മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കുട്ടിക്ക് കണ്ണും വിരലും നഷ്ടമായി.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 12 വയസുകാരന് ഒരു കണ്ണും ചൂണ്ടുവിരലും നഷ്ടമായി. ചാർജ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് അപകട കാരണം. ചൈനയിലാണ് സംഭവം. Hua Tang VT_V59 എന്ന മൊബൈൽഫോണാണ് പൊട്ടിത്തെറിച്ചത്. മൊബൈൽ ഫോൺ നിർമ്മാതാക്കൾ ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല. സോഫ്റ്റ്പീഡിയ ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്. ചാർജ് ചെയ്ത് കൊണ്ടിരിക്കവെ ഉപയോഗിച്ച ഫോൺ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ കുട്ടിയുടെ ചൂണ്ടുവിരൽ തെറിച്ചു പോയി. ഫോണിന്റെ ഭാഗങ്ങൾ കുട്ടിയുടെ കണ്ണിലും നെഞ്ചിലുമായി തുളച്ചു കയറി. ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശരീരത്തിലും കണ്ണിലും തറച്ചു കയറ്റിയ ഫോണിന്റെ ഭാഗങ്ങൾ 5 മണിക്കൂർ നേരത്തെ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുക്കാനായത്.   കുട്ടിയുടെ കാഴ്ചശക്തി ഭാഗികമായി തകരാറിലായി. അറ്റുപോയ വിരൽ തിരികെ തുന്നിച്ചേർക്കാനായില്ല.

Read More

തപാലിൽ വന്ന കത്ത് പൊട്ടിച്ച ട്രംപിന്റെ മരുമകൾ തലകറങ്ങിവീണു. വിഷപ്പൊടിയെന്ന് സംശയം.

അമേരിക്കൻ പ്രസിഡന്റ് ഡോനാൾഡ് ട്രംപിന്റെ മരുമകൾ വെനീസാ ട്രംപ് തപാലിൽ വന്ന കത്ത് പൊട്ടിച്ചയുടൻ ബോധരഹിതയായി വീണു. കത്തിൽ വിഷപ്പൊടി ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വെനീസ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.   കത്തിനുള്ളിലുണ്ടായിരുന്ന വെളുത്ത പൊടി ശരീരത്തില്‍ വീണതോടെയാണ് വെനീസയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായത്. ഉടന്‍ തന്നെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.   ട്രംപിന്റെ മൂത്ത മകൻ ഡൊനാൾഡ് ട്രംപ് ജൂനിയറിന്റെ ഭാര്യയാണ് വെനീസ. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ വസതിയില്‍ ഡൊണള്‍ഡ് ട്രംപ് ജൂനിയറിനു വന്ന കത്ത് തുറന്ന നോക്കുമ്പോഴാണ് കത്തിനൊപ്പമുണ്ടായിരുന്ന പൊടി വനീസയുടെ ശരീരത്തില്‍ വീണത്. തുടര്‍ന്ന് വനീസയ്‌ക്കും കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്കും മനം പുരുട്ടലും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടുകയായിരുന്നു. ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിലാസത്തിലാണ് തപാല്‍ ലഭിച്ചതെന്ന് ന്യൂയോര്‍ക്ക് പൊലീസ് വാക്താവ് കാര്‍ലോസ് നീവെസ് അറിയിച്ചു.…

Read More

ഓറഞ്ച് പാസ്പോര്‍ട്ട് തീരുമാനം കേന്ദ്രം ഉപേക്ഷിച്ചു.

ഓറഞ്ച് പാസ്പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നു. പാസ്പോര്‍ട്ട് നല്‍കുന്നതിന് നിലവിലെ രീതി തന്നെ പിന്തുടരും. നീക്കത്തിനെതിരെ വ്യാപക എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.   എമിഗ്രേഷന്‍ പരിശോധന വേണ്ടവര്‍ക്കാണ് ഓറഞ്ച് പസ്പോര്‍ട്ട് ശുപാര്‍ശ ചെയ്തത്. ഓറഞ്ച് പുറംചട്ടയുള്ള പാസ്പോര്‍ട്ട് വരുന്നതോടെ രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണ് ഭരണകൂടമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പത്താംക്ലാസ് പാസ്സാകാത്തവര്‍ രാജ്യത്തിന് പുറത്തു പോകുമ്ബോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ഇവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇത് വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നാക്കാവസ്ഥയിലുള്ളവരെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമായി മാറുമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

Read More

പശുവിന്റെ പേരിലുള്ള ആക്രമങ്ങൾ; വിശദീകരണം തേടി സുപ്രീംകോടതി

പശുവിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ മഹാത്മാഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി ഹർജിക്കാരനായ കേസിൽ, കോടതി നൽകിയ നിർദേശങ്ങൾ പാലിക്കാത്ത 3 സംസ്ഥാനങ്ങളോട് സുപ്രീം കോടതി വിശദീകരണം തേടി.   രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളോട് പശുവിന്റെ പേരിൽ സംഘടിതമായി ആക്രമണങ്ങൾ അഴിച്ചു വിടുന്നവരെ തടയുവാനും അവർക്കെതിരെ നടപടി കൈക്കൊള്ളുവാനും തയാറാകാത്തതിനാലാണ് കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത്.   ഈ അക്രമങ്ങളെ തടയുവാൻ സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും അതിന് ഇരയായവർക്ക് ഉള്ള സംരക്ഷണവും നഷ്ടപരിഹാരവും നൽകുന്നതിനെ കുറിച്ചും 3 സംസ്ഥാനങ്ങളും ഏപ്രിൽ 3ന് മുമ്പ് വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.   കേസിൽ കക്ഷിയായ കേന്ദ്രസർക്കാർ ജനങ്ങൾ നിയമത്തെ കൈയിലെടുക്കുന്ന ഒരു സാഹചര്യത്തെയും പിന്തുണയ്ക്കുന്നില്ലെന്നും കോടതിയിൽ ബോധിപ്പിച്ചിരുന്നു.

Read More

പ്രവാസികൾക്ക് തിരിച്ചടി; സൗദിയിൽ 12 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം.

സൗദി അറേബ്യ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പന്ത്രണ്ടു തരം സ്ഥാപനങ്ങളിലെ തൊഴിലുകൾ കൂടി സ്വദേശി പൗരന്മാർക്കായി സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി നാസർ അൽഖഫീസ് പുറപ്പെടുവിച്ചു.   സെപ്റ്റംബർ 11 മുതൽ അഞ്ചു മാസത്തിനുള്ളിൽ ഘട്ടങ്ങളായാണു തീരുമാനം നടപ്പിലാക്കുക.   സെപ്റ്റംബറിൽ നാല് മേഖലകളിൽ നിയമം നടപ്പിലാക്കിത്തുടങ്ങും. കാർ, മോട്ടോർ സൈക്കിൾ, റെഡിമെയ്ഡ് തുണിത്തരങ്ങൾ, കുട്ടികളുടെയും പുരുഷൻമാരുടേയും തുണികൾ മറ്റ് സാധനങ്ങൾ, ഫർണിച്ചറുകൾ, കിച്ചൻ വെയറുകൾ എന്നിവയുടെ സ്ഥാപനങ്ങളാണ് ആദ്യം സ്വദേശിവൽക്കരിക്കുക.   നവംബർ 9 മുതൽ ഇത് ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങൾ, വാച്ചുകൾ ,കണ്ണടകൾ എന്നിവയിലേക്കും തുടർന്ന് മെഡിക്കൽ ഉപകരണങ്ങളിലേക്കും കെട്ടിട നിർമ്മാണ സാമഗ്രികൾ, കാർ സ്പെയർ പാർട്ട്സ്, കാർപ്പറ്റ് എന്നിവയുടെ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളിലേക്കും അവസാനം സ്വീറ്റ് ഷോപ്പുകളിലേക്കും സ്വദേശീവൽക്കരണം കടക്കും.

Read More

മരണസമയം കൃത്യമായി പ്രവചിക്കുന്ന സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചു

ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (കൃത്രിമ ബുദ്ധി) കഴിവുകൊണ്ട് മനുഷ്യന്റെ മരണസമയം ഇനി കൃത്യമായി പ്രവചിക്കാൻ കഴിയും. ലണ്ടനിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ഗുരുതര രോഗങ്ങൾക്ക് അടിമപ്പെട്ട ശയ്യാലംമ്പരായ രോഗികളുടെ മരണസമയം കൃത്യതയോടെ പ്രവചിക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് ഇത്.   രാജ്യത്തെമ്പാടുമുള്ള ആശുപത്രികളിൽ ഈ സംവിധാനം ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ് അധികൃതർ. സ്റ്റാൻഫോർഡ് ഹോസ്പിറ്റലിലും ലുസിൽ പക്കേഡ് ഹോസ്പിറ്റലിലുമായി ഏകദേശം ഒരു ലക്ഷത്തിഅറുപതിനായിരത്തോളം രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ വിജയകരമായ പരീക്ഷണങ്ങൾക്ക് ഒടുവിലാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്.   രോഗികളുടെ പൂർവ ചരിത്രവും രോഗവിവരങ്ങളും അവർക്ക് നൽകിയ ചികിത്സയും മരുന്നുകളും അപഗ്രഥിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ശാസ്ത്രജ്ഞർ ഒരു കമ്പ്യൂട്ടർ പ്രോഗ്രാം വികസിപ്പിച്ചെടുത്തു. ഈ മോഡൽ, ഏകദേശം നാൽപതിനായിരം രോഗികളിൽ പരീക്ഷിച്ചു. ഈ പരീക്ഷണത്തിൽ മൂന്നുമാസം മുതൽ 12 മാസം വരെയുള്ള…

Read More

അടിവസ്ത്രം പുറത്തു കാണുന്നു. എയർ ഹോസ്റ്റസുമാർക്കെതിരെ പരാതി.

എയര്‍ ഏഷ്യക്കെതിരെ പരാതിയുമായി യാത്രക്കാരി. അടിവസ്ത്രം പുറത്ത് കാണുന്ന രീതിയിലുള്ള വനിതാ ജീവനക്കാരിയുടെ വസ്ത്ര ധാരണം തനിക്ക് അരോചകമായി തോന്നുന്നുവെന്നാണ് ജൂണ്‍ റോബേര്‍ട്‌സണ്‍ എന്ന ന്യൂസിലന്‍ഡ് സ്വദേശിനി നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ എയര്‍ലൈന്‍സുകളിലും ന്യൂസിലന്‍ഡ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ വിമാനങ്ങളിലേയും ജീവനക്കാര്‍ ഇത്തരം ഇറക്കം കുറഞ്ഞ വസത്രം ധരിക്കില്ല. എയര്‍ ഏഷ്യയിലെ ജീവനക്കാരുടേത് വെറുപ്പുളവാക്കുന്ന വസ്ത്ര രീതിയും ഒട്ടും ആശാസ്യമല്ലാത്ത പെരുമാറ്റമാണെന്നും ഇവര്‍ സെനറ്റര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു.   കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജൂണ്‍ അക്വാലന്‍ഡില്‍ നിന്ന് ക്വാലാലംപൂരിലേക്ക് യാത്ര ചെയ്തത്. മലേഷ്യയെ പോലെ മികച്ച ആദരണീയ രാജ്യം സ്ത്രീകള്‍ വേശ്യകളെപോലെ പെരുമാറുന്നത് അനുവദിക്കാന്‍ പാടുണ്ടോയെന്നും അവര്‍ ചോദിച്ചു.

Read More

പ്രശസ്ത മോഡലും നീലചിത്ര താരവുമായ കാതലീൻ വെസ്റ്റ് മരിച്ച നിലയിൽ.

അമേരിക്കയിലെ പ്രശസ്ത മോഡലും നീലചിത്ര താരവുമായ കാതലീൻ വെസ്റ്റ് (42 വയസ്), അലബാമയിലുള്ള സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നടി വിവാഹിതയും ഒരു കുഞ്ഞിന്റെ മാതാവുമാണ്. കാതലീന്റെ മൃതദേഹം കഴിഞ്ഞ ഞായറാഴ്ച അയൽക്കാരനാണ് അവരുടെ വീട്ടിന്റെ പിന്നാമ്പുറത്ത് കണ്ടെത്തിയത്. തലയ്ക്കു പരിക്കേറ്റ നിലയിലായിരുന്നു. മരണകാരണം കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പോലീസ് അന്വേഷണം തുടരുന്നു. കാതലിൻ വെസ്റ്റ് സ്വന്തം പേരിൽ വെബ്സൈറ്റ് നടത്തിയാണ് ബിസിനസ് ചെയ്തിരുന്നത്. നീലചിത്രങ്ങളിൽ അഭിനയിച്ച് ഇതിനോടകം അറിയപ്പെടുന്ന ഒരു മോഡലായി അവർ മാറിയിരുന്നു.

Read More

റഷ്യൻ പ്രസിഡന്റ് പുടിന്റെ ഐസ് വെള്ളത്തിലെ കുളി ആഘോഷമാക്കി മാധ്യമങ്ങൾ

ബോളിവുഡ് നടൻ സൽമാൻ ഖാനെപ്പോലെ അവസരം കിട്ടിയാൽ ക്യാമറക്കുമുന്നിൽ ഉടുപ്പഴിച്ചു ശരീരസൗന്ദര്യം കാണിക്കുന്ന ഒരു ലോകനേതാവാണ്‌ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ഇത്തരത്തിൽ ഈയിടെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സംസാരവിഷയം. ഒരു ക്രിസ്തീയ ചടങ്ങിന്റെ ഭാഗമായി ഒരു പ്രത്യേക കണ്ടെയ്നറിൽ ശേഖരിച്ച ഐസ് വെള്ളത്തിൽ നീന്തലിനുപയോഗിക്കുന്ന നിക്കർ മാത്രം ധരിച്ച് പുടിൻ മുങ്ങാംകുഴിയിടുന്ന ചിത്രങ്ങൾ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ ചടങ്ങ് ചെയ്യണമെന്ന് അത്ര നിർബന്ധമില്ലെങ്കിലും 65 കാരനായ പുടിൻ താല്പര്യമെടുത്ത് ഇങ്ങനൊക്കെ ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നാണ് എതിരാളികളുടെ വാദം. മുൻപും ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്ത് പുടിൻ വാർത്തകളിൽ ഇടം പിടിപിടിച്ചിട്ടുണ്ട്. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പുടിൻ തയാറെടുക്കുകയാണ്. ചെറുപ്പക്കാരപ്പോലെ ഇത്തരം സാഹസങ്ങൾ ചെയ്ത് താൻ ഊർജസ്വലനാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണെന്നാണ് പുടിന്റെ എതിരാളികൾ പറയുന്നത്.

Read More

കാനഡയുടെ പ്രധാനമന്ത്രി തമിഴ്‌നാടിന്റെ മുണ്ടും ഷർട്ടും ധരിച്ച് വേദിയിൽ; കൗതുകത്തോടെ ജനം

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡേവ് തമിഴ്‌നാടിന്റെ തനതു വസ്ത്രധാരണരീതിയിൽ മുണ്ടും ഷർട്ടുമണിഞ്ഞ് വേദിയിലെത്തിയത് കൗതുകമായി. തമിഴ്‌നാട്ടുകാരുടെ പ്രധാന ഉത്സവമായ പൊങ്കലിന്റെ കാനഡയിലെ ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് ജസ്റ്റിൻ ട്രൂഡേവ് ഈ വേഷത്തിൽ എത്തിയത്. ഫേസ്ബുക്കിൽ അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിൽ ഷെയർ ചെയ്യപ്പെട്ട ചിത്രങ്ങൾക്ക് ആയിരക്കണക്കിന് ലൈക്കുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. വളരെ ആഘോഷപൂർവ്വമാണ് കാനഡയിൽ ഇക്കുറി പൊങ്കൽ കൊണ്ടാടിയത്. ഏകദേശം മൂന്നുലക്ഷത്തോളം തമിഴ് വംശജരാണ് കാനഡയിൽ ഉള്ളത്. ജനുവരിയെ തമിഴ് ഹെറിറ്റേജ് മാസമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. Iniya Thai Pongal Nalvazhthukkal! Had a great time celebrating Tamil Heritage Month and Thai Pongal in Scarborough this evening. pic.twitter.com/fjZMGclH09 — Justin Trudeau (@JustinTrudeau) January 17, 2018 Helping prepare pongal this evening at Gary Anandasangaree’s Tamil Heritage Month…

Read More