ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവര്‍ക്ക് 20,000 രൂപ (വീഡിയോ)

Featured Video Play Icon

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും.തുക പിന്നീട് നിശ്ചയിക്കും.. മത്സ്യത്തൊഴിലാളികള്‍ക്ക് ഫലപ്രദമായ മുന്നറിയിപ്പിന് സംവിധാനം ഒരുക്കും. ഇത് വരെയായി 400 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റില്‍ ബോട്ടുകള്‍ക്ക് തകരാര്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കും. ഫിഷറീസ് വകുപ്പാണ് തുക വിതരണം ചെയ്യുക. തീരദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒറാഴ്ച സൗജന്യ റേഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കേരള തീരത്തിന് പുറമെ ലക്ഷദ്വീപില്‍ പന്ത്രണ്ട് ബോട്ടുകളിലായി 138 പേരെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ എത്രപേരാണ് കടലില്‍ പോയതെന്ന് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിനായി വില്ലേജ് ഓഫീസര്‍മാരിലൂടെ വിവരശേഖരണം…

Read More

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടി മന്ത്രിസഭ തീരുമാനിക്കും

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടി മന്ത്രിസഭ തീരുമാനിക്കും. തുടര്‍നടപടിയുടെ കാര്യത്തില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും പ്രധാനമാണ്. നിയമസെക്രട്ടറിയടക്കമുള്ളവരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് വെക്കുക എന്ന് സൂചനയുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ ശുപാര്‍ശ കൂടിയടങ്ങുന്ന കുറിപ്പാകും മന്ത്രിസഭ പരിഗണിക്കുക. ഇന്നലെ മുഖ്യമന്ത്രി ഏറ്റുവാങ്ങിയ റിപ്പോര്‍ട്ട് ഭദ്രമായി അദ്ദേഹത്തിന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രി ഏറ്റുവാങ്ങിയതൊഴിച്ചാല്‍ ഒരു തരത്തിലുള്ള പരിശോധനയും നടന്നില്ലെന്നാണ് ഭരണകേന്ദ്രങ്ങള്‍ അറിയിച്ചത്. റിപ്പോര്‍ട്ടില്‍ത്തന്നെ തുടര്‍നടപടിയെക്കുറിച്ചു നിര്‍ദേശങ്ങളുണ്ടാകാം. കേസെടുക്കുകയടക്കമുള്ള നടപടിക്രമങ്ങള്‍ക്കു പൊലീസ് ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണ്. ക്രൈംബ്രാഞ്ചിന്റെയോ, വിജിലന്‍സിന്റെയോ അന്വേഷണത്തിന് സര്‍ക്കാരിനു വേണമെങ്കില്‍ ഉത്തരവിടാം. സര്‍ക്കാരെടുക്കുന്ന അത്തരം നടപടികള്‍ കൂടി വിശദീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട് പിന്നീട് നിയമസഭയുടെ മേശപ്പുറത്തും വയ്ക്കണം. അതേസമയം വലിയ തോതിലുള്ള രാഷ്ട്രീയ ചലനങ്ങളൊന്നും റിപ്പോര്‍ട്ട് കാരണം ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍. ഉള്ളടക്കമെന്ന നിലയില്‍ പുറത്തുവന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്നു നേരത്തേ പ്രതീക്ഷിച്ചിരുന്ന കാര്യങ്ങള്‍ തന്നെയാണ്.…

Read More

തോമസ് ചാണ്ടിക്കെതിരായ ആരോപണം സര്‍ക്കാരിന്റെ യശസിനെ ബാധിച്ചില്ലെന്ന് കോടിയേരി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണം സര്‍ക്കാരിന്റെ യശസിനെ ബാധിച്ചില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമാനുസൃത നടപടിയെടുക്കും. തെറ്റുചെയ്യുന്നവരെ ഇടതുപക്ഷ സര്‍ക്കാര്‍ സംരക്ഷിക്കില്ല. ആരോപണം ഉയര്‍ന്നതുകൊണ്ട് ആരെയും ക്രൂശിക്കുകയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ ജനരക്ഷായാത്രയ്ക്ക് സിപിഐഎം കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തത് ഇതിന് ഉദാഹരണമാണ്. യാത്രകൊണ്ട് ബിജെപി നേതാക്കളുടെ അജ്ഞത മാറുമെങ്കില്‍ നല്ലതാണ്. കീഴാറ്റൂര്‍ സമരത്തില്‍ ബിജെപി മുതലെടുപ്പ് നടത്തുകയാണെന്നും കോടിയേരി പറഞ്ഞു. സോളാര്‍ കേസില്‍ ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും കോടിയേരി പറഞ്ഞു.

Read More

സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിനെതിരെ വിഎസ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

ന്യൂഡല്‍ഹി: എറണാകുളം അഡീഷണല്‍ സി.ജെ.എം എന്‍.വി രാജുവിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ പരാതി. സോളാര്‍ കേസില്‍ സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കാണ് വി.എസ് പരാതി നല്‍കിയത്. രാജുവിനെതിരായ അന്വേഷണം ഹൈകോടതി അവസാനിപ്പിച്ചിരുന്നുവെന്നും യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കിയെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മജിസ്‌ട്രേറ്റിന്റെ തെറ്റായ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കിയതായി വി.എസും സ്ഥിരീകരിച്ചു.

Read More

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. 28 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മൂന്ന് മന്ത്രിമാര്‍ അടക്കം പതിനഞ്ച് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റില്ല. തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മൂന്നാമത്തെ പട്ടിക ബിജെപി പുറത്തിറക്കിയത്. ബിജെപി വെള്ളിയാഴ്ച പുറത്തിറക്കിയ ആദ്യ ലിസ്റ്റില്‍ 70 സ്ഥാനാര്‍ഥികളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. രണ്ടാമത്തെ പട്ടിക ശനിയാഴ്ച പുറത്തിറക്കിയിരുന്നു. ഇതില്‍ 36 സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇതോടെ 182 അംഗ നിയമസഭയിലേക്ക് 134 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിക്കഴിഞ്ഞു. ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാമന്‍ വോറ, മുന്‍ കാബിനറ്റ് മന്ത്രി സൗരഭ് പട്ടേല്‍, ജയറാംഭായ് ധഞ്ചിഭായ് സോനാഗ്ര തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ 28 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തു വിട്ടത്. ദസദ മണ്ഡലത്തില്‍ എസ്.സിക്ക് സംവരണം ചെയ്ത സീറ്റില്‍ നിന്നാണ് സ്പീക്കറും സിറ്റിങ്…

Read More

ഈ സംവരണം അപകടകരം: പിണറായിയെ കടന്നാക്രമിച്ച് വി.ടി ബല്‍റാം

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്നുതൊട്ട് ഒരു പ്രതിപക്ഷ എംഎല്‍എ എന്ന നിലയിലുള്ള ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ചെറുതും വലുതുമായ മിക്കവാറുമെല്ലാ വീഴ്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടാനും ‘ഓഡിറ്റ്’ ചെയ്യാനും നിയമസഭക്കകത്തും ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിലൂടെയും ശ്രമിച്ചുപോരാറുണ്ട്. അത്തരത്തിലുള്ള പല വിമര്‍ശനങ്ങളും രാഷ്ട്രീയവിരോധം വച്ചുള്ള ഊതിപ്പെരുപ്പിക്കലുകളാണെന്നും പിണറായിയേയും സിപിഎമ്മിനേയുമൊന്നും വിമര്‍ശിക്കാന്‍ എന്നേപ്പോലുള്ളവര്‍ക്ക് അര്‍ഹതയില്ലെന്നും മറ്റുമുള്ള ആക്ഷേപം തുടക്കം തൊട്ടുതന്നെ തിരിച്ച് ഇങ്ങോട്ടും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ‘ഓഡിറ്റര്‍’ എന്ന പരിഹാസപ്പേര് സൈബര്‍ സഖാക്കള്‍ വക എനിക്ക് വീണിട്ടുണ്ട്. അതിനുപുറമേ പലപ്പോഴും ട്രോളുകളും കേട്ടാലറക്കുന്ന തെറിയഭിഷേകങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. അതൊക്കെ അതുപോലെത്തന്നെ ഇനിയും തുടര്‍ന്നോട്ടെ, വിരോധമില്ല. എന്നാല്‍ ഇനി ഈ പറയുന്നതാണ് പിണറായി സര്‍ക്കാരിനെതിരെയുള്ള എന്റെ ഏറ്റവും വലിയ വിമര്‍ശനം. അത് സാമ്പത്തിക മാനദണ്ഡം വെച്ച് സംവരണം ഏര്‍പ്പെടുത്തിയത് ഈ സര്‍ക്കാര്‍ ഇന്നേവരെ എടുത്ത ഏറ്റവും തെറ്റായ, ഏറ്റവും വഞ്ചനാപരമായ,…

Read More