സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങൾക്കെതിരെ അഡാർലവ് നടി പരാതി നൽകി.

തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ദുരുപയോഗം ചെയ്തവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി നടി ജിപ്സ ബീഗം. രണ്ടുമൂന്നു ദിവസമായി അപകീർത്തിപ്പെടുത്തുന്നരീതിയിൽ തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണെന്നാണ് നടിയുടെ പരാതി. തന്റെ പുതിയ ചിത്രമായ ആധാർ ലവിന്റെ പേരുമായി ബന്ധപ്പെടുത്തി അശ്‌ളീല തലക്കെട്ടോടുകൂടിയാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. തലയില്ലാത്ത മറ്റാരുടെയോ നഗ്നചിത്രങ്ങളുമായി തന്റെ ചിത്രങ്ങളെ ബന്ധപ്പെടുത്തി ഈ ചിത്രങ്ങൾ ചില അശ്‌ളീല വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. തന്റെ സുഹൃത്തുക്കൾ വഴിയാണ് ഇക്കാര്യം അറിഞ്ഞതെന്ന് നടി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ടു തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ഫേസ്ബുക്കിൽ തുറന്നടിക്കുകയാണ് ജിപ്സ ബീഗം. “കഴുത കാമം കരഞ്ഞ് തീർക്കും എന്ന പ്രയോഗം അന്വർത്ഥമാക്കുന്ന രീതിയിൽ 2 ദിവസമായി എന്റെ ചിത്രങ്ങൾക്കൊപ്പം മറ്റാരുടേയോ തലയില്ലാത്ത നഗ്നചിത്രങ്ങൾ കൂടി ചേർത്ത് വച്ച് അശ്ലീല വാട്ട്സപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന മാന്യ നോട് ഒന്നേ പറയാനുള്ളു സ്വന്തം…

Read More

ടിവി ചാനൽ പരിപാടിക്ക് ഒരൊറ്റ എപ്പിസോഡ് അവതരിപ്പിക്കാനായി താരം വാങ്ങിയത് 4 കോടി രൂപ

ഡിസ്കവറിയുടെ പുതിയ വിനോദചാനലായ ജീത്ത് ( Discovery JEET) ൽ പുതിയതായി ആരംഭിക്കുന്ന പരിപാടിയാണ് കോമഡി ഹൈസ്കൂൾ. ഇതിന്റെ ആദ്യ എപ്പിസോഡിനായി സംഘാടകർ സമീപിച്ചത് സൽമാൻ ഖാനെയാണ്. 4 കോടി രൂപയാണ് സൽമാൻ ആദ്യ എപ്പിസോഡിനായി ആവശ്യപ്പെട്ടത്. സൽമാന്റെ ഡിമാന്റ് കേട്ട് കുഴങ്ങിയ സംഘാടകർ അവസാനം പ്രോഗ്രാമിന്റെ ഉദ്ഘാടനം ഗംഭീരമാകണമെന്നുള്ള ഉദ്ദേശത്താൽ സമ്മതിക്കുകയായിരുന്നു. പ്രശസ്ത ടി വി താരം റാം കപൂറാണ് പരിപാടിയുടെ അവതാരകൻ. ഒരു സ്കൂളിന്റെ പശ്ചാത്തലത്തിലാണ് പ്രോഗ്രാം ഒരുങ്ങുന്നത്. മറ്റുള്ള പ്രോഗ്രാമുകളിൽ നിന്നും വിഭിന്നമായി അതിഥികളായെത്തുന്ന സെലിബ്രിറ്റികളും സ്കൂളിന്റെ ഭാഗമായി അഭിനയിക്കും. സണ്ണി ലിയോൺ, അനു മാലിക് തുടങ്ങിയവരും തുടർന്നുള്ള എപ്പിസോഡുകളിൽ ഉണ്ടാകും. കോമഡി ഹൈസ്കൂൾ ഫെബ്രുവരി 17 മുതൽ ഡിസ്കവറി ജീത്തിൽ സംപ്രേക്ഷണം ചെയ്യും.

Read More

ഇത്തിക്കര പക്കി ലുക്കിൽ ആരാധകരെ ആവേശത്തിലാക്കി മോഹൻലാൽ

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഇത്തിക്കര പക്കിയുടെ വേഷത്തിലെത്തുന്നുവെന്ന വാർത്ത ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇത്തിക്കര പക്കിയുടെ ലുക്കിലുള്ള ചിത്രം മോഹൻലാൽ തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്ത് വിട്ടതോടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പറ്റെ വെട്ടിയ മുടിയും പരുക്കൻ ഭാവവും ഉള്ള ഇത്തിക്കര പക്കിയായി മോഹൻലാലിനെ കണ്ട ആരാധകർ ആവേശത്തിലാണ്. ഈ ചിത്രത്തിൽ അര മണിക്കൂറോളം ദൈർഖ്യമുള്ള വേഷമാണ് മോഹൻലാൽ ചെയ്യുന്നത്. അതിഥി വേഷം ആണെങ്കിലും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായ പങ്കു വഹിക്കുന്ന കഥാപാത്രമാണ് മോഹൻലാൽ ചെയ്യുന്നതെന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞിരുന്നു. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണി ഈ…

Read More

പ്രവാചകനിന്ദ; അഡാര്‍ ലവ് സിനിമയിലെ ഹിറ്റ് ഗാനത്തിനെതിര പോലീസില്‍ പരാതി

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിനെതിര ഹൈദരാബാദ് പോലീസില്‍ പരാതി. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ‘മാണിക്യമലരായ പൂവി’ എന്ന ഗാനം പ്രവാചകനെ കുറിച്ചുള്ളതാണ് എന്നും ആ ഗാനം ചിത്രീകരിച്ച രീതി പ്രവാചകനെ അപമാനിക്കുന്ന തരത്തിലുള്ളതാണ് എന്നുമാണ് പരാതി.   പ്രിയ വാര്യര്‍ അല്ല മറ്റേത് നടി ആയിരുന്നാലും ഇങ്ങനെയുള്ള കണ്ണിറുക്കലും ഭാവങ്ങളും പ്രവാചകനെ അപമാനിക്കുന്നതാണ് എന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. പ്രവാചകനുമായി ബന്ധപ്പെട്ട വരികളുള്ള ഒരു ഗാനം ഇത്തരത്തില്‍ പ്രണയഗാനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇവർ പറയുന്നു.   സിനിമയുടെ സംവിധായകനും ഭൂരിപക്ഷം അഭിനേതാക്കളും മുസ്ലീം ആയിട്ട് പോലും ഇത്തരത്തില്‍ ചിത്രീകരിക്കപ്പെട്ടത് ഖേദകരമാണ് എന്നും പരാതിക്കാരൻ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.   ഒരുകൂട്ടമാൾക്കാർ ചേര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ഗാനത്തിന്റെ വീഡിയോ ഹാജരാക്കാത്തതിനാൽ കേസ് രെജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഗാനത്തിന്റെ വീഡിയോ…

Read More

അടുത്ത വൈറലിനുള്ള വകയുമായി അഡാർ ലവിന്റെ പുതിയ ടീസർ പുറത്തിറങ്ങി

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവിലെ ആദ്യ ഗാനം പുറത്തിറങ്ങിയതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. മലയാളികള്‍ക്ക് ഏറെ പരിചിതമായ മാപ്പിളപ്പാട്ടാണെങ്കിലും പാട്ടില്‍ വന്ന കൗമാര താരങ്ങളുടെ ഭാവപ്രകടനം തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖം കണ്ണുകള്‍ കൊണ്ട് കാണിച്ച ചില കൗതുകങ്ങളാണ്. പ്രിയയുടെ പ്രണയവും കുസൃതിയും കലര്‍ന്ന നോട്ടമാണ് യുവാക്കളുടെ പുളകിതരാക്കിയത്. പ്രിയ ഇപ്പോൾ ഏറ്റവും കൂടുതൽ ഫോളോവെഴ്‌സുമായി സോഷ്യൽ മീഡിയയിൽ റെക്കോഡ് സൃഷ്ടിക്കുകയാണ്.   ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ഗാനത്തിലെ രംഗങ്ങളെ വെല്ലുന്ന പ്രകടനമാണ് പ്രിയ ടീസറിൽ കാഴ്ച വച്ചിരിക്കുന്നതെന്നു നിസ്സംശയം പറയാം.   ടീസർ കാണൂ..  

Read More

ആമിക്കെതിരെയുള്ള പോസ്റ്റുകൾ അപ്രത്യക്ഷമാകൽ; ഫേസ്ബുക്കിനെ തെറ്റിദ്ധരിപ്പിച്ചിട്ടെന്ന് സൈബർ വിദഗ്ദ്ധൻ

ആമിക്കെതിരെയുള്ള പോസ്റ്റുകൾ പിൻവലിച്ചത് ഫേസ് ബുക്കിനെ തെറ്റിദ്ധരിപ്പിച്ചിട്ടെന്ന് സൈബർ വിദഗ്ദ്ധൻ. കമൽ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിനെതിരെയുള്ള നിരൂപണങ്ങൾ ഫേസ് ബുക്ക് പിൻവലിച്ചതിനു കാരണം, ഫേസ് ബുക്കിനെ ആരോ തെറ്റിദ്ധരിപ്പിച്ചതിനാലാകാമെന്ന് സൈബർ വിദഗ്ദ്ധൻ വിനോദ് ഭട്ടതിരിപ്പാട്. പതിനഞ്ചു വർഷമായി സൈബർ മേഖലയിൽ പ്രവർത്തിക്കുകയും അമേരിക്കയിലെ ജഡ്ജിമാർ റഫറൻസിനായി ഉപയോഗിക്കുന്ന പുസ്തകങ്ങൾ എഴുതുകയും ചെയ്ത ഒരാളെന്ന നിലയിൽ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയ ഒരു നടപടിയാണ് ഫേസ്ബുക്കിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇത്തരത്തിൽ ഒരു പരാതി വന്നതിന്റെ പേരിൽ ഫേസ്ബുക്കിൽ നിന്നും 24 മണിക്കൂറിനുള്ളിൽ ഒരു പോസ്റ്റ് പിൻവലിക്കാൻ എന്റെ അറിവിൽ ഒരു മാർഗവുമില്ല. വിശദമായി പരിശോധിച്ചപ്പോൾ കോപ്പിറൈറ്റ് സംബന്ധമായ പരാതിയാണ് ഫേസ്ബുക്കിന്റെ അധികൃതർക്ക് ലഭിച്ചിരിക്കുന്നതെന്ന് മനസിലായി. ചിത്രത്തിന്റെ നിരൂപണം പകർപ്പവകാശ ലംഘനമാണെന്ന് കാണിച്ചാണ് ഫേസ് ബുക്കിന് പരാതി നൽകിയിരുന്നത്. നിരൂപണം മലയാളത്തിൽ ആയിരുന്നതിനാൽ ഫേസ്ബുക്ക് അതിന്റെ ഉള്ളടക്കം മനസിലാക്കാനാവാതെ…

Read More

അനുഷ്കയുടെ ഹൊറർ ചിത്രത്തിന്റെ പുതിയ ടീസർ പങ്കുവച്ച് കൊഹ്‌ലി

വിവാഹത്തിന് ശേഷം അനുഷ്ക ഒന്ന് പേടിപ്പിക്കാനൊരുങ്ങുന്നു. അനുഷ്‍ക ശര്‍മ്മ നായികയായി എത്തുന്ന ഹൊറർ ചിത്രം ‘പരി’യുടെ ആദ്യത്തെ ടീസര്‍ പുറത്തിറങ്ങി. അനുഷ്കയുടെ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ കൊഹ്‌ലി തന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിലൂടെ ചിത്രത്തിന്റെ ടീസർ ഷെയർ ചെയ്തു. അനുഷ്കയ്ക്ക് ആശംസകളും നേർന്നു. അനുഷ്കയുടെ നിർമാണക്കമ്പനിയായ ക്ലീന്‍ സ്ളേറ്റ് ഫിലിംസിന്റെ മൂന്നാമത് ചിത്രമാണ് പരി. വിദ്യബാലന്‍ നായികയായ കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍. ചിത്രം മാർച്ച് രണ്ടിന് തീയറ്ററുകളിലെത്തും.    

Read More

ഷക്കീലയുടെ പുതിയ ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും ഗംഭീര വരവേൽപ്പ്

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഷക്കീല വീണ്ടുമെത്തുന്നു. ശീലാവതി വാട്ട് ദ *** എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഷക്കീല മടങ്ങി വരവ് നടത്തുന്നത്.ഇത് ഒരു തെലുങ്ക് ചിത്രമാണ്. ഷക്കീലയുടെ 250ാമത്തെ ചിത്രമാണിത്. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ ചിത്രത്തിന്റെ പ്രമേയം. സായ്റാം ദസാരിയാണ് ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിൻറെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ഇപ്പോൾ തന്നെ വൈറൽ ആയിക്കഴിഞ്ഞു. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷക്കീല തന്നെയാണ് പ്രകാശനം ചെയ്തത്. ഇതുവരെയുണ്ടായിരുന്നതിൽനിന്നും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഈ സൈക്കോ ത്രില്ലറിൽ ഷക്കീല ചെയ്തിട്ടുള്ളതെന്ന് ചിത്രത്തിന്റെ ടീസറിൽ നിന്നും പോസ്റ്ററിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി സിനിമാ ഗസ്റ്റ് അപ്പിയറന്‍സുകളിലും ടി വി ഷോകളിലും ഒതുങ്ങുന്നതായിരുന്നു ഷക്കീലയുടെ ജീവിതം. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയാണ് ഷക്കീല ഗസ്റ്റ് അപ്പിയറന്‍സുകള്‍ നടത്തിയിരുന്നത്.  …

Read More

‘ആദി’യിൽ ലെനയുടെ ഓവറാക്ട്; പ്രതികരണവുമായി ജിത്തു

ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി അഭിനയിച്ച ആദി എന്ന ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.   താരപുത്രന്റെ അഭിനയം വിലയിരുത്തിക്കൊണ്ടുള്ള റിപോർട്ടുകൾ ദിനവും പ്രേക്ഷകരിൽനിന്നും വന്നുകൊണ്ടിരിക്കുകയാണ്. അതിൽ നിന്നും വ്യത്യസ്തമായി ഈ ചിത്രത്തിൽ പ്രണവിന്റെ അമ്മയായി വേഷമിട്ട നടി ലെനയുടെ അഭിനയത്തെക്കുറിച്ച് ചില പ്രേക്ഷകർ അഭിപ്രായം പറഞ്ഞിരുന്നു. ലെനയുടെ അഭിനയം കുറച്ച് ഓവറായിപ്പോയെന്നായിരുന്നു പ്രേക്ഷകരുടെ പരാതി.   പ്രതികരണങ്ങൾ അതിരുവിടുന്നു എന്ന തോന്നലാകാം, പ്രതികരണവുമായി സംവിധായകൻ ജിത്തു ജോസഫ് തന്നെ രംഗത്ത് വന്നു. ഒരു സംവിധായകനെന്ന നിലയിൽ താൻ ആവശ്യപ്പെട്ടതെന്തോ അതാണ് ലെന നൽകിയതെന്നും, ലെനയുടെ പെർഫോമൻസിൽ താൻ 100% തൃപ്തനാണെന്നും ജിത്തു ജോസഫ് പറയുന്നു. പ്രേക്ഷകരുടെ പ്രതികരണങ്ങൾ വ്യക്തിഹത്യകളാവരുതെന്നു ഫേസ്ബുക്കിലൂടെ ജിത്തു അഭ്യർത്ഥിക്കുന്നു.     ജിത്തു ജോസെഫിന്റെ ഫേസ്ബുക് പോസ്റ്റ്: പ്രിയപ്പെട്ട പ്രേക്ഷകരോട്, ആദിക്ക്…

Read More

ജയിലിൽ നിന്നിറങ്ങിയ ശേഷം ആദ്യമായി ദിലീപ് സിനിമാ യോഗത്തിൽ പങ്കെടുത്തു

തീയറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ ന്റെ മീറ്റിംഗിൽ ദിലീപ് പങ്കെടുത്തു. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ നിന്നിറങ്ങിയ ശേഷം ദിലീപ് ആദ്യമായാണ് ഒരു സിനിമാ സംബന്ധമായ യോഗത്തിൽ പങ്കെടുക്കുന്നത്. അറസ്റ്റിലായതിനെ തുടർന്ന് ദിലീപിനെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കിയിരുന്നു. യോഗത്തിലെത്തിയ ദിലീപിനെ വേദിയിലേക്ക് ഇരിക്കാനായി സംഘാടകർ ക്ഷണിച്ചെങ്കിലും ദിലീപ് ക്ഷണം നിരസിച്ച് മറ്റ് അംഗങ്ങളോടൊപ്പം ഇരുന്നു.

Read More