ഉയരക്കുറവാണോ പ്രശ്നം? ലക്ഷക്കണക്കിന് ആൾക്കാർ പരീക്ഷിച്ചു വിജയിച്ച വിദ്യ നിങ്ങളും ട്രൈ ചെയ്യൂ.

ഒരു മനുഷ്യന്റെ വളർച്ച പൂർത്തിയാകുന്നത് 18 വയസിലാണ്. എന്നാൽ ചില പ്രത്യേക വ്യായാമങ്ങളിലൂടെയും ആഹാര രീതികളിലൂടെയും 30 വയസിന് ശേഷവും ഉയരം വർദ്ധിപ്പിക്കാനാകും എന്നതാണ് പുതിയ കണ്ടെത്തൽ. ഉയരം കുറഞ്ഞു പോയതിനാൽ വിഷമിക്കുന്നവർക്ക് ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ പരീക്ഷിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാവുന്നതാണ്. മനുഷ്യ ശരീരത്തിലെ എല്ലുകൾ, മെറ്റബോളിസം എന്നിവയുടെ പ്രവർത്തനത്തിനും വളർച്ചക്കും പിറ്റ്യൂട്ടറി ഗ്രന്ധികൾ ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾക്ക് വലിയ പങ്കാണുള്ളത്. ഈ ഹോർമോണുകളുടെ ഉൽപാദനം ത്വരിതപ്പെടുത്തിയാൽ നിങ്ങൾക്ക് തീർച്ചയായും ഉയരം വർദ്ധിപ്പിക്കാം. ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോഴുള്ള നമ്മുടെ ഉയരം വൈകുന്നേരത്തേക്കാൾ കൂടുതലായിരിക്കും. രാത്രി ഉറങ്ങുമ്പോൾ നട്ടെല്ല് പൂർണമായും നിവർന്നിരിക്കുന്നതാണ് അതിന് കാരണം. എന്നാൽ രാവിലെ മുതൽ നമ്മൾ ഇരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്നതിനനുസരിച്ച് നട്ടെല്ല് ചുരുങ്ങുകയും വൈകുന്നേരമാകുമ്പോഴേക്ക് ഉയരം കുറയുകയും ചെയ്യും. വ്യായാമം പ്രധാനം. നേരത്തേ സൂചിപ്പിച്ചത് പോലെ നട്ടെല്ലിനേയും എല്ലുകളേയും നിവർത്തുന്ന…

Read More

യോഗയെക്കുറിച്ച് സദ്ഗുരുവിന്‍റെ ദര്‍ശനങ്ങള്‍

നിങ്ങളുടെ ശരീരം, ഓരോ ഗന്ധവും രുചിയും ദൃശ്യവും സ്പര്‍ശവും ശബ്ദവും എല്ലാം ഓര്‍ത്തുവയ്ക്കും. ഈ ഗ്രഹണശേഷി നിങ്ങള്‍ക്കു പ്രയോജനപ്രദമാക്കാന്‍ യോഗയ്ക്കു കഴിയും. യോഗയില്‍ വിഷാദത്തെ കൈകാര്യം ചെയ്യുന്നത് ശരീരം, മനസ്സ്, ഊര്‍ജം എന്നീ തലങ്ങളിലാണ്. ഊര്‍ജസ്വലരും സമനിലയുള്ളവരുമാകുമ്പോള്‍, നിങ്ങള്‍ സ്വാഭാവികമായി പരമാനന്ദത്തിലാകും. ശാസ്ത്രീയമായ ഹഠയോഗയിലൂടെ ചില രോഗങ്ങള്‍, പ്രത്യേകിച്ചു കാന്‍സര്‍, വലിയ തോതില്‍ ഒഴിവാക്കാം. കർമ്മം റീപ്ലേ ചെയ്തുകൊണ്ടേയിരിക്കുന്ന പഴയ റെക്കോർഡുകൾ പോലെയാണ്. യോഗ കൊണ്ടുദ്ദേശിക്കുന്നത് ജീവിതത്തെ വെറും ഒരു റീപ്ലേ അല്ലാതെ ഒരു പരമമായസാധ്യതയും അനുഭവവുമാക്കിത്തീർക്കുകയാണ് . നിങ്ങൾക്കു യോഗയെ നിങ്ങളുടെ മുതുകുവേദന ഒഴിവാക്കാനോ, ഏകാഗ്രതയും മനസ്സിന്‍റെ ശാന്തതയും മെച്ചപ്പെടുത്താനോ ഉപയോഗിക്കാം – അല്ലെങ്കിൽ നിങ്ങൾക്കതിനെ ഈശ്വരനിലെത്തിച്ചേരാനുള്ള ഒരു ഗോവണിയായി ഉപയോഗിക്കാം.

Read More

യോഗ ചെയ്യുന്നത് നാളെയ്ക്കു വെക്കരുത്

യഥാര്‍ത്ഥത്തില്‍ അടുത്ത ദിവസം ഇവര്‍ ഇതൊക്കെ ചെയ്യുമോ. സാദ്ധ്യത കുറവാണ്. ഇഷ്ടമുള്ളതു ചെയ്യാതെ അലസതയോടെ ഇരിക്കുമ്പോള്‍ സ്വന്തം മനസ്സുതന്നെ നിങ്ങളെ ശാസിക്കും “എന്തൊരു മടിയാണ്. വേഗം എഴുനേല്‍ക്ക്” എന്ന്. നിങ്ങളുടെ മനസ്സിന്‍റെ കുറ്റബോധമാണ് ഈ ശാസന നടത്തുന്നത്. ഞാന്‍ മടിയനല്ല ഉത്തരവാദിത്വബോധമുള്ളവനാണ് എന്ന് സ്വന്തം മനസ്സിനോട് പറയുമ്പോള്‍ത്തന്നെ നിങ്ങളുടെ ഉള്ളില്‍ സ്വന്തം കഴിവുകേട് അംഗീകരിക്കാന്‍ പറ്റാത്ത ദുരഭിമാനം നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് നാളെ ചെയ്യാം എന്നു മനസ്സിനോട് കളവുപറഞ്ഞു കബളിപ്പിക്കുന്നത്. കര്‍ണാടകത്തിലെ ചില ഗ്രാമങ്ങളില്‍ ഒരു പ്രത്യേക അന്ധവിശ്വാസം നിലനില്‍ക്കുന്നുണ്ട്. സൂര്യന്‍ അസ്തമിച്ചാല്‍ അവിടെയുള്ള പ്രേതപിശാചുക്കള്‍ വീട്ടിനുള്ളില്‍ കയറാന്‍ ശ്രമിക്കും. ഇവറ്റകളെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചാല്‍ അവ ക്ഷോഭിച്ച് പല കുഴപ്പങ്ങളും ഉണ്ടാക്കും എന്ന് അവര്‍ക്കു ഭയവുമുണ്ട്. അതിന് അവര്‍ ഒരു ചതിപ്രയോഗം നടത്തി. ചോരച്ചുവപ്പുനിറം പ്രേതങ്ങള്‍ക്കിഷ്ടമാണ്. അതുകൊണ്ട് ആ ചോരച്ചുവപ്പുനിറത്തില്‍ എല്ലാ വീടിന്‍റെ കതകിലും “നാളെ വരു”…

Read More