ഷാരൂഖിന്റെ കുള്ളൻവേഷം കമലാഹാസനേക്കാൾ മികച്ചതാകുമോ?

ഷാരൂഖ് ഖാന്‍ നായകനാകുന്ന സീറോ എന്ന ചിത്രത്തിന്റെ ടീസര്‍ കണ്ടവരെല്ലാം ഒന്ന് ഞെട്ടി. ചിത്രത്തിൽ കുള്ളനായിട്ടാണ് ഷാരുഖ് എത്തുന്നത്. കിംഗ് ഖാനിൽ നിന്നും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വേഷപ്പകർച്ചയാണ് ആരാധകർക്ക് കാണാനായത്. ഇത്രയേറെ പെർഫെക്ഷനോടെ ഷാരൂഖിനെ കുള്ളനായി ചിത്രീകരിക്കുന്നതിൽ എന്ത് ടെക്നോളജിയാണ് ഉപയോഗിക്കുന്നതെന്ന വിവരം ഇനിയും പുറത്തു വന്നിട്ടില്ല. ചിത്രത്തിൻറെ ഷൂട്ടിങ്ങും രഹസ്യമായാണ് നടത്തിയതെന്നാണ് അറിയാൻ കഴിയുന്നത്. ഗ്രാഫിക്സിന്റെ യാതൊരു സാധ്യതയുമില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1989 ൽ പുറത്തിറങ്ങിയ അപൂർവ്വസഹോദരങ്ങൾ എന്ന ചിത്രത്തിൽ കമലഹാസൻ അഭിനയിച്ച കുള്ളൻ വേഷവുമായി ഷാരൂഖിന്റെ വേഷത്തെ താരതമ്യം ചെയ്യുകയാണ് രാഹുൽ ഹമ്പിൾ സനൽ രാഹുലിന്റെ പോസ്റ്റ്: ഷാരൂഖ് ഖാൻ കുള്ളനായി അഭിനയിക്കുന്ന പുതിയ ചിത്രം zero യുടെ ട്രൈയിലർ കണ്ടു… ഇതിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നിക്ക് എന്താണെന്ന് വ്യക്തമല്ല… ഒന്നുകിൽ ഷാരൂഖ് ഖാനെ മൊത്തത്തിൽ ഷൂട്ട് ചെയ്തിട്ട് പിന്നീട് ചെറുതാക്കി കാണിക്കുന്നതാകാം, അല്ലെങ്കിൽ…

Read More

വിസ്മയം അല്‍പം കുറഞ്ഞ മെര്‍സല്‍; സ്വകാര്യ ആശുപത്രികളിലെ അഴിമതി മുന്‍നിര്‍ത്തി ഒരു ട്രിപ്പിള്‍ വിജയ് ഷോ; റിവ്യൂ

മെര്‍സല്‍ എന്നാല്‍ വിസ്മയം. അനീതിക്കെതിരെ പോരാടുന്ന നായകനായി വിജയ് ഈ സിനിമയിലും എത്തിയിരിക്കുന്നു. പേര് പോലെ വിസ്മയം തീര്‍ക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ മുഴുവനായി ചിത്രത്തെ തഴഞ്ഞു കളയാനും സാധിക്കില്ല. അറ്റ്‌ലി-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രമായ തെറിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് ചര്‍ച്ച ചെയ്‌തതെങ്കില്‍ ഇത്തവണ സ്വകാര്യ ആശുപത്രിയിലെ അഴിമതിയും വ്യാപാരവുമാണ് ചര്‍ച്ച ചെയ്യുന്നത്. അഞ്ചുരൂപ ഡോക്ടര്‍ എന്ന വിളിപ്പേരുള്ള മാരനിലൂടെയാണ് സിനിമയുടെ കഥ തുടങ്ങുന്നത്. മികച്ച ഡോക്ടറായ അദ്ദേഹം ഒരു മജീഷ്യനും കൂടിയാണ്. എന്നാല്‍ നിഗൂഢമായ ഒരുപാട് രഹസ്യങ്ങള്‍ മാരനെ ചുറ്റിപ്പറ്റിയുണ്ട്. അതിന്റെ ചുരുളഴിയുന്നിടത്താണ് മെര്‍സലിന്റെ കഥ വികസിക്കുന്നത്. വിജയ് തന്റെ കരിയറില്‍ ആദ്യമായി ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതില്‍ ദളപതി എന്ന കഥാപാത്രം മനോഹരമായി വിജയ് അവതരിപ്പിച്ചിട്ടുണ്ട്.

Read More