അടുത്ത വൈറലിനുള്ള വകയുമായി അഡാർ ലവിന്റെ പുതിയ ടീസർ പുറത്തിറങ്ങി

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവിലെ ആദ്യ ഗാനം പുറത്തിറങ്ങിയതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. മലയാളികള്‍ക്ക് ഏറെ പരിചിതമായ മാപ്പിളപ്പാട്ടാണെങ്കിലും പാട്ടില്‍ വന്ന കൗമാര താരങ്ങളുടെ ഭാവപ്രകടനം തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖം കണ്ണുകള്‍ കൊണ്ട് കാണിച്ച ചില കൗതുകങ്ങളാണ്. പ്രിയയുടെ പ്രണയവും കുസൃതിയും കലര്‍ന്ന നോട്ടമാണ് യുവാക്കളുടെ പുളകിതരാക്കിയത്. പ്രിയ ഇപ്പോൾ ഏറ്റവും കൂടുതൽ ഫോളോവെഴ്‌സുമായി സോഷ്യൽ മീഡിയയിൽ റെക്കോഡ് സൃഷ്ടിക്കുകയാണ്.   ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ഗാനത്തിലെ രംഗങ്ങളെ വെല്ലുന്ന പ്രകടനമാണ് പ്രിയ ടീസറിൽ കാഴ്ച വച്ചിരിക്കുന്നതെന്നു നിസ്സംശയം പറയാം.   ടീസർ കാണൂ..  

Read More

അനുഷ്കയുടെ ഹൊറർ ചിത്രത്തിന്റെ പുതിയ ടീസർ പങ്കുവച്ച് കൊഹ്‌ലി

വിവാഹത്തിന് ശേഷം അനുഷ്ക ഒന്ന് പേടിപ്പിക്കാനൊരുങ്ങുന്നു. അനുഷ്‍ക ശര്‍മ്മ നായികയായി എത്തുന്ന ഹൊറർ ചിത്രം ‘പരി’യുടെ ആദ്യത്തെ ടീസര്‍ പുറത്തിറങ്ങി. അനുഷ്കയുടെ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ കൊഹ്‌ലി തന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിലൂടെ ചിത്രത്തിന്റെ ടീസർ ഷെയർ ചെയ്തു. അനുഷ്കയ്ക്ക് ആശംസകളും നേർന്നു. അനുഷ്കയുടെ നിർമാണക്കമ്പനിയായ ക്ലീന്‍ സ്ളേറ്റ് ഫിലിംസിന്റെ മൂന്നാമത് ചിത്രമാണ് പരി. വിദ്യബാലന്‍ നായികയായ കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍. ചിത്രം മാർച്ച് രണ്ടിന് തീയറ്ററുകളിലെത്തും.    

Read More

ഷക്കീലയുടെ പുതിയ ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും ഗംഭീര വരവേൽപ്പ്

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഷക്കീല വീണ്ടുമെത്തുന്നു. ശീലാവതി വാട്ട് ദ *** എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഷക്കീല മടങ്ങി വരവ് നടത്തുന്നത്.ഇത് ഒരു തെലുങ്ക് ചിത്രമാണ്. ഷക്കീലയുടെ 250ാമത്തെ ചിത്രമാണിത്. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ ചിത്രത്തിന്റെ പ്രമേയം. സായ്റാം ദസാരിയാണ് ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിൻറെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ഇപ്പോൾ തന്നെ വൈറൽ ആയിക്കഴിഞ്ഞു. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷക്കീല തന്നെയാണ് പ്രകാശനം ചെയ്തത്. ഇതുവരെയുണ്ടായിരുന്നതിൽനിന്നും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഈ സൈക്കോ ത്രില്ലറിൽ ഷക്കീല ചെയ്തിട്ടുള്ളതെന്ന് ചിത്രത്തിന്റെ ടീസറിൽ നിന്നും പോസ്റ്ററിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി സിനിമാ ഗസ്റ്റ് അപ്പിയറന്‍സുകളിലും ടി വി ഷോകളിലും ഒതുങ്ങുന്നതായിരുന്നു ഷക്കീലയുടെ ജീവിതം. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയാണ് ഷക്കീല ഗസ്റ്റ് അപ്പിയറന്‍സുകള്‍ നടത്തിയിരുന്നത്.  …

Read More

വിവാദങ്ങൾക്കൊടുവിൽ ആമിയുടെ ട്രെയിലര്‍ പുറത്ത്

കമല സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് ആമി. മഞ്ജു വാര്യർ നായികയായ ചിത്രത്തിൽ മുരളി ഗോപിയാണ് മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസായി എത്തുന്നത്. ടൊവിനോ തോമസും അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍. ചിത്രത്തിലെ അനൂപ് മേനോന്‍ കഥാപാത്രത്തിന് ഒരു പ്രമുഖ നേതാവുമായുള്ള രൂപ സാദൃശ്യം ഇതിനകം ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. ബോളിവുഡ് താരം വിദ്യാബാലന്‍ നായികയാകാനിരുന്ന ചിത്രത്തില്‍ നിന്ന് അവസാന നിമിഷം അവര്‍ പിന്‍മാറുകയായിരുന്നു. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. എം ജയചന്ദ്രനും, തൗഫീഖ് ഖുറേഷിയുമാണ് സംഗീത സംവിധാനം.

Read More

ശ്രീജിത്തിന് പിന്തുണയുമായി ഗോപിസുന്ദറിന്റെ ഗാനം വീഡിയോ കാണാം

അനിയന്റെ കൊലപാതകത്തിന്റെ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരമനുഷ്ഠിക്കുന്ന ശ്രീജിത്തിന് പിന്തുണയുമായി ഗോപീ സുന്ദറിന്റെ ഗാനം. ഗോപീ സുന്ദറിന് പുറമേ സിതാര, അഭയ ഹിരൺമയി, മുഹമ്മദ് മക്ബൂൽ മൻസൂർ എന്നിവരും പാടിയിട്ടുണ്ട്. We Want Justice എന്ന ഈ ഗാനം ഗോപീ സുന്ദറിന്റെ മ്യൂസിക് കമ്പനിയുടെ യൂടൂബ് ചാനലിൽ കൂടിയാണ് പുറത്ത് വന്നിരിക്കുന്നത്.

Read More

ചൂടൻ രംഗങ്ങളുമായി റാം ഗോപാൽ സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന ചിത്രത്തിന്റെവർമയുടെ ട്രെയിലർ പുറത്ത്

രാം ഗോപാല്‍ വര്‍മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ചൂടന്‍ രംഗങ്ങള്‍ മാത്രമടങ്ങിയ ട്രെയിലര്‍ ലൈംഗികതയെ പ്രകീര്‍ത്തിക്കുന്നതാണ്. സണ്ണിലിയോമിന് ശേഷം മറ്റൊരു പോണ്‍ താരം കൂടി ഈ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. പ്രശസ്ത ബ്രിട്ടീഷ് പോണ്‍ താരം മിയ മല്‍ക്കോവ ആണ് ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത് എന്ന എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. ലൈംഗീകതയാണ് ലോകത്തിന്റെ അടിസ്ഥാന സത്യമെന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ വാക്കുകളോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ലൈംഗീകത ദൈവം സൃഷ്ടിച്ചതാണ്, എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് മനുഷ്യനാണെന്ന് ടീസറില്‍ പറയുന്നു. സിഗ്മണ്ട് ഫ്രോയിഡ്, മെര്‍ലിന്‍ മണ്‍റോ, എമ്മ വിതര്‍സ്പൂണ്‍, വുഡി അലെന്‍ തുടങ്ങിയവരുടെ സെക്സിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ പുരോഗമിക്കുന്നത്. ടീസറില്‍ മിയ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. എംഎം കീരവാണിയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. എന്നാല്‍ ഒരു മുഖ്യധാരാ ചിത്രത്തിന്…

Read More

ജയസൂര്യയുടെ പുതിയ ചിത്രം ‘ക്യാപ്റ്റന്റെ’ ടീസർ കാണാം

ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്‍റെ ജീവിതം ദൃശ്യവത്കരിക്കുന്ന ചിത്രമായ ക്യാപ്റ്റന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വി.പി. സത്യനായി ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.   തന്‍റെ ഓരോ ചിത്രങ്ങളിലും കഥാപാത്രത്തിന്‍റെ വ്യക്തിത്വങ്ങളിൽ വ്യത്യസ്തകൾ കണ്ടെത്തി അവതരിപ്പിക്കുന്ന ജയസൂര്യ ആദ്യമായാണ് ഫുട്ബോൾ കളിക്കാരന്‍റെ വേഷത്തിലെത്തുന്നത്. വി.പി. സത്യന്‍റെ ഭാര്യയായ അനിത സത്യനെ അനു സിതാര അവതരിപ്പിക്കുന്നു. 1992-ൽ സന്തോഷ് ട്രോഫി കേരളത്തിൽ ആവേശകരമായി സംഘടിപ്പിച്ചപ്പോൾ വി.പി. സത്യൻ എന്ന കരുത്തനായ കളിക്കാരനായിരുന്നു ക്യാപ്റ്റൻ. പിന്നീട് അനവധി അംഗീകാരങ്ങൾ നേടി കേരളത്തിന്‍റെയും ഇന്ത്യയുടെയും അഭിമാനം ഉയർത്തിപ്പിടിച്ച വി.പി. സത്യൻ ഫുട്ബോൾ പ്രേമികളുടെ മനസിൽ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചുകൊണ്ടാണ് 2006-ൽ വിട പറഞ്ഞത്.   ഫുട്ബോൾ രംഗത്ത് ഒരിക്കലും യാതൊരു വിലയുമില്ലാത്ത കാലത്ത് കളിക്കളത്തിനായി ജീവിതം സമർപ്പിച്ച് ഒട്ടേറെ നേട്ടങ്ങൾ…

Read More

മഹേഷിന്റെ പ്രതികാരം റീമേക്ക് – പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘നിമിർ’ ന്റെ ട്രൈലെർ പുറത്തിറങ്ങി. സ്റ്റാലിൻ ഫഹദിനൊപ്പം എത്തിയില്ലെന്ന് ട്രൈലെർ കണ്ട മലയാളികൾ.

ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ റീമേയ്ക്ക്’നിമിറി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി . പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്‍. നായിക നമിത പ്രമോദ്. സമുദ്രക്കനി, മണിക്കുട്ടൻ, ബിനീഷ് കോടിയേരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ട്രൈലറിൽ ചെറിയ സീനുകളെ ഉള്ളൂ എങ്കിലും സ്റ്റാലിന്റെ അഭിനയം ഫഹദിന്റെ അത്ര പോരാ എന്നാണ് ട്രൈലെർ കണ്ട മലയാളികളുടെ കമന്റ്. എന്നാൽ ഉദയനിധി ആ കഥാപാത്രത്തെ നന്നായി ഉൾക്കൊണ്ട് നല്ലരീതിയിലുള്ള പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ അണിയറയിലുള്ളവർ പറയുന്നത്. സ്റ്റാലിന്റെ നിഷ്കളങ്ക ഭാവമാണ് മഹേഷിന്റെ കഥാപാത്രം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മുൻപ് ഒരു ഇന്റർവ്യൂവിൽ പ്രിയൻ പറഞ്ഞിരുന്നു. ചിത്രം ഈ മാസം 25 ന് തീയറ്ററുകളിൽ എത്തും.

Read More