‘പൊരിച്ചമീൻ കിട്ടാത്തതിൽ ഫെമിനിസ്റ്റായ’ റിമയെ പിന്തുണച്ചും ട്രോളിയും സോഷ്യൽ മീഡിയ

തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്കില്‍ മലയാള സിനിമയില്‍ നിലനില്‍കുന്ന ലിംഗ വിചേനത്തെക്കുറിച്ച് നടി റിമ കല്ലിങ്കൽ തുറന്നടിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്. താന്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയത് ഒരു മീന്‍ പൊരിച്ചതിന്റെ പേരിലാണ്. കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ ഒരിക്കലും എല്ലാവര്‍ക്കുമൊപ്പമിരുന്ന് കഴിക്കുന്നത് കണ്ടിട്ടില്ല. ഒരു ദിവസം ഭക്ഷണത്തിനൊപ്പം മൂന്ന് മീന്‍ പൊരിച്ചത് അമ്മ വിളമ്പി. അത് കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന ആള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കുമായിരുന്നു റിമ പറയുന്നു. പന്ത്രണ്ട് വയസ്സുകാരിയായ തനിക്ക് അന്ന് മീന്‍ പൊരിച്ചത് തന്നിരുന്നില്ല. അത് എന്തുകൊണ്ടാണ് എന്ന് താന്‍ അന്വേഷിച്ചപ്പോൾ കിട്ടിയ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. കാരണം തന്റെ അമ്മയ്‌ക്കൊരിക്കലും മീന്‍ പൊരിച്ചത് കിട്ടിയിട്ടില്ല. മലയാളസിനിമയിൽ നിലനിൽക്കുന്ന ലിംഗവിവേചനം ഇത്തരത്തിൽ അവതരിപ്പിച്ച റിമയെ പിന്തുണച്ചും വിമർശിച്ചുമുള്ള പോസ്റ്റുകളും ട്രോളുകളും കൊണ്ട് സോഷ്യൽ മീഡിയ നിറയുകയാണ്.   അവയിൽ വ്യത്യസ്തമായ…

Read More