ബില്ല് സ്റ്റാന്റിംഗ് കമ്മിറ്റിയ്ക്ക് വിടാൻ തയ്യാറാണെന്ന് കേന്ദ്രം പ്രതികരിച്ചതിന് പിന്നാലെ ഐഎംഎ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിച്ചു.

ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ (എ​ൻ.​എം.​സി) ബി​ല്ലിനെതിരായ ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ.​എം.​എ) ആഹ്വാനം ചെയ്ത രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക് പിൻവലിച്ചു.  ബില്‍ ലോക്സഭ സ്റ്റാന്‍റിങ് കമ്മിറ്റിക്ക് വിട്ടതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. രാജ് ഭവനിലെ അനിശ്ചിതകാല നിരാഹാരം ഐഎംഎ അംഗങ്ങള്‍ അവസാനിപ്പിച്ചു.  ബജറ്റ് സമ്മേളനത്തിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്സഭ സ്റ്റാന്‍റിംഗ് കമ്മിറ്റിക്ക് വിട്ടതിനെ ഐ.എം.എ സ്വാഗതം ചെയ്തു. രാവിലെ ആരംഭിച്ച സമരം രോഗികളെ ദുരിതത്തിലാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിച്ചാണ് സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇത് കാരണം പല രോഗികള്‍ക്കും ചികിത്സ വൈകി.   ആയുര്‍വേദം സിദ്ധ ഹോമിയോ  എന്നിവയില്‍ ബിരുദം നേടിയവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ അലോപ്പത്തി ചികിത്സയ്‌ക്കും അനുമതി നല്‍കുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലാണ് ഇന്ന് ലോകസഭയിൽ വിശദമായ ചര്‍ച്ച നടന്നത്.

Read More

ചെറുപയറിന്റെ ആരോഗ്യപ്പെരുമ കേട്ടോളൂ

മലയാളികളുടെ ഭക്ഷണത്തിലെ പ്രധാന ഇനമാണ് ചെറുപയര്‍. വളരെയധികം പോഷകമൂല്യമുള്ള പയറു വർഗ്ഗചെടിയാണ് ചെറുപയർ. വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണിത്. സൗന്ദര്യത്തിനുമാത്രമല്ല ആരോഗ്യത്തിനും ഒട്ടേറെ ഗുണകരമാണ് ചെറുപയര്‍. ചെറുപയര്‍ കഴിക്കുന്നതിലൂടെ പല രോഗങ്ങളെയും ഒരു പരിധിവരെ ഇല്ലാതാക്കാം. ഇത് ശരീരത്തിന് ഓജസും ബലവും നല്‍കുന്നു. ഭക്ഷണത്തിന് പുറമെ മരുന്നായും ചെറുപയര്‍ ഉപയോഗിക്കാം. ചെറുപയര്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കിയാലോ? ചെറുപയര്‍ കഴിക്കുന്നതിലൂടെ  കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും കഴിയും. കുടാതെ രക്തകുറവ് പരിഹരിക്കാന്‍ ഏറ്റവും ഉത്തമമായ വഴിയാണ് ചെറുപയര്‍ കഴിക്കുന്നത്. ചെറുപയര്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഓജസും ബലവും ഉണ്ടാകുമെന്ന് പല വിദ്ഗ്ദരും അഭിപ്രായപ്പെടുന്നു.ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഒരു നേരം ചെറുപയര്‍ കഴിക്കാം. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും. കരള്‍ സംബന്ധമായ രോഗത്തെ ചെറുത്തുനിര്‍ത്താനും ചെറുപയര്‍ ഉത്തമമാണ്. ഇത് കുടാതെ മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് ചെറുപയര്‍ വേവിച്ച്…

Read More