പ്രവാസികൾക്ക് തിരിച്ചടി; സൗദിയിൽ 12 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം.

സൗദി അറേബ്യ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പന്ത്രണ്ടു തരം സ്ഥാപനങ്ങളിലെ തൊഴിലുകൾ കൂടി സ്വദേശി പൗരന്മാർക്കായി സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി നാസർ അൽഖഫീസ് പുറപ്പെടുവിച്ചു.   സെപ്റ്റംബർ 11 മുതൽ അഞ്ചു മാസത്തിനുള്ളിൽ ഘട്ടങ്ങളായാണു തീരുമാനം നടപ്പിലാക്കുക.   സെപ്റ്റംബറിൽ നാല് മേഖലകളിൽ നിയമം നടപ്പിലാക്കിത്തുടങ്ങും. കാർ, മോട്ടോർ സൈക്കിൾ, റെഡിമെയ്ഡ് തുണിത്തരങ്ങൾ, കുട്ടികളുടെയും പുരുഷൻമാരുടേയും തുണികൾ മറ്റ് സാധനങ്ങൾ, ഫർണിച്ചറുകൾ, കിച്ചൻ വെയറുകൾ എന്നിവയുടെ സ്ഥാപനങ്ങളാണ് ആദ്യം സ്വദേശിവൽക്കരിക്കുക.   നവംബർ 9 മുതൽ ഇത് ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങൾ, വാച്ചുകൾ ,കണ്ണടകൾ എന്നിവയിലേക്കും തുടർന്ന് മെഡിക്കൽ ഉപകരണങ്ങളിലേക്കും കെട്ടിട നിർമ്മാണ സാമഗ്രികൾ, കാർ സ്പെയർ പാർട്ട്സ്, കാർപ്പറ്റ് എന്നിവയുടെ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളിലേക്കും അവസാനം സ്വീറ്റ് ഷോപ്പുകളിലേക്കും സ്വദേശീവൽക്കരണം കടക്കും.

Read More

കുവൈറ്റിൽ പ്രവാസികൾക്ക് ആശ്വാസമായി പൊതുമാപ്പ് പ്രഖ്യാപിച്ചു

കുവൈത്തിലെ അനധികൃത താമസക്കാർക്ക് ആശ്വാസമായി പൊതുമാപ്പ് പ്രഖ്യാപിച്ചു. ജനുവരി 29 മുതൽ ഫെബ്രുവരി 22 പൊതുമാപ്പ് വരെയാണ് കാലാവധി. അനധികൃതമായി കുവൈത്തിൽ തങ്ങുന്ന പ്രവാസികൾക്ക് ഈ സമയത്ത് പിഴയോ ശിക്ഷയോ കൂടാതെ കുവൈറ്റ് വിട്ടുപോകാം.   രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴ അടച്ച് താമസാനുമതി നേടാനും പൊതുമാപ്പ് കാലയളവിൽ അവസരമുണ്ട്. പൊതുമാപ്പിന്റെ കാലാവധിക്കുശേഷം കുവൈത്തിൽ തങ്ങുന്ന വ്യക്തികൾക്ക് കടുത്ത പിഴയും ശിക്ഷയും ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.   കുവൈറ്റ് ഇതിനുമുൻപ് പൊതുമാപ്പ് പ്രഖാപിച്ചത് 2011 ൽ ആണ്. ഏകദേശം ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാർ കുവൈറ്റിൽ ഉണ്ടെന്നാണ് കണക്ക്. അതേസമയം സി​വി​ല്‍-​ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലോ സാ​മ്ബത്തി​ക വ്യ​വ​ഹാ​ര​ങ്ങ​ളി​ലോ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്കു കേ​സ് ന​ട​പ​ടി​കള്‍ പൂ​ര്‍​ത്തി​യാ​ക്കാ​തെ രാ​ജ്യം വി​ടാ​ന്‍ സാ​ധി​ക്കി​ല്ല.

Read More

മുഖ്യ പ്രഭാഷകനായി യു. എ. ഇ. ഗവൺമെന്റിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി

ദുബായിൽ നടക്കാനിരിക്കുന്ന വേൾഡ് ഗവണ്മെൻറ് സമ്മിറ്റിൽ, മുഖ്യ പ്രഭാഷകനായി യു എ ഇ ഗവൺമെന്റിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഫെബ്രുവരി 11 മുതൽ 13 വരെ നടക്കുന്ന സമ്മേളനത്തിൽ ഭാവി ഗവൺമെന്റുകൾ നേരിടുന്ന വെല്ലുവിളികൾ അതിവേഗം വളരുന്ന ശാസ്ത്ര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി എങ്ങനെ സാധൂകരിക്കാമെന്നത് ചർച്ചാവിഷയമാകും.   പ്രധാനമന്ത്രി ഫെബ്രുവരി പത്തിനു ദുബായിൽ എത്തും. പതിനൊന്നിന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യപ്രഭാഷണം നടത്തും. 24 ലോകനേതാക്കൾ പങ്കെടുക്കുന്ന ഈ ഉച്ചകോടിയിൽ ബിസിനസ്സുകാർ, സാമ്പത്തിക വിദഗ്ദ്ധന്മാർ, രാഷ്ട്രീയക്കാർ, മാധ്യമം, കലാ – സാംസ്കാരിക നായകന്മാർ തുടങ്ങി രണ്ടായിരത്തോളം ഡെലിഗേറ്റുകൾ പങ്കെടുക്കും.   ഈ സന്ദർശനത്തിനിടയ്ക്ക് ഇന്ത്യയും യു എ ഇ യും തമ്മിൽ ചില സുപ്രധാന ഉടമ്പടികളും ഒപ്പു വയ്ക്കുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത ചില റിപോർട്ടുകളുണ്ട്.

Read More

യു എ ഇ നിരത്തുകളിൽ വാഹനം നിർത്തിയുള്ള പ്രാർത്ഥനക്ക് കർശന നിരോധനം; 1000 ദിർഹം പിഴ

അബുദാബി: യുഎഇയുടെ നിരത്തുകളിൽ നിർദിഷ്ട സ്ഥലങ്ങളിലല്ലാതെ വാഹനം നിർത്തി പ്രാർത്ഥന നടത്തുന്നവർക്ക് പിഴ ഈടാക്കാൻ ഗവണ്മെന്റ് കർശന നിർദേശം നൽകി. 1000 ദിർഹം വീതം പിഴ ചുമത്താനാണ് ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്. അബുദാബി പോലീസ് തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം. അബുദാബി പോലീസിന്റെ ജനറൽ ഡയറക്ടറേറ്റ്, റോഡ് സുരക്ഷയെ ലക്ഷ്യമാക്കി, നിയമാനുസൃതമല്ലാത്ത വാഹനപാർക്കിങ്ങിനെതിരെ ഒരു ബോധവൽക്കരണ പരിപാടിയും തുടങ്ങിയിട്ടുണ്ട്.   പലപ്പോഴും പ്രാർത്ഥനയ്ക്ക് ഉൾപ്പെടെ പല കാര്യങ്ങൾക്കും വേണ്ടി അനുവദിനീയമല്ലാത്ത സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായി പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഈയിടക്ക് ഇത്തരത്തിൽ പാർക്ക് ചെയ്തു റോഡിൽ പ്രാർത്ഥിക്കുന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട മറ്റൊരു വാഹനം ഇടിച്ചുകയറി അപകടം നടന്നിരുന്നു. ഇതാണ് നിയമം കർശനമാക്കാൻ കാരണം.   പുതുക്കിയ ട്രാഫിക് റഗുലേഷൻ നിയമം (178) പ്രകാരം , അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനം നിർത്തുകയാണെങ്കിൽ 1000 ദീർഹം പിഴയും, റോഡുകൾ തമ്മിൽ…

Read More