ഇത്തിക്കര പക്കി ലുക്കിൽ ആരാധകരെ ആവേശത്തിലാക്കി മോഹൻലാൽ

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഇത്തിക്കര പക്കിയുടെ വേഷത്തിലെത്തുന്നുവെന്ന വാർത്ത ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇത്തിക്കര പക്കിയുടെ ലുക്കിലുള്ള ചിത്രം മോഹൻലാൽ തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്ത് വിട്ടതോടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പറ്റെ വെട്ടിയ മുടിയും പരുക്കൻ ഭാവവും ഉള്ള ഇത്തിക്കര പക്കിയായി മോഹൻലാലിനെ കണ്ട ആരാധകർ ആവേശത്തിലാണ്. ഈ ചിത്രത്തിൽ അര മണിക്കൂറോളം ദൈർഖ്യമുള്ള വേഷമാണ് മോഹൻലാൽ ചെയ്യുന്നത്. അതിഥി വേഷം ആണെങ്കിലും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായ പങ്കു വഹിക്കുന്ന കഥാപാത്രമാണ് മോഹൻലാൽ ചെയ്യുന്നതെന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞിരുന്നു. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണി ഈ…

Read More

അടുത്ത വൈറലിനുള്ള വകയുമായി അഡാർ ലവിന്റെ പുതിയ ടീസർ പുറത്തിറങ്ങി

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവിലെ ആദ്യ ഗാനം പുറത്തിറങ്ങിയതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. മലയാളികള്‍ക്ക് ഏറെ പരിചിതമായ മാപ്പിളപ്പാട്ടാണെങ്കിലും പാട്ടില്‍ വന്ന കൗമാര താരങ്ങളുടെ ഭാവപ്രകടനം തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖം കണ്ണുകള്‍ കൊണ്ട് കാണിച്ച ചില കൗതുകങ്ങളാണ്. പ്രിയയുടെ പ്രണയവും കുസൃതിയും കലര്‍ന്ന നോട്ടമാണ് യുവാക്കളുടെ പുളകിതരാക്കിയത്. പ്രിയ ഇപ്പോൾ ഏറ്റവും കൂടുതൽ ഫോളോവെഴ്‌സുമായി സോഷ്യൽ മീഡിയയിൽ റെക്കോഡ് സൃഷ്ടിക്കുകയാണ്.   ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ഗാനത്തിലെ രംഗങ്ങളെ വെല്ലുന്ന പ്രകടനമാണ് പ്രിയ ടീസറിൽ കാഴ്ച വച്ചിരിക്കുന്നതെന്നു നിസ്സംശയം പറയാം.   ടീസർ കാണൂ..  

Read More

ഷക്കീലയുടെ പുതിയ ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും ഗംഭീര വരവേൽപ്പ്

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഷക്കീല വീണ്ടുമെത്തുന്നു. ശീലാവതി വാട്ട് ദ *** എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഷക്കീല മടങ്ങി വരവ് നടത്തുന്നത്.ഇത് ഒരു തെലുങ്ക് ചിത്രമാണ്. ഷക്കീലയുടെ 250ാമത്തെ ചിത്രമാണിത്. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ ചിത്രത്തിന്റെ പ്രമേയം. സായ്റാം ദസാരിയാണ് ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിൻറെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ഇപ്പോൾ തന്നെ വൈറൽ ആയിക്കഴിഞ്ഞു. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷക്കീല തന്നെയാണ് പ്രകാശനം ചെയ്തത്. ഇതുവരെയുണ്ടായിരുന്നതിൽനിന്നും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഈ സൈക്കോ ത്രില്ലറിൽ ഷക്കീല ചെയ്തിട്ടുള്ളതെന്ന് ചിത്രത്തിന്റെ ടീസറിൽ നിന്നും പോസ്റ്ററിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി സിനിമാ ഗസ്റ്റ് അപ്പിയറന്‍സുകളിലും ടി വി ഷോകളിലും ഒതുങ്ങുന്നതായിരുന്നു ഷക്കീലയുടെ ജീവിതം. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയാണ് ഷക്കീല ഗസ്റ്റ് അപ്പിയറന്‍സുകള്‍ നടത്തിയിരുന്നത്.  …

Read More

‘ആദി’യിൽ ലെനയുടെ ഓവറാക്ട്; പ്രതികരണവുമായി ജിത്തു

ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി അഭിനയിച്ച ആദി എന്ന ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.   താരപുത്രന്റെ അഭിനയം വിലയിരുത്തിക്കൊണ്ടുള്ള റിപോർട്ടുകൾ ദിനവും പ്രേക്ഷകരിൽനിന്നും വന്നുകൊണ്ടിരിക്കുകയാണ്. അതിൽ നിന്നും വ്യത്യസ്തമായി ഈ ചിത്രത്തിൽ പ്രണവിന്റെ അമ്മയായി വേഷമിട്ട നടി ലെനയുടെ അഭിനയത്തെക്കുറിച്ച് ചില പ്രേക്ഷകർ അഭിപ്രായം പറഞ്ഞിരുന്നു. ലെനയുടെ അഭിനയം കുറച്ച് ഓവറായിപ്പോയെന്നായിരുന്നു പ്രേക്ഷകരുടെ പരാതി.   പ്രതികരണങ്ങൾ അതിരുവിടുന്നു എന്ന തോന്നലാകാം, പ്രതികരണവുമായി സംവിധായകൻ ജിത്തു ജോസഫ് തന്നെ രംഗത്ത് വന്നു. ഒരു സംവിധായകനെന്ന നിലയിൽ താൻ ആവശ്യപ്പെട്ടതെന്തോ അതാണ് ലെന നൽകിയതെന്നും, ലെനയുടെ പെർഫോമൻസിൽ താൻ 100% തൃപ്തനാണെന്നും ജിത്തു ജോസഫ് പറയുന്നു. പ്രേക്ഷകരുടെ പ്രതികരണങ്ങൾ വ്യക്തിഹത്യകളാവരുതെന്നു ഫേസ്ബുക്കിലൂടെ ജിത്തു അഭ്യർത്ഥിക്കുന്നു.     ജിത്തു ജോസെഫിന്റെ ഫേസ്ബുക് പോസ്റ്റ്: പ്രിയപ്പെട്ട പ്രേക്ഷകരോട്, ആദിക്ക്…

Read More

പുതിയ ചിത്രം റിലീസ് ചെയ്യാനിരിക്കെ രാം ഗോപാൽ വർമ്മക്കെതിരെ പൊലീസ് കേസെടുത്തു.

രാംഗോപാൽ വർമ്മയുടെ പുതിയ ചലച്ചിത്രമായ ഗോഡ് സെക്സ് ട്രൂത്ത് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സോഷ്യൽ മീഡിയകളിൽ ഉപയോഗിച്ച ദൃശ്യങ്ങളിൽ അശ്ലീലമുണ്ടെന്ന പരാതിയിൽ ചിത്രത്തിന്റെ സംവിധായകൻ രാം ഗോപാൽ വർമ്മക്കെതിരെ പൊലീസ് കേസെടുത്തു. ഒരു സാമൂഹികപ്രവർത്തകന്റെ പരാതിയെ തുടർന്നാണ്, രാംഗോപാൽ വർമ്മയ്ക്കെതിരെ ഹൈദരാബാദ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ ചിത്രത്തിൽ അനുവദനീയമായതിൽ കൂടുതൽ അശ്ലീല സീനുകൾ ഉൾക്കൊള്ളിച്ചെന്നാണ് പ്രധാന പരാതി. തുടർന്നും ലൈംഗിക പരാമർശങ്ങൾ സോഷ്യൽ മീഡിയകൾ വഴി നടത്തിയെന്നും പരാതിയിലുണ്ട്. ഈ പരാതിക്കാരനെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നു കാണിച്ചു വേറൊരു കേസും രാംഗോപാൽ വർമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.   പ്രശസ്ത ബ്രിട്ടീഷ് പോണ്‍ താരം മിയ മല്‍ക്കോവ ആണ് ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത് എന്ന എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. ഈ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യില്ല. മിയ മേൽക്കോവയുടെ ഔദ്യോഗിക വീമിയോ…

Read More

വിവാദങ്ങൾക്കൊടുവിൽ ആമിയുടെ ട്രെയിലര്‍ പുറത്ത്

കമല സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് ആമി. മഞ്ജു വാര്യർ നായികയായ ചിത്രത്തിൽ മുരളി ഗോപിയാണ് മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസായി എത്തുന്നത്. ടൊവിനോ തോമസും അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍. ചിത്രത്തിലെ അനൂപ് മേനോന്‍ കഥാപാത്രത്തിന് ഒരു പ്രമുഖ നേതാവുമായുള്ള രൂപ സാദൃശ്യം ഇതിനകം ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. ബോളിവുഡ് താരം വിദ്യാബാലന്‍ നായികയാകാനിരുന്ന ചിത്രത്തില്‍ നിന്ന് അവസാന നിമിഷം അവര്‍ പിന്‍മാറുകയായിരുന്നു. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. എം ജയചന്ദ്രനും, തൗഫീഖ് ഖുറേഷിയുമാണ് സംഗീത സംവിധാനം.

Read More

സൂര്യയുടെ തകർപ്പൻ ഡാൻസുമായി ‘സൊഡക്ക് മേലെ’ വീഡിയോ പുറത്ത്

അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ സൂര്യയുടെ പുതിയ ചിത്രമായ ‘താന സേർന്ത കൂട്ട’ത്തിലെ സൊഡക്ക് മേലെ എന്ന വീഡിയോ സോങ്ങ് യൂടൂബിൽ എത്തി. Lyric version:

Read More

ചൂടൻ രംഗങ്ങളുമായി റാം ഗോപാൽ സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന ചിത്രത്തിന്റെവർമയുടെ ട്രെയിലർ പുറത്ത്

രാം ഗോപാല്‍ വര്‍മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ചൂടന്‍ രംഗങ്ങള്‍ മാത്രമടങ്ങിയ ട്രെയിലര്‍ ലൈംഗികതയെ പ്രകീര്‍ത്തിക്കുന്നതാണ്. സണ്ണിലിയോമിന് ശേഷം മറ്റൊരു പോണ്‍ താരം കൂടി ഈ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. പ്രശസ്ത ബ്രിട്ടീഷ് പോണ്‍ താരം മിയ മല്‍ക്കോവ ആണ് ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത് എന്ന എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. ലൈംഗീകതയാണ് ലോകത്തിന്റെ അടിസ്ഥാന സത്യമെന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ വാക്കുകളോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ലൈംഗീകത ദൈവം സൃഷ്ടിച്ചതാണ്, എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് മനുഷ്യനാണെന്ന് ടീസറില്‍ പറയുന്നു. സിഗ്മണ്ട് ഫ്രോയിഡ്, മെര്‍ലിന്‍ മണ്‍റോ, എമ്മ വിതര്‍സ്പൂണ്‍, വുഡി അലെന്‍ തുടങ്ങിയവരുടെ സെക്സിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ പുരോഗമിക്കുന്നത്. ടീസറില്‍ മിയ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. എംഎം കീരവാണിയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. എന്നാല്‍ ഒരു മുഖ്യധാരാ ചിത്രത്തിന്…

Read More

ജയസൂര്യയുടെ പുതിയ ചിത്രം ‘ക്യാപ്റ്റന്റെ’ ടീസർ കാണാം

ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്‍റെ ജീവിതം ദൃശ്യവത്കരിക്കുന്ന ചിത്രമായ ക്യാപ്റ്റന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വി.പി. സത്യനായി ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.   തന്‍റെ ഓരോ ചിത്രങ്ങളിലും കഥാപാത്രത്തിന്‍റെ വ്യക്തിത്വങ്ങളിൽ വ്യത്യസ്തകൾ കണ്ടെത്തി അവതരിപ്പിക്കുന്ന ജയസൂര്യ ആദ്യമായാണ് ഫുട്ബോൾ കളിക്കാരന്‍റെ വേഷത്തിലെത്തുന്നത്. വി.പി. സത്യന്‍റെ ഭാര്യയായ അനിത സത്യനെ അനു സിതാര അവതരിപ്പിക്കുന്നു. 1992-ൽ സന്തോഷ് ട്രോഫി കേരളത്തിൽ ആവേശകരമായി സംഘടിപ്പിച്ചപ്പോൾ വി.പി. സത്യൻ എന്ന കരുത്തനായ കളിക്കാരനായിരുന്നു ക്യാപ്റ്റൻ. പിന്നീട് അനവധി അംഗീകാരങ്ങൾ നേടി കേരളത്തിന്‍റെയും ഇന്ത്യയുടെയും അഭിമാനം ഉയർത്തിപ്പിടിച്ച വി.പി. സത്യൻ ഫുട്ബോൾ പ്രേമികളുടെ മനസിൽ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചുകൊണ്ടാണ് 2006-ൽ വിട പറഞ്ഞത്.   ഫുട്ബോൾ രംഗത്ത് ഒരിക്കലും യാതൊരു വിലയുമില്ലാത്ത കാലത്ത് കളിക്കളത്തിനായി ജീവിതം സമർപ്പിച്ച് ഒട്ടേറെ നേട്ടങ്ങൾ…

Read More

ആട് 2 വിൽ നിന്നും ഒഴിവാക്കിയ രംഗം കാണാം.

തീയറ്ററിലാകെ പൊട്ടിച്ചിരികളുയർത്തി വിജയകരമായി മുന്നോട്ടു നീങ്ങുന്ന ആട് 2 വിൽ നിന്നും ഒഴിവാക്കിയ സീൻ നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൌസ് പുറത്തുവിട്ടു. സിനിമ പോലെ തന്നെ ഹിറ്റാണ് യൂട്യൂബിൽ ഈ വീഡിയോ. ഫ്രൈഡേ ഫിലിംഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് മിഥുന്‍ മാനുവല്‍ ജോസ് സംവിധാനം ചെയ്‍ത ചിത്രമാണ് ആട് 2. 2015ല്‍ ഇറങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി തന്നെയാണ് ചിത്രം ഒരുക്കിയിരുന്നത്. തീയറ്ററില്‍ കാര്യമായ പ്രതികരണമൊന്നും സൃഷ്ടിക്കാത്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും, ഓണ്‍ലൈന്‍ ചര്‍ച്ചകളിലും പുനര്‍ജീവിക്കുകയും, അവയ്‍ക്കായി ‘കള്‍ട്ട്’  ആരാധകര്‍ ഉണ്ടാകുകയും ചെയ്‍തതാണ് രണ്ടാംഭാഗത്തിലേക്ക് ആടിനെ എത്തിക്കാനുള്ള പ്രചോദനം എന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു. ആ രീതിയില്‍ തന്നെ പ്രേക്ഷകന്‍ എന്ന രീതിയില്‍ ചിത്രത്തെ സമീപിച്ചാല്‍ നിരാശപ്പെടുത്താത്ത ഒരു ചിത്രമാണ് ആട്…

Read More