വിമാനം ലാന്‍ഡിങ്ങിന് തയാറെടുക്കുന്ന സമയത്ത് സൈറയുടെ അടുത്തെത്താന്‍ കഴിയുമായിരുന്നില്ല; നടി സൈറ വസീം പീഡനത്തിനിരയായ സംഭവത്തില്‍ വിശദീകരണവുമായി വിസ്താര എയര്‍ലൈന്‍സ്

ന്യൂഡല്‍ഹി: മുംബൈ-ഡല്‍ഹി വിമാനത്തില്‍ ബോളിവുഡ് യുവനടി സൈറ വസീം പീഡനത്തിനിരയായ സംഭവത്തില്‍ വിശദീകരണവുമായി വിസ്താര എയര്‍ലൈന്‍സ് അധികൃതര്‍. വിമാനത്തിന്റെ ലാന്‍ഡിങ് സമയത്താണ് തന്നെ ഉപദ്രവിച്ച യാത്രക്കാരനെതിരെ സൈറ പ്രതികരിച്ചത്. വിമാനം ലാന്‍ഡിങ്ങിന് തയാറെടുക്കുന്ന സമയത്ത് സൈറയുടെ അടുത്തെത്താന്‍ വിമാന ജീവനക്കാര്‍ക്ക് സാധിക്കുമായിരുന്നില്ല. വിമാനം ലാന്‍ഡ് ചെയ്തയുടന്‍ ജീവനക്കാര്‍ സൈറയുടെ അടുത്തെത്തി സംഭവത്തെ കുറിച്ച് അന്വേഷിച്ചു. പരാതി നല്‍കണോയെന്ന് സൈറയോട് ചോദിച്ചുവെങ്കിലും വേണ്ടെന്നാണ് അവര്‍ പറഞ്ഞതെന്നു എയര്‍ വിസ്താര അറിയിച്ചു. സൈറയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി വിസ്താര വ്യക്തമാക്കിയതായി വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. വിമാനയാത്രക്കിടെ പീഡനത്തിരയായെന്ന ആരോപണം ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൈറ ഉയര്‍ത്തിയത്. വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ സൈറയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലു കൊണ്ട് ഉരസിയെന്നാണ് പരാതി.  

Read More

ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു

അങ്കമാലി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായി പൊലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു. ഈ കേസില്‍ മറ്റുപ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഹാജാരാക്കിയ സന്ദര്‍ഭത്തില്‍ അഭിഭാഷകരുടെ ആവശ്യ പ്രകാരമാണ് കുറ്റപത്രം സ്വീകരിച്ചത്. പരിശോധനക്ക് ശേഷമാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി ഉടന്‍ സമന്‍സ് അയക്കും. പ്രതികളെ വിളിച്ച് വരുത്തിയതിന് ശേഷമായിരിക്കും വിചാരണ നടപടികള്‍ക്കായി എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കുറ്റപത്രം കൈമാറുക. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് കേസിന്റെ വിചാരണ ഏത് കോടതിയില്‍ നടത്തണമെന്ന അന്തിമ തീരുമാനം എടുക്കുക. കൃത്യത്തിന് ശേഷം ദിലീപ് നടിയെ പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതിന് സിനിമാമേഖലയിലെ പല പ്രമുഖരെയും ഉപയോഗപ്പെടുത്തി. താന്‍ നിരപരാധിയാണെന്ന് ദിലീപ് പ്രമുഖരെക്കൊണ്ട് പറയിപ്പിച്ചു. ഈ സ്വാധീനം ഉപയോഗിച്ചാണ് നടി ജാഗ്രത പാലിക്കണമായിരുന്നു എന്ന്…

Read More

നടനും നിര്‍മ്മാതാവുമായ ശശി കപൂര്‍ അന്തരിച്ചു

ന്യൂഡൽഹി: ബോളിവുഡിന്റെ പഴയകാല പ്രണയനായകൻ ശശി കപൂർ അന്തരിച്ചു. 79 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു ഇതിഹാസ താരത്തിന്റെ അന്ത്യം. സംസ്കാരം നാളെ നടക്കും. ബാലനടനായി സിനിമയിലെത്തിയ ശശി കപൂർ നായകനായും നിർമ്മാതാവായും സംവിധായകനായും ഇന്ത്യൻ സിനിമയ്‌ക്ക്  മികച്ച സംഭാവനകൾ നൽകി. 160ഓളം ചിത്രങ്ങളിൽ അഭിനയിച്ച ശശി കപൂർ ന്യൂഡൽഹി ടൈംസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അർഹനായിരുന്നു. മുഹാഫിസ് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമർശവും ലഭിച്ചു. 2011ൽ പത്‌മഭൂഷൺ നൽകി രാജ്യം ആദരിച്ചു. 2014ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു. ദീവാർ, സത്യം ശിവം സുന്ദരം, തൃശൂൽ, കഭി കഭി തുടങ്ങിയ ഹിന്ദി ഹിറ്റ് സിനിമകളിലൂടെ നായക സങ്കൽപത്തിന് പുതിയ നിർവചനം നൽകിയ നടനാണ് ശശി കപൂർ. രാജ്‌കപൂർ, ഷമ്മി കപൂർ എന്നിവരുടെ ഇളയ സഹോദരനായ…

Read More

മല്യയെ കൈമാറല്‍ കേസ്: ഇന്ന് വാദം പുനരാരംഭിക്കും

ലണ്ടന്‍: വായ്പ തിരിച്ചടയ്ക്കാതെ ബാങ്കുകളെ കബളിപ്പിച്ചു ലണ്ടനിലേക്കു മുങ്ങിയ വ്യവസായി വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കുന്നതു സംബന്ധിച്ച കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്നു വാദം പുനരാരംഭിക്കും. മല്യയെ പാര്‍പ്പിക്കാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയില്‍ തയാറാണെന്ന് ഇന്ത്യയ്ക്കുവേണ്ടി വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) കോടതിയെ അറിയിക്കും. ഇന്ത്യന്‍ ജയിലുകള്‍ സുരക്ഷിതമല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവാണെന്നുമുള്ള മല്യയുടെ വാദത്തെ മറികടക്കാനാണ് ആര്‍തര്‍ റോഡ് ജയിലിലെ മികവുറ്റ സുരക്ഷാസംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യയുടെ ശ്രമം. 17 ബാങ്കുകളില്‍നിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്തു കടന്ന മല്യയ്ക്കായി ലണ്ടനിലെ മികച്ച അഭിഭാഷകരാണു ഹാജരാകുന്നത്. 14 വരെ വാദം തുടരുന്ന കേസില്‍ ഈ വര്‍ഷം അവസാനത്തോടെ വിധിയുണ്ടായേക്കും. വിധി മല്യയ്ക്ക് എതിരായാല്‍ രണ്ടുമാസത്തിനകം ഇന്ത്യയ്ക്കു വിട്ടുകൊടുക്കേണ്ടി വരും. എന്നാല്‍, മല്യയ്ക്ക് അപ്പീലിന് അവസരമുണ്ട്. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ 1992 മുതല്‍ കുറ്റവാളി…

Read More

ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവര്‍ക്ക് 20,000 രൂപ (വീഡിയോ)

Featured Video Play Icon

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും.തുക പിന്നീട് നിശ്ചയിക്കും.. മത്സ്യത്തൊഴിലാളികള്‍ക്ക് ഫലപ്രദമായ മുന്നറിയിപ്പിന് സംവിധാനം ഒരുക്കും. ഇത് വരെയായി 400 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റില്‍ ബോട്ടുകള്‍ക്ക് തകരാര്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കും. ഫിഷറീസ് വകുപ്പാണ് തുക വിതരണം ചെയ്യുക. തീരദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒറാഴ്ച സൗജന്യ റേഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കേരള തീരത്തിന് പുറമെ ലക്ഷദ്വീപില്‍ പന്ത്രണ്ട് ബോട്ടുകളിലായി 138 പേരെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ എത്രപേരാണ് കടലില്‍ പോയതെന്ന് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിനായി വില്ലേജ് ഓഫീസര്‍മാരിലൂടെ വിവരശേഖരണം…

Read More

തോമസ് ചാണ്ടിക്കെതിരായ ആരോപണം സര്‍ക്കാരിന്റെ യശസിനെ ബാധിച്ചില്ലെന്ന് കോടിയേരി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണം സര്‍ക്കാരിന്റെ യശസിനെ ബാധിച്ചില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമാനുസൃത നടപടിയെടുക്കും. തെറ്റുചെയ്യുന്നവരെ ഇടതുപക്ഷ സര്‍ക്കാര്‍ സംരക്ഷിക്കില്ല. ആരോപണം ഉയര്‍ന്നതുകൊണ്ട് ആരെയും ക്രൂശിക്കുകയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ ജനരക്ഷായാത്രയ്ക്ക് സിപിഐഎം കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തത് ഇതിന് ഉദാഹരണമാണ്. യാത്രകൊണ്ട് ബിജെപി നേതാക്കളുടെ അജ്ഞത മാറുമെങ്കില്‍ നല്ലതാണ്. കീഴാറ്റൂര്‍ സമരത്തില്‍ ബിജെപി മുതലെടുപ്പ് നടത്തുകയാണെന്നും കോടിയേരി പറഞ്ഞു. സോളാര്‍ കേസില്‍ ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും കോടിയേരി പറഞ്ഞു.

Read More

ഞങ്ങളില്‍ കുറച്ചുപേര്‍ക്ക് മാത്രമേ അസുഖത്തിന്റെ കാര്യം അറിയാമായിരുന്നുള്ളൂ; അസുഖം മൂടിവെച്ച് ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നത്: കോട്ടയം നസീര്‍

ഞാനെന്ന കലാകാരനെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുകയും എന്റെ കഴിവുകള്‍ കണ്ടെത്തി പിന്തുണക്കുകയും ചെയ്തിരുന്ന ആളാണ് അബി. ഗുരുവിനേക്കാള്‍ ഉപരി ജ്യേഷ്ഠസഹോദരന്‍. അസുഖമുണ്ടായിരുന്ന സമയത്ത് പോലും വിളിക്കുകയും ആശുപത്രി കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വലിയ ഷോക്ക് ആയിപ്പോയി. ഞങ്ങള്‍ക്ക് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അസുഖത്തിന്റെ കാര്യം അറിയാമായിരുന്നൊള്ളൂ. അദ്ദേഹത്തെ നേരില്‍ കാണുന്നവര്‍ക്ക് അത് തോന്നുകയില്ല. ഒരിക്കലും അസുഖമുണ്ടെന്ന് അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല, അത് പ്രകടിപ്പിച്ചിരുന്നുമില്ല. ഇതിനിടയിലൊക്കെ അദ്ദേഹം ടിവി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും സമയം കണ്ടെത്തി പങ്കെടുത്തിരുന്നു. അതുകൊണ്ടായിരിക്കാം ഈ വാര്‍ത്ത പെട്ടന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കാത്തത്. അസുഖം മൂടിവെച്ച് ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു അബി. അദ്ദേഹം പ്രൊഫഷനല്‍ കലാകാരനായിരുന്നു. വേദിയിലെ കര്‍ട്ടന്‍ ചുളുങ്ങി ഇടാന്‍ പോലും അദ്ദേഹം അനുവദിക്കില്ലായിരുന്നു. ഞാനൊക്കെ മിമിക്രി തുടങ്ങുമ്പോള്‍ ആരാധനയോടെ നോക്കി…

Read More

കേരളത്തെ ഭീതിയിലാഴ്ത്തി ഓഖി ചുഴലിക്കാറ്റ്: കനത്ത മഴയും ഉരുള്‍പൊട്ടലും; മരണം 7 ആയി; കനത്ത ജാഗ്രതാ നിര്‍ദേശം

തെക്കന്‍ കേരളത്തില്‍ പരക്കെ തുടര്‍ന്നുകൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരള തീരത്ത് ചുഴലിക്കാറ്റും. ഓഖി എന്ന ചുഴലിക്കാറ്റാണ് കന്യാകുമാരിക്കടുത്ത് എത്തിയിരിക്കുന്നത്. ഇതോടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മര്‍ദം കാരണമാണ് മഴ കനക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തീര ദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കാട്ടാക്കടയില്‍ മഴയത്ത് കടപുഴകി വീണ വൈദ്യുതപോസ്റ്റിന്റെ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കിള്ളിയില്‍ അപ്പുനാടാരും ഭാര്യ സുമതിയുമാണ് ഷോക്കേറ്റ് മരിച്ചത്. കൊട്ടാരക്കര കുളത്തൂപ്പുഴക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. ഓട്ടോഡ്രൈവര്‍ വിഷ്ണു ആണ് മരിച്ചത്. കന്യാകുമാരിയില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി, വിരുദനഗര്‍ തുടങ്ങിയ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ മൂലം…

Read More

മറന്ന് വെച്ച ടെഡിബെയര്‍ നാല് വയസുകാരിക്ക് നല്‍കാനായി വിമാനം തിരികെ പറന്നത് 300 കിലോമീറ്റര്‍

നമ്മളെവിടെങ്കിലും യാത്രപ്പോയെന്നിരിക്കട്ടെ, കൈയില്‍ നമ്മുക്ക് ഇഷ്ടപ്പെട്ട സാധനവുമുണ്ട്. എന്നാല്‍ അത് എവിടെയെങ്കിലും മറന്ന്‌വെച്ചലോ? പിന്നെ അത് തിരികെ കിട്ടാന്‍ വളരെ പ്രയാസമായിരിക്കും. അത് ചിലപ്പോള്‍ ഒരു പാവയാണെങ്കിലോ? ചിലരാണെങ്കില്‍ അതിന് വലിയ പ്രാധാന്യം കൊടുക്കില്ല. പോയെങ്കില്‍ പോകട്ടേന്ന് വിചാരിക്കും. എന്നാല്‍ അത് നഷ്ടപ്പെടുത്താന്‍ മനസില്ലാത്തവരാണെങ്കിലോ, അതിനെകുറിച്ച് ഓര്‍ത്തിരിക്കും. ഇവിടെ വിമാനത്തില്‍ മറന്നുവെച്ച ടെഡിബെയര്‍, നാല് വയസുകാരിക്ക് നല്‍കാനായി വിമാനം തിരികെ പറന്നത് 300 കിലോമീറ്റര്‍. തന്റെ മകളുടെ കളിപ്പാവ വിമാനത്തില്‍ മറന്ന സംഭവം, അമ്മ ഫെയ്‌സ്ബുക്കില്‍ നല്‍കിയത് ശ്രദ്ധയില്‍പെട്ട വിമാനജീവനക്കാര്‍ അത് തിരികെ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ നിന്ന് ഓക്‌നേയിലേയ്ക്കുള്ള ഫ്‌ളൈലോഗന്‍ എയര്‍ എന്ന വിമാനസര്‍വീസാണ് ടെഡിബെയര്‍ തിരികെ എത്തിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഓക്‌നേയില്‍ വിമാനമിറങ്ങി കഴിഞ്ഞപ്പോഴാണ് പാവ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടത്. പിന്നീട്, തന്റെ മകളുടെ പ്രിയപ്പെട്ട കളിപ്പാട്ടം വിമാനത്തില്‍ മറന്നുവെന്നും അവള്‍…

Read More

കനത്തമഴ: തിരുവനന്തപുരത്തെ സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്കു ശേഷം അവധി

കേരളത്തിലും മധ്യകേരളത്തിലും കാലാവസ്ഥ പ്രക്ഷുബ്ധം. കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്ദം ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറന്; ദിശയിലേക്കു നീങ്ങുകയാണ്. ഇതിന്റെ ഫലമായി തെക്കന്; കേരളത്തിന്റെ പലഭാഗത്തും കനത്ത മഴ തുടങ്ങി. കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് 12 മണി മുതൽ;അവധി പ്രഖ്യാപിച്ചു. പ്രക്ഷുബ്ധമായതിനാൽ മല്സ്യ ത്തൊഴിലാളികള് അതീവ ജാഗ്രത പാലിക്കണമെന്നു നിര്ദേ ശം നല്കി യിട്ടുണ്ട്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില് മഴ കനത്തിട്ടുണ്ട്നെയ്യാര് ഡാമിന്റെ ഷട്ടറുകള് ഉയര്ത്തി . തെന്മല പരപ്പാര് ഡാമിന്റെ ഷട്ടറുകള് ഉയര്ത്താനും സാധ്യതയുണ്ട്. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്ജാഗ്രത പാലിക്കണമെന്ന് അധികൃതര് അറിയിച്ചു. ഇടുക്കിയില് പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. കോട്ടയത്തും രാവിലെ മുതല് മൂടിയ കാലാവസ്ഥയും മഴയുമാണ് തിരുവനന്തപുരം നെയ്യാറ്റിന്കരയില് മരം കടപുഴകി വീണു. അമ്പൂരി വനത്തിനുള്ളില് ഉരുള്പൊട്ടലുണ്ടായി. കനത്ത മഴയെത്തുടർന്ന് പാറശാലയിലെ ഉപജില്ലാ കലോത്സവവേദികൾ മൂന്നെണ്ണം തകര്ന്നു…

Read More