കാര്യങ്ങള്‍ മറക്കാതിരിക്കണോ ? എങ്കില്‍ അറിഞ്ഞോളൂ… ജിമ്മില്‍ പോയാല്‍ മാത്രം മതി !

ഓര്‍മ്മ എന്നത് മനുഷ്യനെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. ഓര്‍മ്മ ശക്തി കൂടുതല്‍ കാലം നിലനിര്‍ത്തുന്നതെങ്ങനെയെന്ന കാര്യത്തില്‍ ആരോഗ്യ ശാസ്ത്രം പല പരീക്ഷണങ്ങളും നടത്താറുണ്ട്. അതിന്റെ ഫലമായി ആവശ്യത്തിന് ഒമേഗ 3 സപ്ളിമെന്റുകളും തലച്ചോറിനു ട്രെയിനിങ്ങും നല്‍കിയാല്‍ ഓര്‍മശക്തി ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നത്. അതുപോലെ ഓടുക, നീന്തല്‍, സൈക്ളിങ് തുടങ്ങിയ എയ്റോബിക് വ്യായാമങ്ങളും ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇക്കാര്യം മറ്റ് പഠനങ്ങളും സ്ഥിരീകരിച്ചിട്ടുള്ളതാണ്. മാത്രമല്ല വെയ്റ്റ് ലിഫ്റ്റിങ്, പുഷ് അപ്, സിറ്റ് അപ് എന്നിങ്ങനെയുള്ള റെസിസ്റ്റന്‍സ് വ്യായാമങ്ങളും ഓര്‍മ്മശക്തിയെ നന്നായി തന്നെ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. 29 സ്ത്രീകളും 17 പുരുഷന്‍മാരും അടങ്ങിയ 46 പേരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ വെളിപ്പെട്ടത്. മുഴുവന്‍ ആള്‍ക്കാര്‍ക്കും കംപ്യൂട്ടര്‍ സ്ക്രീനില്‍ 90 ചിത്രങ്ങള്‍ കാട്ടിക്കൊടുത്തു. പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രല്‍ എന്നീ ഗ്രൂപ്പുകളായി…

Read More

നിത്യേന പുഷ് അപ്പ് എടുക്കാന്‍ തയ്യാറായിക്കോളൂ… ആയുസ് അല്പ്പം കൂട്ടികിട്ടും !

ജീവിതശൈലി രോഗങ്ങളും തടിയുമെല്ലാം വില്ലനാകുന്ന സമയത്ത് മാത്രമേ പല ആളുകളും വ്യായാമം ചെയ്യാന്‍ തയ്യാറാകുകയുള്ളൂ. എന്നാല്‍ വ്യായാമം ചെയ്യുമ്പോള്‍ അതില്‍ പുഷ് അപ്പ് ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം താരതമ്യേന കുറവുമാണ്. എന്നാല്‍ അറിഞ്ഞോളൂ… പുഷ് അപ്പ് എടുക്കുന്നതിലൂടെ ആയുസ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പുതിയ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ഒരു സര്‍വകലാശാലയിലെ ശാസ്ത്രഞ്ജരാണ് ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്തിയത്. 80000 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് പുഷ് അപ്പ് സ്ഥിരമായി ചെയ്യുന്നതിലൂടെ ആയുസ് കൂട്ടുമെന്ന കാര്യം കണ്ടെത്തിയത്. അര്‍ബുദ സാധ്യത കുറയുമെന്നുമാത്രമല്ല, അകാലമരണവും ഇതിലൂടെ കുറയുന്നതായും പഠനം വെളിപ്പെടുത്തുന്നുണ്ട്. അമേരിക്കയില്‍ പ്രസിദ്ധീകരിച്ച ജേണല്‍ ഓഫ് എപ്പിഡോമോളജിയിലാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട വിവരം റിപ്പോര്‍ട്ട് ചെയ്തത്. ജിമ്മില്‍ പോയാല്‍ മാത്രമേ പുഷ് അപ്പ് എടുക്കാന്‍ പറ്റുകയുള്ളൂ എന്ന ചിന്തയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ വീട്ടില്‍വെച്ചു തന്നെ പുഷ് അപ്പ് എടുത്താലും സമാനമായ തരത്തിലുള്ള…

Read More