കൂട്ടിയ നിരക്ക് തൃപ്തികരമല്ല, മിനിമം ചാർജ് 10 രൂപയാക്കണം നാളെ മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

കൊച്ചി: മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നും നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും സ്വകാര്യ ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാത്ത ഒരു ഒത്തുതീര്‍പ്പും അംഗീകരിക്കാനാകില്ലെന്നും അവര്‍ അറിയിച്ചു.   വിദ്യാര്‍ത്ഥികള്‍ കയറുന്നുവെന്ന കാരണത്താന്‍ ബസ് ഉടമകള്‍ക്ക് യാതൊരു ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കിട്ടുന്നില്ല. കണ്‍സഷന്‍ അനുവദിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാകില്ല. നിലവിലെ ഡീസല്‍ വില വര്‍ധന കണക്കിലെടുക്കുമ്ബോള്‍ ഇപ്പോഴുള്ള നിരക്ക് വര്‍ധന അപര്യാപ്തമാണ്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ അഞ്ച് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.   അതേസമയം, ജനങ്ങളുടെ പ്രയാസം കൂടി കണക്കിലെടുത്താണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്നും ഇക്കാര്യം കൂടി ബസ് ഉടമകള്‍ മനസിലാക്കണമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read More

ചവിട്ടേറ്റ് നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള സംഘത്തെ അറസ്റ്റു ചെയ്തു

കോഴിക്കോട്: കോടഞ്ചേരിയിൽ ഗർഭിണിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം പ്രതികളെ അറസ്റ്റ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പി, പ്രജീഷ്, സരസമ്മ ജോയി, സെയ്തലവി, ബിനോയ്, രഞ്ജിത് എന്നിവരെയാണ് കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.   കഴിഞ്ഞ മാസം 28ന് രാത്രിയാണ് താമരശേരി തേനംകുഴി സിബി ചാക്കോയ്ക്കും ഭാര്യജ്യോത്സനയ്ക്കും രണ്ടു മക്കള്‍ക്കും അയല്‍വാസി പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ ഗര്‍ഭിണിയായ ജ്യോത്സ്‌നയ്ക്ക് വയറിന് ചവിട്ടേറ്റിരുന്നു. ഇതേതുടര്‍ന്ന് രക്തസ്രാവമുണ്ടാകുകയും നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജ്യോത്സ്ന.   ഗർഭിണിയടക്കമുള്ളവരെ മർദ്ദിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ കോടഞ്ചേരി പോലീസിനെതിരെ പിന്നീട് പ്രതിഷേധം ശക്തമായി. പോലീസ് അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തുകയും ചെയ്തു.   സംഭവം മാധ്യമങ്ങളിൽ വാർത്തയാകുകയും, പ്രതിഷേധം ശക്തമാകുകയും ചെയ്ത…

Read More

വാലന്റീൻ ഡേയ്ക്ക് വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവതിക്കു മേൽ ആസിഡൊഴിച്ചു.

പ്രണയ ദിനത്തിൽ ഒരു ഷോക്കിംഗ് ന്യൂസ്. ജയ്പൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവതിക്കു മേൽ ആസിഡൊഴിച്ചു. 41 വയസുള്ള ഓട്ടോറിക്ഷാ ഡ്രൈവറായ മെഹബൂബ് ആണ് തന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയുടെ നേർക്ക് ആസിഡ് ഒഴിച്ചത്.   ശരീരമാസകലം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. ആസിഡ് ഒഴിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇതുവരെ മൂന്ന് വിവാഹം കഴിച്ച ഇയാളെ വഴിവിട്ട ബന്ധങ്ങൾ കാരണം മൂന്നാം ഭാര്യയും ഉപേക്ഷിച്ചുവെന്ന് പോലീസ് പറയുന്നു. അതിനു ശേഷമാണ് വിവാഹാഭ്യർത്ഥനയുമായി 27 വയസുകാരിയായ ഈ യുവതിയെ ശല്യപ്പെടുത്താൻ ആരംഭിച്ചത്.   യുവതി ജോലി നോക്കുന്ന മാളിൽ വച്ചാണ് ഇയാൾ ആസിഡ് എറിഞ്ഞത്. യുവതിയോടൊപ്പമുണ്ടായിരുന്ന ഒരാൾക്കും പൊള്ളലേറ്റിട്ടുണ്ട്.   ജയ്പൂർ SMS ഹോസ്പിറ്റലിൽ ചികിത്സയിലായ യുവതിക്ക് എല്ലാ വൈദ്യസഹായങ്ങളും നൽകാൻ ജയ്പൂർ പോലീസ് കമ്മീഷണർ സഞ്ജയ് സിങ്ങ് ആശുപത്രി അധികൃതരോട്…

Read More

പണം തട്ടിപ്പു കേസ്; വാർത്താ വിലക്കിനു ഹൈക്കോടതി സ്റ്റേ

ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കരുനാഗപ്പള്ളി കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. കീഴ്ക്കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റീസ് കമാൽ പാഷ വിലക്ക് സ്റ്റേ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്തിനും രാഹുൽ കൃഷ്ണയ്ക്കും നോട്ടീസ് അയയ്ക്കാനും ജസ്റ്റീസ് കമാൽ പാഷ ഉത്തരവിട്ടു. കീഴ്ക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഒരു മാധ്യമസ്ഥാപനം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ചവറ എം എല്‍ എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട തട്ടിപ്പ് കേസ് കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തട്ടിപ്പ് കേസിനെ കുറിച്ച് യു എ ഇ പൗരന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ വാര്‍ത്താ സമ്മേളനം തിങ്കളാഴ്ച നടക്കാനിരിക്കെ വാര്‍ത്ത വിലക്കി തിരുവനന്തപുരം പ്രസ്‌ക്ലബിനും മാധ്യമ സ്ഥാപനങ്ങള്‍ക്കും കരുനാഗപ്പള്ളി കോടതി…

Read More

ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് സുപ്രിംകോടതിയിൽ.

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രിം കോടതിയെ സമീപിച്ചു.   ഐപിഎല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയില്‍ ഒത്തുകളി ആരോപിച്ച്‌ ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തപ്പോഴാണു ബിസിസിഐ നടപടിയെടുത്തത്.   വിലക്കിനെതിരെ നേരത്തെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നീക്കിയിരുന്നെങ്കിലും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രിംകോടതിയെ സമീപിച്ചത്.   ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയതായും വിവരമുണ്ട്.

Read More

അപവാദ പ്രചരണം; ഷാനി പ്രഭാകരന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.

കൊച്ചി: എം സ്വരാജ് എംഎല്‍എയും താനും ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം അപവാദ പ്രചരണത്തിന് ഉപയോഗിച്ചുവെന്ന മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകറിന്റെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ആലുവ പൂപ്പാടം നന്ദനത്തിലെ പിവി വൈശാഖിനെയാണ് കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി ആക്‌ട് 67 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഷാനി സ്വരാജുമായി ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ചാണ് അപവാദ പ്രചാരണം നടത്തിയത്. അപവാദ പ്രചരണത്തിന് ഉപയോഗിച്ചിരുന്ന ലിങ്കുകളും പോസ്റ്റുകളും ഷാനി ഡിജിപിക്ക് നല്‍കിയ പരാതിയോടൊപ്പം സമര്‍പ്പിച്ചിരുന്നു. ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയാണ് അധിക്ഷേപമെന്നും ഷാനി പരാതിയില്‍ പറഞ്ഞിരുന്നു.

Read More

എം എസ് ധോണിയുടെ റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ എം എസ് ധോണി നേടിയ 3454 എന്ന റെക്കോർഡ് റൺസ് വിരാട് കോഹ്‌ലി മറികടന്നു. സൗത്ത് ആഫ്രിക്കയിൽ നടക്കുന്ന ഇന്ത്യ- സൗത്ത് ആഫ്രിക്ക മൂന്നാം ടെസ്റ്റിൽ വിരാട് കോഹ്‌ലി നേടിയ 41 റൺസ് മൂലമാണ് ഈ നേട്ടം കോഹ്‌ലിക്ക് കൈവരിക്കാനായത്. 60 ടെസ്റ്റും 94 ഇന്നിങ്ങ്സും കൊണ്ടാണ് എം എസ് ധോണി 3,454 റൺസ് നേടിയത്. എന്നാൽ, വിരാട് ആകട്ടെ 35 ടെസ്റ്റിലും 57 ഇന്നിംഗ്സിലും ഈ നേട്ടം കൈവരിച്ചു. ധോണി കോഹ്‌ലിയെ അഭിനന്ദിക്കുകയും ചെയ്തു.

Read More

വർഗീയ കലാപങ്ങളിലേർപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളെ കേസുകളിൽ നിന്നും ഒഴിവാക്കി കർണാടക സർക്കാർ

കർണാടക അസംബ്ലി ഇലക്ഷൻ നടക്കാനിരിക്കെ കർണാടക സർക്കാരിന്റെ അസാധാരണമായ ഒരു സർക്കുലർ.   കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്തു നടന്ന വർഗീയ പ്രക്ഷോഭങ്ങളിൽ വ്യക്തമായ തെളിവുകളില്ലാതെ പോലീസ് പേരു ചേർക്കപ്പെട്ട എല്ലാ ന്യൂനപക്ഷ വിഭാഗത്തിലെ വ്യക്തികളേയും പോലീസ് ചാർജിൽ നിന്നും ഒഴിവാക്കിയിരിക്കുന്നതായാണ് സർക്കുലർ.   കർണാടക ഡിജിപി നീലമണി രാജുവാണ് ഈ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. കർണാടകയിൽ ഇപ്പോൾ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ഭരിക്കുന്നത്.   ഏപ്രിൽ – മെയ് മാസങ്ങളിൽ അസംബ്ലി ഇലക്ഷൻ നടക്കാനിരിക്കെ, ഇത് പുതിയ വിവാദങ്ങളിലും ചർച്ചകളിലേക്കും വഴിതെളിക്കാം.

Read More

പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ചുളള പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ചര്‍ പി പരമേശ്വരന്‍, സംഗീത സംവിധായകന്‍ ഇളയ രാജ, സംഗീത‍ജ്ഞന്‍ ഗുലാം മുസ്തഫ ഖാന്‍, എന്നിവര്‍ പത്മവിഭൂഷന് അര്‍ഹരായി.   മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്ത മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായിരുന്ന എം എസ് ധോണി, ബില്യാര്‍ഡ്സ് താരം പങ്കജ്‌ അദ്വാനി, റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന അലക്സാണ്ടര്‍ കടകിന്‍, രാമചന്ദ്രന്‍ നാഗസ്വാമി, വേദ് പ്രകാശ നന്ദ, ലക്ഷമണ്‍ പൈ, അരവിന്ദ് പരീഖ്, ശാരദ സിന്‍ഹ എന്നിവര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു.   സാന്ത്വന ചികില്‍സാരംഗത്തുള്ള ഡോ. എം. ആര്‍ രാജഗോപാല്‍, പാരമ്പര്യ ചികില്‍സാമേഖലയില്‍ ‘വനമുത്തശ്ശി’ എന്നറിയപ്പെടുന്ന വിതുര സ്വദേശി ലക്ഷ്മിക്കുട്ടി എന്നിവരടക്കം 73 പേര്‍ക്ക് പത്മശ്രീയും ലഭിച്ചു. വ്യോമസേനാ ഗരുഡ് കമാന്‍ഡോ ജെ.പി. നിരാലയ്…

Read More

അശ്ലീല ഫോൺ സംഭാഷണം നടത്തിയത് ശശീന്ദ്രനാണോയെന്നു ഉറപ്പില്ലെന്നു പരാതിക്കാരി

ഫോണ്‍കെണി വിവാദത്തിൽ അകപ്പെട്ടു രാജിവെക്കേണ്ടിവന്ന മുന്‍ ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് വിവാദത്തിൽ ഉൾപ്പെട്ട ചാനല്‍ പ്രവര്‍ത്തകയായ യുവതി തിരുവനന്തപുരം സി.ജെ.എം കോടതിയെ അറിയിച്ചു. അശ്ലീല ഫോൺ സംഭാഷണം നടത്തിയത് ശശീന്ദ്രനാണോയെന്നു ഉറപ്പില്ലെന്നാണ് യുവതി കോടതിയെ അറിയിച്ചത്. മന്ത്രിയായിരിക്കെ ഓഫീസില്‍ വെച്ചോ ആരും മോശമായി തന്നോട് പെരുമാറിയിട്ടില്ലെന്നും യുവതി പറഞ്ഞു. മന്ത്രി തന്നെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തെന്നുമാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ യുവതി നൽകിയ പരാതിയിലുണ്ടായിരുന്നത്. കേസിൽ ഈ മാസം 27ന് കോടതി വിധി പറയും. ഒരു വാര്‍ത്തയുടെ വിശദാംശം തേടിയെത്തിയ മാധ്യമ പ്രവർത്തകയായ തന്നോട് വകുപ്പ് മന്ത്രിയായിരുന്ന ശശീന്ദ്രന്‍ മോശമായി പെരുമാറിയെന്നും പിന്നീട് ഫോൺ വിളിച്ചും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.

Read More