സി പി എമ്മിന് തലവേദനയായ ബിനോയ് കോടിയേരിയുടെ ചെക്ക് കേസ് ഒത്തു തീർപ്പാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയാതായി റിപ്പോർട്ടുകൾ. കാസര്‍കോട് സ്വദേശിയായ വ്യവസായിയാണ് പണം കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കിയതെന്നാണ് വിവരം. പണം കിട്ടിയതോടെ ബിനോയിക്ക് അനുകൂലമായി മർസൂഖിയുടെ പ്രതികരണവും വന്നു. ചെക്കു കേസുകൾ ദുബായിൽ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങൾ അനാവശ്യമാണെന്നും മർസൂഖി പ്രതികരിച്ചു.   സാമ്പത്തിക തട്ടിപ്പുകേസിൽ പെട്ട ബിനോയ് കോടിയേരിക്കു ദുബായ് കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ, ദുബായിൽ കുടുങ്ങിയ ബിനോയ് കുരുക്കഴിക്കാൻ ശ്രമം തുടങ്ങിയിരുന്നു. 30 ലക്ഷം ദിർഹമാണു (ഏകദേശം അഞ്ചരക്കോടി രൂപ) ജാസ് ടൂറിസം കമ്പനി 2013ൽ ബിനോയിക്കു നൽകിയതെന്നു പറയുന്നത്. ഇതിൽ, പത്തുലക്ഷം ദിർഹത്തിന്റെ, അതായത് 1.72 കോടിയോളം രൂപയുടെ കേസാണു യാത്രാവിലക്കിനു കാരണമായത്.   എന്നാൽ പണം കൊടുക്കാതെയാണ് മര്‍സൂഖി കേസ് പിൻവലിച്ചതെന്നാണ് ബിനോയ് പറയുന്നത്. കേസ് ഒത്തുതീര്‍പ്പായതോടെ യാത്രാവിലക്ക്…

Read More

വിദേശ വനിതയെ ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് കേരളത്തിലെത്തിച്ച് പീഡിപ്പിച്ച വൈദികൻ ഒളിവിൽ

വിദേശ വനിതയെ പ്രണയം നടിച്ച് കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ഇടവക വികാരിക്കെതിരെ പോലീസ് കേസെടുത്തു. പാലാ രൂപതയിൽ പെട്ട കല്ലറ പെരും തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നി നിൽക്കുംതടത്തിലിനെതിരെയാണ് യുവതി പരാതിപ്പെട്ടിട്ടുള്ളത്.   കേസെടുത്തതോടെ വികാരി ഒളിവിൽ പോയി. പോലീസ് ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം വിദേശ വനിതയെ പരിചയപ്പെടുന്നത്. സംഭവവവുമായി ബന്ധപ്പെട്ട് സഭക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

Read More

കൂട്ടിയ നിരക്ക് തൃപ്തികരമല്ല, മിനിമം ചാർജ് 10 രൂപയാക്കണം നാളെ മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

കൊച്ചി: മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നും നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും സ്വകാര്യ ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാത്ത ഒരു ഒത്തുതീര്‍പ്പും അംഗീകരിക്കാനാകില്ലെന്നും അവര്‍ അറിയിച്ചു.   വിദ്യാര്‍ത്ഥികള്‍ കയറുന്നുവെന്ന കാരണത്താന്‍ ബസ് ഉടമകള്‍ക്ക് യാതൊരു ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കിട്ടുന്നില്ല. കണ്‍സഷന്‍ അനുവദിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാകില്ല. നിലവിലെ ഡീസല്‍ വില വര്‍ധന കണക്കിലെടുക്കുമ്ബോള്‍ ഇപ്പോഴുള്ള നിരക്ക് വര്‍ധന അപര്യാപ്തമാണ്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ അഞ്ച് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.   അതേസമയം, ജനങ്ങളുടെ പ്രയാസം കൂടി കണക്കിലെടുത്താണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്നും ഇക്കാര്യം കൂടി ബസ് ഉടമകള്‍ മനസിലാക്കണമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read More

ചവിട്ടേറ്റ് നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള സംഘത്തെ അറസ്റ്റു ചെയ്തു

കോഴിക്കോട്: കോടഞ്ചേരിയിൽ ഗർഭിണിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം പ്രതികളെ അറസ്റ്റ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പി, പ്രജീഷ്, സരസമ്മ ജോയി, സെയ്തലവി, ബിനോയ്, രഞ്ജിത് എന്നിവരെയാണ് കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.   കഴിഞ്ഞ മാസം 28ന് രാത്രിയാണ് താമരശേരി തേനംകുഴി സിബി ചാക്കോയ്ക്കും ഭാര്യജ്യോത്സനയ്ക്കും രണ്ടു മക്കള്‍ക്കും അയല്‍വാസി പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ ഗര്‍ഭിണിയായ ജ്യോത്സ്‌നയ്ക്ക് വയറിന് ചവിട്ടേറ്റിരുന്നു. ഇതേതുടര്‍ന്ന് രക്തസ്രാവമുണ്ടാകുകയും നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജ്യോത്സ്ന.   ഗർഭിണിയടക്കമുള്ളവരെ മർദ്ദിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ കോടഞ്ചേരി പോലീസിനെതിരെ പിന്നീട് പ്രതിഷേധം ശക്തമായി. പോലീസ് അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തുകയും ചെയ്തു.   സംഭവം മാധ്യമങ്ങളിൽ വാർത്തയാകുകയും, പ്രതിഷേധം ശക്തമാകുകയും ചെയ്ത…

Read More

കൊച്ചിയിലെ കപ്പൽശാലയിൽ പൊട്ടിത്തെറി; 5 മരണം

കൊച്ചിയിലെ കപ്പൽ നിർമ്മാണശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ കപ്പലിന്റെ വാട്ടർ ടാങ്കിൽ പൊട്ടിത്തെറി. 5 പേർ മരിച്ചു. ഇതിൽ 4 പേർ മലയാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പതിനഞ്ചോളം പേരെ പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമെന്നും അറിയുന്നു.   ഇന്ന് രാവിലെ പത്ത് മണിക്കാണ് അപകടം നടന്നത്. ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന എണ്ണ പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗർ ഭൂഷൺ എന്ന കപ്പലിന്റെ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ടാങ്കിന് സമീപത്തുണ്ടായിരുന്നവർ പൊള്ളലേറ്റും കറുത്ത പുക ശ്വസിച്ചുമാണ് മരിച്ചത്. ഫയർഫോഴ്സ് ഊർജിതമായി രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുകയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് അവർ അറിയിച്ചു.

Read More

മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റിൽ

കോട്ടയം ചിങ്ങവനത്ത് മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ സ്ഥലത്തില്ലാത്തപ്പോഴാണ് അച്ഛനും ബന്ധുവും ചേർന്നു കുട്ടിയെ പീഡിപ്പിച്ചത്.   അംഗനവാടിയിൽ വച്ച് പെരുമാറ്റത്തിൽ അസ്വാഭാവികത കാണിച്ച കുട്ടിയോട് അദ്ധ്യാപിക കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് കുട്ടിയെ പരിശോധനകൾക്കു വിധേയയാക്കി. കുട്ടി പലതവണ ഉപദ്രവിക്കപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു.   പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് പോലീസ് അച്ഛനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.   സ്വന്തം വീട്ടിൽ നിന്നുപോലും കുട്ടികൾക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് നടപടി കൈക്കൊള്ളാനാകും? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ എഴുതുക.

Read More

ചികിൽസിക്കാൻ പണമില്ല; ഒരു കെ എസ്ആർടിസി ജീവനക്കാരൻ കൂടി മരണത്തിനു കീഴടങ്ങി.

പെൻഷൻ കിട്ടാത്തതിനെത്തുടർന്നു ചികിത്സ മുടങ്ങിയ ഒരു മുൻ കെ എസ് ആർ ടി സി ജീവനക്കാരൻ കൂടി മരണത്തിനു കീഴടങ്ങി. കൊച്ചി പുതുവൈപ്പ് സ്വദേശി വി വി റോയ് ആണ് ഹൃദയ ധമനിയിലെ തകരാറു പരിഹരിക്കാനുള്ള ശസ്ത്രക്രിയ നടത്താനാകാത്തതിനാൽ മരിച്ചത്. പെൻഷൻ മുടങ്ങിയതിനാൽ ശസ്ത്രക്രിയക്ക് പണം സ്വരൂപിക്കാൻ റോയിക്കു കഴിഞ്ഞിരുന്നില്ല.   ഡോക്ടർമാർ അടിയന്തിരമായി ഹൃദയ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശം നല്കിയെങ്കിലും ഒന്നര ലക്ഷത്തോളം വരുന്ന ചികിത്സാചെലവ് കണ്ടെത്താന്‍ കഴിയാത്തതിനാൽ അത് മാറ്റി വയ്ക്കുകയായിരുന്നു.   റോയിയുടെ നില വഷളായതിനെത്തുടർന്ന് സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് മരണം.   34 വർഷത്തെ സേവനം കഴിഞ്ഞു 3 വർഷം മുൻപ് വിരമിച്ച റോയിക്ക് വിരമിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും മുഴുവനും ലഭിച്ചിട്ടില്ല. പ്ലസ് ടു വിദ്യാർഥിയായ മകളുടെ പഠനചെലവുകളും റോയിയെ വല്ലാതെ അലട്ടിയിരുന്നു.

Read More

തൃശ്ശൂരിൽ പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ടു കവർച്ച

65 വയസ്സുള്ള വീട്ടമ്മയെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം നോക്കി ആക്രമിച്ചു കെട്ടിയിട്ടു പണവും പാസ്സ്പോർട്ടും മോഷ്ടിച്ചു.   തൃശൂർ കൈപ്പമംഗലം ചാമക്കാലയിലാണ് സംഭവം. ആക്രമണത്തിനിരയായ ബീവാത്തുമ്മയും മകളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൾ എന്തോ ആവശ്യത്തിന് പുറത്തുപോയ തക്കം നോക്കി അക്രമി കവർച്ചക്ക് എത്തുകയായിരുന്നു.   ബീവാത്തുമ്മയുടെ കയ്യും കാലും കെട്ടിയിട്ടശേഷം ഭീഷണിപ്പെടുത്തി പണം അപഹരിക്കുകയായിരുന്നു. 4000 രൂപയും പാസ്സ്പോർട്ടുമാണ് അക്രമി കൊണ്ടുപോയത്.   ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് കരുതുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

പണം തട്ടിപ്പു കേസ്; വാർത്താ വിലക്കിനു ഹൈക്കോടതി സ്റ്റേ

ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കരുനാഗപ്പള്ളി കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. കീഴ്ക്കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റീസ് കമാൽ പാഷ വിലക്ക് സ്റ്റേ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്തിനും രാഹുൽ കൃഷ്ണയ്ക്കും നോട്ടീസ് അയയ്ക്കാനും ജസ്റ്റീസ് കമാൽ പാഷ ഉത്തരവിട്ടു. കീഴ്ക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഒരു മാധ്യമസ്ഥാപനം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ചവറ എം എല്‍ എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട തട്ടിപ്പ് കേസ് കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തട്ടിപ്പ് കേസിനെ കുറിച്ച് യു എ ഇ പൗരന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ വാര്‍ത്താ സമ്മേളനം തിങ്കളാഴ്ച നടക്കാനിരിക്കെ വാര്‍ത്ത വിലക്കി തിരുവനന്തപുരം പ്രസ്‌ക്ലബിനും മാധ്യമ സ്ഥാപനങ്ങള്‍ക്കും കരുനാഗപ്പള്ളി കോടതി…

Read More

ആർ എസ് എസുകാർ അക്രമിച്ചെന്ന കുരീപ്പുഴയുടെ വാദം കെട്ടിക്കിടന്ന പുസ്തകങ്ങൾ വിറ്റുതീരാനുള്ള അടവെന്ന് കെ സുരേന്ദ്രൻ

കവി കുരീപ്പുഴ ശ്രീകുമാർ വടയമ്പാടി ജാതിമതില്‍ സമരം സംബന്ധിച്ച വിഷയത്തില്‍ സംസാരിച്ചതിനുശേഷം അക്രമത്തിനിരയായെന്ന വാദം പ്രശസ്തനാവാൻ വേണ്ടിയെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ.   തിങ്കളാഴ്ച്ച കൊല്ലത്തു കടയ്ക്കലിൽ ഒരു വായനശാലയുമായി ബന്ധപ്പെട്ട യോഗത്തിലാണ് കുരീപ്പുഴ ശ്രീകുമാർ വടയമ്പാടി ജാതിമതിലിനെക്കുറിച്ച് സംസാരിച്ചത്. അതിനുശേഷം കടയ്ക്കല്‍ കോട്ടുകാലില്‍ വച്ച്‌ ആര്‍എസ്‌എസ് സംഘം ആക്രമിച്ചുവെന്നാണ് കുരീപ്പുഴ പറഞ്ഞത്. തുടർന്ന് അദ്ദേഹം കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. പതിനഞ്ചോളം ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരേ കടയ്ക്കല്‍ പോലീസ് കേസെടുത്തിരുന്നു.   എന്നാൽ ഈ ആരോപണം കുരീപ്പുഴക്ക് ആഗോള പ്രശസ്തനാവാൻ വേണ്ടിയാണെന്നും ഇനി വിൽക്കാതെ കെട്ടിക്കിടന്ന പുസ്തകങ്ങളെല്ലാം പെട്ടന്ന് വിട്ടു തീരുമെന്നുമാണ് ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്. കെ സുരേന്ദ്രനെതിരെ വിമർശനങ്ങൾ ഉയരാൻ തുടങ്ങിയിട്ടുണ്ട്.   കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്: അജ്ഞാതനായ ഒരാൾ ടെലിഫോണിൽ വിളിച്ചു…

Read More