ആർക്കാണ് കൂടുതൽ സെക്സ് ആസ്വദിക്കാൻ കഴിയുക? വെജിറ്റേറിയൻസിനോ? നോൺ വെജിറ്റേറിയൻസിനോ?

മാനസിക ശാരീരിക ഘടനകളനുസരിച്ചു ലൈംഗിക താല്പര്യങ്ങൾ ഓരോ മനുഷ്യർക്കും വ്യത്യസ്തമായിരിക്കുമെന്ന് നമുക്കറിയാം. എന്നാൽ ഭക്ഷണത്തിനും അതിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് യൂറോപ്പിൽ നടത്തിയ ഒരു സർവേ തെളിയിക്കുകയാണ്.     അമിതവണ്ണമോ മറ്റു ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്തവരിൽ ഒരു നോൺ വെജ് ഫുഡ് കമ്പനി നടത്തിയ ഈ സർവേയിൽ നോൺ വെജ് ഭക്ഷണം കഴിക്കുന്നവർക്ക്‌ സെക്സിനോട് സാധാരണയുള്ളതിൽ 40 % കൂടുതൽ താല്പര്യവും ആസ്വാദനശേഷിയുമുണ്ടെന്ന് ഈ സർവേയിൽ പറയുന്നു. ഇവർ കുറഞ്ഞത് ദിവസം ഒരുനേരമെങ്കിലും ലൈംഗികബന്ധം ആഗ്രഹിക്കുന്നവരാണ്.     പക്ഷെ സർവേ പ്രകാരം ലൈംഗികകാര്യത്തിലുള്ള താല്പര്യം വെജിറ്റേറിയന്മാർക്ക് 16% ൽ താഴെ മാത്രമാണ്. ഇനി വെജിറ്റേറിയൻ ഫുഡ് കമ്പനികൾ സർവേ നടത്തിയാൽ ഫലം നേരെ തിരിച്ചായിരിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

Read More