സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങൾക്കെതിരെ അഡാർലവ് നടി പരാതി നൽകി.

തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ദുരുപയോഗം ചെയ്തവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി നടി ജിപ്സ ബീഗം. രണ്ടുമൂന്നു ദിവസമായി അപകീർത്തിപ്പെടുത്തുന്നരീതിയിൽ തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണെന്നാണ് നടിയുടെ പരാതി. തന്റെ പുതിയ ചിത്രമായ ആധാർ ലവിന്റെ പേരുമായി ബന്ധപ്പെടുത്തി അശ്‌ളീല തലക്കെട്ടോടുകൂടിയാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. തലയില്ലാത്ത മറ്റാരുടെയോ നഗ്നചിത്രങ്ങളുമായി തന്റെ ചിത്രങ്ങളെ ബന്ധപ്പെടുത്തി ഈ ചിത്രങ്ങൾ ചില അശ്‌ളീല വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. തന്റെ സുഹൃത്തുക്കൾ വഴിയാണ് ഇക്കാര്യം അറിഞ്ഞതെന്ന് നടി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ടു തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ഫേസ്ബുക്കിൽ തുറന്നടിക്കുകയാണ് ജിപ്സ ബീഗം. “കഴുത കാമം കരഞ്ഞ് തീർക്കും എന്ന പ്രയോഗം അന്വർത്ഥമാക്കുന്ന രീതിയിൽ 2 ദിവസമായി എന്റെ ചിത്രങ്ങൾക്കൊപ്പം മറ്റാരുടേയോ തലയില്ലാത്ത നഗ്നചിത്രങ്ങൾ കൂടി ചേർത്ത് വച്ച് അശ്ലീല വാട്ട്സപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന മാന്യ നോട് ഒന്നേ പറയാനുള്ളു സ്വന്തം…

Read More

ടിവി ചാനൽ പരിപാടിക്ക് ഒരൊറ്റ എപ്പിസോഡ് അവതരിപ്പിക്കാനായി താരം വാങ്ങിയത് 4 കോടി രൂപ

ഡിസ്കവറിയുടെ പുതിയ വിനോദചാനലായ ജീത്ത് ( Discovery JEET) ൽ പുതിയതായി ആരംഭിക്കുന്ന പരിപാടിയാണ് കോമഡി ഹൈസ്കൂൾ. ഇതിന്റെ ആദ്യ എപ്പിസോഡിനായി സംഘാടകർ സമീപിച്ചത് സൽമാൻ ഖാനെയാണ്. 4 കോടി രൂപയാണ് സൽമാൻ ആദ്യ എപ്പിസോഡിനായി ആവശ്യപ്പെട്ടത്. സൽമാന്റെ ഡിമാന്റ് കേട്ട് കുഴങ്ങിയ സംഘാടകർ അവസാനം പ്രോഗ്രാമിന്റെ ഉദ്ഘാടനം ഗംഭീരമാകണമെന്നുള്ള ഉദ്ദേശത്താൽ സമ്മതിക്കുകയായിരുന്നു. പ്രശസ്ത ടി വി താരം റാം കപൂറാണ് പരിപാടിയുടെ അവതാരകൻ. ഒരു സ്കൂളിന്റെ പശ്ചാത്തലത്തിലാണ് പ്രോഗ്രാം ഒരുങ്ങുന്നത്. മറ്റുള്ള പ്രോഗ്രാമുകളിൽ നിന്നും വിഭിന്നമായി അതിഥികളായെത്തുന്ന സെലിബ്രിറ്റികളും സ്കൂളിന്റെ ഭാഗമായി അഭിനയിക്കും. സണ്ണി ലിയോൺ, അനു മാലിക് തുടങ്ങിയവരും തുടർന്നുള്ള എപ്പിസോഡുകളിൽ ഉണ്ടാകും. കോമഡി ഹൈസ്കൂൾ ഫെബ്രുവരി 17 മുതൽ ഡിസ്കവറി ജീത്തിൽ സംപ്രേക്ഷണം ചെയ്യും.

Read More

ലിപ് ലോക്കുമായി മലയാളത്തിൽ നിന്നൊരു മ്യൂസിക് ആൽബം

പുതുമുഖ സംവിധായകൻ ബിലഹരിയുടെ പുതിയ മ്യൂസിക് ആൽബം ‘ഹരം’ പുറത്തിറങ്ങി. പുറത്തിറങ്ങാനിരിക്കുന്ന പോരാട്ടം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിലഹരി. രണ്ട് പേര്‍ തമ്മിലുള്ള പ്രണയവും പിന്നീടുണ്ടാകുന്ന അകലവുമാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. മലയാള മ്യൂസിക് ആൽബങ്ങളിൽ അങ്ങനെ കണ്ടിട്ടില്ലാത്ത ലിപ് ലോക്കാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ഡബ്‌സ്മാഷ് താരം വിഷ്ണു ഉണ്ണികൃഷ്ണനും സിനിമാതാരം മേഘയുമാണ് അഭിനേതാക്കൾ.   വിനീത് വാസുദേവന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മുജീബ് മജീദ് ആണ്. പ്രണയവും പ്രണയ നൈരാശ്യവും മനോഹരമായി കോർത്തിണക്കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മുജീബ്മജീദ്, ദേവിക അശോക് എന്നിവർ ചേര്‍ന്നാണ്. ഛായാഗ്രഹണം അപ്പു പ്രഭാകർ. വിഡിയോ നിർമിച്ചിരിക്കുന്നത് സോൾ എന്റെർടെയിൻമെന്റ്സും പ്ലാൻ ബി യും ചേർന്നാണ്.

Read More

സി പി എമ്മിന് തലവേദനയായ ബിനോയ് കോടിയേരിയുടെ ചെക്ക് കേസ് ഒത്തു തീർപ്പാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയാതായി റിപ്പോർട്ടുകൾ. കാസര്‍കോട് സ്വദേശിയായ വ്യവസായിയാണ് പണം കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കിയതെന്നാണ് വിവരം. പണം കിട്ടിയതോടെ ബിനോയിക്ക് അനുകൂലമായി മർസൂഖിയുടെ പ്രതികരണവും വന്നു. ചെക്കു കേസുകൾ ദുബായിൽ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങൾ അനാവശ്യമാണെന്നും മർസൂഖി പ്രതികരിച്ചു.   സാമ്പത്തിക തട്ടിപ്പുകേസിൽ പെട്ട ബിനോയ് കോടിയേരിക്കു ദുബായ് കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ, ദുബായിൽ കുടുങ്ങിയ ബിനോയ് കുരുക്കഴിക്കാൻ ശ്രമം തുടങ്ങിയിരുന്നു. 30 ലക്ഷം ദിർഹമാണു (ഏകദേശം അഞ്ചരക്കോടി രൂപ) ജാസ് ടൂറിസം കമ്പനി 2013ൽ ബിനോയിക്കു നൽകിയതെന്നു പറയുന്നത്. ഇതിൽ, പത്തുലക്ഷം ദിർഹത്തിന്റെ, അതായത് 1.72 കോടിയോളം രൂപയുടെ കേസാണു യാത്രാവിലക്കിനു കാരണമായത്.   എന്നാൽ പണം കൊടുക്കാതെയാണ് മര്‍സൂഖി കേസ് പിൻവലിച്ചതെന്നാണ് ബിനോയ് പറയുന്നത്. കേസ് ഒത്തുതീര്‍പ്പായതോടെ യാത്രാവിലക്ക്…

Read More

വിദേശ വനിതയെ ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് കേരളത്തിലെത്തിച്ച് പീഡിപ്പിച്ച വൈദികൻ ഒളിവിൽ

വിദേശ വനിതയെ പ്രണയം നടിച്ച് കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ഇടവക വികാരിക്കെതിരെ പോലീസ് കേസെടുത്തു. പാലാ രൂപതയിൽ പെട്ട കല്ലറ പെരും തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നി നിൽക്കുംതടത്തിലിനെതിരെയാണ് യുവതി പരാതിപ്പെട്ടിട്ടുള്ളത്.   കേസെടുത്തതോടെ വികാരി ഒളിവിൽ പോയി. പോലീസ് ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം വിദേശ വനിതയെ പരിചയപ്പെടുന്നത്. സംഭവവവുമായി ബന്ധപ്പെട്ട് സഭക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

Read More

വാലന്റീൻ ഡേയ്ക്ക് വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവതിക്കു മേൽ ആസിഡൊഴിച്ചു.

പ്രണയ ദിനത്തിൽ ഒരു ഷോക്കിംഗ് ന്യൂസ്. ജയ്പൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവതിക്കു മേൽ ആസിഡൊഴിച്ചു. 41 വയസുള്ള ഓട്ടോറിക്ഷാ ഡ്രൈവറായ മെഹബൂബ് ആണ് തന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയുടെ നേർക്ക് ആസിഡ് ഒഴിച്ചത്.   ശരീരമാസകലം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. ആസിഡ് ഒഴിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇതുവരെ മൂന്ന് വിവാഹം കഴിച്ച ഇയാളെ വഴിവിട്ട ബന്ധങ്ങൾ കാരണം മൂന്നാം ഭാര്യയും ഉപേക്ഷിച്ചുവെന്ന് പോലീസ് പറയുന്നു. അതിനു ശേഷമാണ് വിവാഹാഭ്യർത്ഥനയുമായി 27 വയസുകാരിയായ ഈ യുവതിയെ ശല്യപ്പെടുത്താൻ ആരംഭിച്ചത്.   യുവതി ജോലി നോക്കുന്ന മാളിൽ വച്ചാണ് ഇയാൾ ആസിഡ് എറിഞ്ഞത്. യുവതിയോടൊപ്പമുണ്ടായിരുന്ന ഒരാൾക്കും പൊള്ളലേറ്റിട്ടുണ്ട്.   ജയ്പൂർ SMS ഹോസ്പിറ്റലിൽ ചികിത്സയിലായ യുവതിക്ക് എല്ലാ വൈദ്യസഹായങ്ങളും നൽകാൻ ജയ്പൂർ പോലീസ് കമ്മീഷണർ സഞ്ജയ് സിങ്ങ് ആശുപത്രി അധികൃതരോട്…

Read More

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കുട്ടിക്ക് കണ്ണും വിരലും നഷ്ടമായി.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 12 വയസുകാരന് ഒരു കണ്ണും ചൂണ്ടുവിരലും നഷ്ടമായി. ചാർജ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് അപകട കാരണം. ചൈനയിലാണ് സംഭവം. Hua Tang VT_V59 എന്ന മൊബൈൽഫോണാണ് പൊട്ടിത്തെറിച്ചത്. മൊബൈൽ ഫോൺ നിർമ്മാതാക്കൾ ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല. സോഫ്റ്റ്പീഡിയ ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്. ചാർജ് ചെയ്ത് കൊണ്ടിരിക്കവെ ഉപയോഗിച്ച ഫോൺ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ കുട്ടിയുടെ ചൂണ്ടുവിരൽ തെറിച്ചു പോയി. ഫോണിന്റെ ഭാഗങ്ങൾ കുട്ടിയുടെ കണ്ണിലും നെഞ്ചിലുമായി തുളച്ചു കയറി. ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശരീരത്തിലും കണ്ണിലും തറച്ചു കയറ്റിയ ഫോണിന്റെ ഭാഗങ്ങൾ 5 മണിക്കൂർ നേരത്തെ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുക്കാനായത്.   കുട്ടിയുടെ കാഴ്ചശക്തി ഭാഗികമായി തകരാറിലായി. അറ്റുപോയ വിരൽ തിരികെ തുന്നിച്ചേർക്കാനായില്ല.

Read More

പ്രവാചകനിന്ദ; അഡാര്‍ ലവ് സിനിമയിലെ ഹിറ്റ് ഗാനത്തിനെതിര പോലീസില്‍ പരാതി

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിനെതിര ഹൈദരാബാദ് പോലീസില്‍ പരാതി. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ‘മാണിക്യമലരായ പൂവി’ എന്ന ഗാനം പ്രവാചകനെ കുറിച്ചുള്ളതാണ് എന്നും ആ ഗാനം ചിത്രീകരിച്ച രീതി പ്രവാചകനെ അപമാനിക്കുന്ന തരത്തിലുള്ളതാണ് എന്നുമാണ് പരാതി.   പ്രിയ വാര്യര്‍ അല്ല മറ്റേത് നടി ആയിരുന്നാലും ഇങ്ങനെയുള്ള കണ്ണിറുക്കലും ഭാവങ്ങളും പ്രവാചകനെ അപമാനിക്കുന്നതാണ് എന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. പ്രവാചകനുമായി ബന്ധപ്പെട്ട വരികളുള്ള ഒരു ഗാനം ഇത്തരത്തില്‍ പ്രണയഗാനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇവർ പറയുന്നു.   സിനിമയുടെ സംവിധായകനും ഭൂരിപക്ഷം അഭിനേതാക്കളും മുസ്ലീം ആയിട്ട് പോലും ഇത്തരത്തില്‍ ചിത്രീകരിക്കപ്പെട്ടത് ഖേദകരമാണ് എന്നും പരാതിക്കാരൻ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.   ഒരുകൂട്ടമാൾക്കാർ ചേര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ഗാനത്തിന്റെ വീഡിയോ ഹാജരാക്കാത്തതിനാൽ കേസ് രെജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഗാനത്തിന്റെ വീഡിയോ…

Read More

മറ്റുള്ളവരുടെ കൂടെ കിടക്കാൻ ഭർത്താവ് നിർബന്ധിക്കുന്നു, യുവതി പരാതി നൽകി

പണത്തിനു വേണ്ടി മറ്റുള്ളവരോടൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ച ഭർത്താവിനെതിരെ യുവതി പരാതി നൽകി. ആന്ധ്രപ്രദേശിലെ വിസിയാനഗരം ജില്ലയിലാണ് രമണ എന്നൊരാൾ സ്വന്തം ഭാര്യയെ പണത്തിനുവേണ്ടി മറ്റുള്ളവരോടൊപ്പം കിടക്കാൻ നിർബന്ധിച്ചത്. നിർബന്ധം സഹിക്കാൻ വയ്യാതെയായപ്പോഴാണ് യുവതി പരാതി കൊടുക്കാൻ തീരുമാനിച്ചത്. പരാതി ലഭിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ വിളിച്ചു വരുത്തി കൗൺസിലിംഗിന് വിധേയനാക്കി.

Read More

ട്രംപ് മുതൽ ഹരിശ്രീ അശോകൻ വരെ.. ട്രോളന്മാർക്ക് ചാകരയൊരുക്കി പ്രിയയുടെ അഡാർ എക്സ്പ്രഷൻസ്

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവിലെ ആദ്യ ഗാനം പുറത്തിറങ്ങിയതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. മലയാളികള്‍ക്ക് ഏറെ പരിചിതമായ മാപ്പിളപ്പാട്ടാണെങ്കിലും പാട്ടില്‍ വന്ന കൗമാര താരങ്ങളുടെ ഭാവപ്രകടനം തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖം കണ്ണുകള്‍ കൊണ്ട് കാണിച്ച ചില കൗതുകങ്ങളാണ്. പ്രിയയുടെ പ്രണയവും കുസൃതിയും കലര്‍ന്ന നോട്ടമാണ് യുവാക്കളുടെ പുളകിതരാക്കിയത്. പ്രിയ ഇപ്പോൾ ഏറ്റവും കൂടുതൽ ഫോളോവെഴ്‌സുമായി സോഷ്യൽ മീഡിയയിൽ റെക്കോഡ് സൃഷ്ടിക്കുകയാണ്. Thanks for the great response 😊 My clipping in manikya malaraya poovi #OruAdaarLove pic.twitter.com/25PvOxRNei — Priya Prakash Varrier (@priyaprakashv_) February 11, 2018   സിനിമയിൽ പ്രിയ കാണിക്കുന്ന ഭാവങ്ങളെ രാഷ്ട്രീയ – സിനിമ മേഖലയിലെ സെലിബ്രിറ്റികളുടെ വീഡിയോയുമായി ചേർത്ത് ഹാസ്യരൂപേണ…

Read More