മറ്റുള്ളവരുടെ കൂടെ കിടക്കാൻ ഭർത്താവ് നിർബന്ധിക്കുന്നു, യുവതി പരാതി നൽകി

പണത്തിനു വേണ്ടി മറ്റുള്ളവരോടൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ച ഭർത്താവിനെതിരെ യുവതി പരാതി നൽകി. ആന്ധ്രപ്രദേശിലെ വിസിയാനഗരം ജില്ലയിലാണ് രമണ എന്നൊരാൾ സ്വന്തം ഭാര്യയെ പണത്തിനുവേണ്ടി മറ്റുള്ളവരോടൊപ്പം കിടക്കാൻ നിർബന്ധിച്ചത്. നിർബന്ധം സഹിക്കാൻ വയ്യാതെയായപ്പോഴാണ് യുവതി പരാതി കൊടുക്കാൻ തീരുമാനിച്ചത്. പരാതി ലഭിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ വിളിച്ചു വരുത്തി കൗൺസിലിംഗിന് വിധേയനാക്കി.

Read More

അമ്മ മരിച്ചുപോയതറിയാതെ മൃതദേഹത്തിനരികിൽ ചേർന്നു കിടന്നുറങ്ങുന്ന അഞ്ച് വയസുകാരന്റെ ചിത്രം ഒരു നൊമ്പരമായി മാധ്യമങ്ങളിൽ നിറയുന്നു.

ഹൃദയാഘാതം മൂലം മരിച്ച തന്റെ അമ്മയുടെ അരികിൽ ഉറങ്ങാൻ കിടക്കുന്ന അഞ്ചു വയസ്സുകാരന്റെ ചിത്രം സമൂഹമനസ്സിനെ വേദനിപ്പിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഹൈദരാബാദിലെ ഓസ്മാനിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 36 വയസുകാരി സമീറ സുൽത്താനായാണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്. ഡോക്ടർമാരുടെ സംഘം സി പി ആർ ഉൾപ്പടെയുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും സമീറയുടെ ജീവൻ രക്ഷകനായില്ല.   ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതിനു ശേഷം സമീറയുടെ മൃതദേഹം ബെഡിൽ കിടത്തിയിരിക്കുകയായിരുന്നു. ഇതൊന്നുമറിയാതെ അപ്പോൾ അവിടേക്കു വന്ന സമീറയുടെ 5 വയസുകാരൻ മകൻ അമ്മയുടെ മൃതദേഹത്തിനരികിൽ ഉറങ്ങാൻ കിടന്നു. ഇത് കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. തുടർന്ന് കുട്ടിയെ ബെഡിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ല. പോസ്റ്റ്മോർട്ടം ചെയ്യാൻ ബോഡി കൊണ്ടുപോയപ്പോഴും അവൻ അമ്മയെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. photo: The Hindu സമീറയുടെ ഭർത്താവ് 3 വർഷം മുൻപ്…

Read More

ആധാർ കാർഡില്ല; യു. പി. യിൽ യുവതി ആശുപത്രി ഗേറ്റിൽ പ്രസവിച്ചു

ഉത്തർപ്രദേശിലെ ജോൺപൂരിൽ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും ഇല്ലാഞ്ഞതിനാൽ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിക്കാഞ്ഞതിനെ തുടർന്ന് യുവതിക്ക് ആശുപത്രിഗേറ്റിൽ പ്രസവിക്കേണ്ടിവന്നു.   ജോൻപൂർ ഷാഹൻജ് കമ്യൂണിറ്റി ഹെൽത്ത് സെൻററിലാണ് സംഭവം. പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിക്ക് അധാർകാർഡും ബാങ്ക് അക്കൗണ്ടും ഇല്ലാത്തതിന്റെ പേരിൽ ആശുപത്രി അധികൃതർ പ്രവേശനം നിഷേധിക്കുകയായിരുന്നു.   പ്രസവവേദനയിൽ പുളഞ്ഞ യുവതിയെ ബന്ധുക്കൾ ആശുപത്രിഗേറ്റിനടുത്ത് സൗകര്യമൊരുക്കി അങ്ങോട്ടേക്ക് മാറ്റി. തുടർന്ന് യുവതി അവിടെ പ്രസവിച്ചു. കുഞ്ഞിനെ ഒരു മണിക്കൂറോളം തറയിൽത്തന്നെ കിടത്തേണ്ടിവന്നു. ഇത് കണ്ട വഴിയാത്രക്കാരാണ് സംഭവം പോലീസിനെയും മാധ്യമങ്ങളെയും അറിയിച്ചത്.   ആശുപത്രി അധികൃതർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

അതിർത്തിയിൽ പാകിസ്ഥാനുമായുള്ള മധുരം പങ്കിടൽ ഇത്തവണ നടന്നില്ല

വാഗാ ബോർഡറിൽ സാധാരണ എല്ലാ റിപ്പബ്ലിക് ആഘോഷവേളകളിലും, ഇന്ത്യയും പാകിസ്ഥാനും അവരുടെ അതിർത്തി സേനകൾ തമ്മിൽ ആശംസകളും മധുരവും പങ്കിടാറുണ്ട്. എന്നാൽ ഇക്കുറി അത് നടന്നില്ല.   ഇത്തവണ ഈ ആഘോഷം നടത്താൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ബി.എസ്.എഫി.ന്റെ ഡിജിപി കെ. കെ. ശർമ്മ അറിയിച്ചതായി എ. എൻ. ഐ റിപ്പോർട്ട് ചെയ്യുന്നു.   കഴിഞ്ഞ കുറെ ദിവസങ്ങളായി കാശ്മീർ ബോർഡർ ഏരിയയിൽ ബി എസ് എഫും പാകിസ്ഥാന്റെ – റെയ്ഞ്ചേഴ്സും തമ്മിൽ കൂടുതലായി ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളുടെയും പട്ടാളക്കാരുടെ മരണം സംഭവിക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് വാഗാ ബോർഡറിലെ പ്രസ്തുത ആഘോഷം ഇപ്രാവശ്യം നടത്താതിരുന്നത്.   “ഇപ്പോൾ ഇങ്ങനെയൊരു ആഘോഷം നടത്താൻ പറ്റുന്ന മാനസികാവസ്ഥയിലല്ല. അനവധി പട്ടാളക്കാർ കൊല്ലപ്പെടുന്നുണ്ട്. കാര്യങ്ങൾ സാധാരണ സ്ഥിതിയിലെത്തുന്ന മുറയ്ക്ക് പരമ്പരാഗതമായി നടന്നുകൊണ്ടിരിക്കുന്ന ചടങ്ങുകളും തുടരും.” ഡി ജി പി പറയുന്നു.…

Read More

പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ചുളള പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ചര്‍ പി പരമേശ്വരന്‍, സംഗീത സംവിധായകന്‍ ഇളയ രാജ, സംഗീത‍ജ്ഞന്‍ ഗുലാം മുസ്തഫ ഖാന്‍, എന്നിവര്‍ പത്മവിഭൂഷന് അര്‍ഹരായി.   മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്ത മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായിരുന്ന എം എസ് ധോണി, ബില്യാര്‍ഡ്സ് താരം പങ്കജ്‌ അദ്വാനി, റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന അലക്സാണ്ടര്‍ കടകിന്‍, രാമചന്ദ്രന്‍ നാഗസ്വാമി, വേദ് പ്രകാശ നന്ദ, ലക്ഷമണ്‍ പൈ, അരവിന്ദ് പരീഖ്, ശാരദ സിന്‍ഹ എന്നിവര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു.   സാന്ത്വന ചികില്‍സാരംഗത്തുള്ള ഡോ. എം. ആര്‍ രാജഗോപാല്‍, പാരമ്പര്യ ചികില്‍സാമേഖലയില്‍ ‘വനമുത്തശ്ശി’ എന്നറിയപ്പെടുന്ന വിതുര സ്വദേശി ലക്ഷ്മിക്കുട്ടി എന്നിവരടക്കം 73 പേര്‍ക്ക് പത്മശ്രീയും ലഭിച്ചു. വ്യോമസേനാ ഗരുഡ് കമാന്‍ഡോ ജെ.പി. നിരാലയ്…

Read More

തുരങ്കം നിർമിച്ച് പൈപ്പ് ലൈനിൽ നിന്നും പെട്രോൾ മോഷണം വഴിയൊരുക്കിയത് സ്ഫോടനത്തിലേക്ക്

ന്യൂഡൽഹിയിലെ സൂരജ് വിഹാർ എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാത്രി കെട്ടിടങ്ങളും മറ്റും കുലുങ്ങുന്ന തരത്തിൽ വലിയൊരു ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തി.   സംഭവം നടന്നയുടൻ തന്നെ പോലീസും ബോംബ് സ്ക്വാഡും മറ്റ് എല്ലാം സംവിധാനങ്ങളും സ്ഥലത്തെത്തി. അസ്വാഭാവികമായ കാര്യങ്ങളാണ് പൊലീസിന് അവിടെനിന്നും കണ്ടെത്താനായത്. കൃത്രിമമായി നിർമിച്ച ഒരു തുരങ്കവും അതിൽ 150 അടി നീളവും രണ്ടര അടി വ്യാസമുള്ള റബ്ബർ ഹോസും, അതിന്റെ അറ്റത്തായി ഒരു ടാപ്പും കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ പോലീസ് പറയുന്നത് ഇങ്ങനെ:   ആക്രി സാധനങ്ങൾക്കായി കട വാടകയ്ക്ക് എടുത്ത് നടത്തിക്കൊണ്ടിരുന്ന സുബൈർ എന്നയാളും കൂട്ടാളികളും ചേർന്ന് അവരുടെ കടയുടെ തൊട്ടടുത്തുകൂടി പോകുന്ന ഇന്ത്യൻ ഓയിൽ കോര്പറേഷന്റെ പൈപ്പ് ലൈനിൽ നിന്നും പെട്രോൾ മോഷ്ടിക്കാൻ പദ്ധതിയിട്ടു. photo: Press ks അതിനായി തന്റെ കടയിൽ നിന്നും പൈപ്പ്…

Read More

കൽക്കട്ടയിൽ യുവതിയെ കൂട്ടമാനഭംഗം ചെയ്തു; ആസൂത്രണം ചെയ്ത 15 വയസ്സുകാരൻ ഉൾപ്പടെ 3 പേർ പ്രായപൂർത്തിയാകാത്തവർ

കൽക്കട്ടയിൽ ഒരു 15 വയസ്സുകാരൻ ഉൾപ്പെടെ ആറുപേർ ചേർന്ന് 27 വയസുകാരിയെ അതിക്രൂരമായി ബലാൽസംഗം ചെയ്തു. തന്റെ വീട്ടിൽ നിന്ന് 200 മീറ്റർ മാത്രം അകലയുള്ള കോഴിഫാമിൽ, മാംസം വാങ്ങാൻ പോയി തിരിച്ചുവരുന്ന വഴിയിലാണ് യുവതി കൂട്ടമാനഭംഗത്തിന് ഇരയായത്.   സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ:   കോഴിഫാമിൽ മാസം വാങ്ങാനെത്തിയ യുവതിയെ അവിടെത്തന്നെ ജോലിക്കു നിന്നിരുന്ന 15 വയസ്സുകാരൻ മാസം വാങ്ങിയ സഞ്ചിക്കു ഭാരം കൂടുതലായതുകൊണ്ട് വീട്ടിൽ എത്തിച്ചു തരാമെന്നു പറഞ്ഞു യുവതിയോടൊപ്പം കൂടി. വീട്ടിലേക്കു തിരിച്ചു പോകുന്ന വഴിയിൽ വീട്ടിലേക്കു വേഗം എത്താൻ വേറെ ഒരു വഴിയുണ്ടെന്നു പറഞ്ഞു സാധാരണ പോകാറുള്ള വഴിയിൽ നിന്നും മാറി വിജനമായ കെട്ടിടങ്ങളുള്ള മറ്റൊരു വഴിലൂടെ ഇയാൾ യുവതിയെ കൊണ്ട് പോയി. അവിടെ കാത്തു നിന്ന ഇയാളുടെ കൂട്ടാളികളും ഇയാളും ചേർന്ന് യുവതിയെ കടന്നുപിടിച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു.   ഓരോരുത്തരായി…

Read More

യുപിയിൽ കർഷകന്റെ മുകളിൽ കൂടി ട്രാക്ടർ കയറിയിറക്കി ബ്ലെയ്ഡ് മാഫിയയുടെ അതിക്രൂര കൊലപാതകം

ഉത്തർപ്രദേശിലെ സീതാപൂർ എന്ന ഗ്രാമത്തിലാണ് അതിക്രൂരമായ ഈ സംഭവം അരങ്ങേറിയത്. 45 വയസുള്ള ജ്ഞാനചന്ദ്ര എന്ന കർഷകനാണ് താനെടുത്ത ലോൺ മുടങ്ങിയതിന്റെ പേരിൽ ബ്ലേഡ് മാഫിയയുടെ ദാരുണമായ ഈ കൊലപാതകത്തിന് ഇരയായത്. ഈ കർഷകന്റെ തന്നെ ട്രാക്ടർ ശരീരത്തിലൂടെ കയറ്റി ഇറക്കിയാണ് ബ്ലേഡ് മാഫിയ കൊലനടത്തിയത്.   മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഇദ്ദേഹം ഏകദേശം തൊണ്ണൂറായിരം രൂപയ്ക്കുമേൽ ബ്ലേഡ് മാഫിയയിൽ നിന്നും കടമെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ലോൺ റിക്കവറി ഏജന്റ് ജ്ഞാനചന്ദ്രയുടെ വീട്ടിൽ വരികയും പണം ആവശ്യപ്പെടുകയും ചെയ്തു. തൽക്കാലം 30,000 രൂപ ഇപ്പോൾ കൊടുക്കാമെന്നും ജ്ഞാനേന്ദ്ര പറഞ്ഞെങ്കിലും അവർ കേൾക്കാൻ കൂട്ടാക്കിയില്ല തുടർന്ന് റിക്കവറി ഏജന്റ് ട്രാക്ടറിന്റെ താക്കോൽ കർഷകന്റെ കൈയിൽനിന്നും കൈവശപ്പെടുത്തി നിർബന്ധപൂർവ്വം ട്രാക്ടർ എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചു ട്രാക്ടർ കൊണ്ടു പോകുവാൻ തടസ്സപ്പെടുത്തിയ ജ്ഞാനചന്ദ്രയെ, സംഘം നിർബന്ധപൂർവം ട്രാക്ടറിൽ പിടിച്ചുകയറ്റി കുറച്ചു…

Read More

വിവാഹം കഴിച്ച് ജാതിമാറി സംവരണാനുകൂല്യങ്ങൾ നേടുന്നവർക്കെതിരെ സുപ്രീം കോടതിയുടെ സുപ്രധാന വിധി

ജാതി ജൻമംകൊണ്ട് ഉണ്ടാകുന്നതാണെന്നും വിവാഹം കഴിച്ച് മാറ്റാൻ കഴിയുന്നതല്ലെന്നും സുപ്രീം കോടതി. കഴിഞ്ഞ ദിവസം ഇറങ്ങിയ ഒരു വിധിന്യായത്തിലാണ് കോടതിയുടെ ‘ഈ സുപ്രധാന പരാമർശമുള്ളത്. 21 വർഷം മുൻപ് ഒരു അദ്ധ്യാപിക കേന്ദ്രീയ വിദ്യാലയത്തിൽ സംവരണാനുകൂല്യം നേടി ജോലിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് കേന്ദ്രീയ വിദ്യാലയത്തിലെ വൈസ് ചാൻസലർ പദവിയിൽ വരെ അവർ എത്തി. ജനറൽ കാറ്റഗറിയിൽ പെടുന്ന ജാതിയിലുള്ള ഇവർ ഒരു പിന്നോക്ക ജാതിക്കാരനെ വിവാഹം കഴിച്ച് സംവരണാനുകൂല്യം വഴി ജോലി നേടി അർഹതപ്പെട്ടവരുടെ അവസരം തട്ടിയെടുത്തെന്നായിരുന്നു ഇവർക്കെതിരെ പരാതിപ്പെട്ടവരുടെ വാദം ജസ്റ്റിസ് അരുൺ മിശ്രയും ജസ്റ്റിസ് എം എം . ശാന്തനാഗൗഡറുംറും ഉൾപ്പെട്ട ബെഞ്ചാണ് ഈ വിധി നിർണയം നടത്തിയത്. ഒരു വ്യക്തിയുടെ ജാതി നിർണയിക്കുന്നത് ആ വ്യക്തിയുടെ ജനനത്തെ മുൻനിർത്തിയാണെന്നും ജീവിതപങ്കാളിയുടെ ജാതിയുടെ അടിസ്ഥാനത്തിലല്ലെന്നും അതുകൊണ്ട് സംവരണാനുകൂല്യം ലഭിക്കാൻ ഇവർക്ക് അർഹതയില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ.…

Read More

ഇനി വിമാനത്തില്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാം.

ഇന്ത്യന്‍ ആകാശ പരിധിയിലൂടെ വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ടെലെകോം അതോറിട്ടി ഓഫ് ഇന്ത്യ(ട്രായ്) പുറത്തു വിട്ടു. കുറഞ്ഞത് 3000 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഉപഗ്രഹ-ഭൌമ നെറ്റ്‌വര്‍ക്കുകളുടെ സഹായത്തോടെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാനാകും. വിമാനത്തില്‍ നിന്നും ലഭിക്കുന്ന വൈഫൈ സംവിധാനമാണ് ഇതിനായി ഉപയോഗപ്പെടുത്തേണ്ടത്.

Read More