദേശിയായ ഒരു യുവാവ്. ബംഗളൂരുവിലെ മാരുതി സുസുക്കി സര്‍വീസ് സെന്ററായ മാന്‍ഡോവി മോട്ടോഴ്‌സിലാണു സംഭവം. തന്റെ പുതിയ ബലേനൊ ആര്‍എസിന്റെ രണ്ടാമത്തെ ഫ്രീ സര്‍വീസിനായാണു യുവാവ് കാര്‍ സര്‍വീസ് സെന്ററില്‍ നല്‍കിയത്. വാഹനം സ്റ്റാര്‍ട്ടാക്കുമ്പോള്‍ പെട്രോളിന്റെ മണം വരുന്നു…

Read More

ഇത് പെണ്‍പുലികളുടെ ട്രിപ്പിളടി; ദൃശ്യങ്ങള്‍ വൈറലാകുന്നു (വീഡിയോ)

Featured Video Play Icon

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക മൂന്നുപേരെ ഇരുത്തി ബൈക്ക് ഓടിക്കുന്നതു വലിയ പുതുമയുള്ള കാര്യമല്ല. നിയമങ്ങള്‍ എത്ര കടുത്തതാണെങ്കിലും അതിനൊക്കെ കാറ്റില്‍ പറത്തികൊണ്ട് ആളുകള്‍ സഞ്ചരിക്കും. എന്നാല്‍ തെലങ്കാനയില്‍ സംഭവിച്ചിട്ടുള്ളത് വേറിട്ടൊരു ദൃശ്യമാണ്. സാരിയുടുത്ത് ആഡംബര ബൈക്കില്‍ ട്രിപ്പിളടിച്ച് പോകുന്ന സ്ത്രീകളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ആണുങ്ങളൊക്കെ മൂന്നുപേരു വെച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നത് നമ്മളൊക്കെ കാണാറുള്ളതാണ്. പക്ഷെ ഈ സ്ഥിതി തികച്ചും തസകരം തന്നെ. ആര്‍15 ബൈക്കാണ് ഇവര്‍ ഓടിക്കുന്നത്. അതും സാരിയുടുത്ത് ബൈക്ക് ഓടിക്കുകയെന്ന് പറഞ്ഞാല്‍ കുറച്ച് പ്രയാസം തന്നെയാണ്. മാത്രമല്ല ഇവര്‍ ഹെല്‍മറ്റ് ധരിച്ചിട്ടുമില്ല. ഹയാന്ത്‌നഗര്‍ പ്രാന്തത്തില്‍ സ്ത്രീകള്‍ ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലാരൊ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്തായാലും സ്ത്രീകള്‍ക്കും ഇതിനൊക്കെ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ്. പക്ഷെ ഇവര്‍ പിന്നീട് നേരിട്ട നിയമ നടപടി…

Read More