അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തുതന്നെ ഇത് വേണോ? എ കെ ജിയുടെ സ്മാരകത്തിന് ബജറ്റിൽ 10 കോടി വകയിരുത്തിയതിനെ വിമർശിച്ച് വി ടി ബൽറാം.

പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന എ കെ ജിയുടെ ജന്മ ഗ്രാമമായ പെരളശ്ശേരിയിൽ അദ്ദേഹത്തിൻറെ സ്മാരകം നിർമ്മിക്കുവാൻ സംസ്ഥാന ബജറ്റിൽ 10 കോടി വകയിരുത്തിയത് വീണ്ടും ചർച്ചകൾക്ക് വഴിവയ്ക്കുന്നു. എകെജിയെക്കുറിച്ച്‌ പത്നി സുശീല ഗോപാലന്‍ എഴുതിയ വരികള്‍ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. എ കെ ജി യുടെ സംഭാവന പുതിയ തലമുറ അറിയണമെന്നും മന്ത്രി പറഞ്ഞു.   സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉള്ളപ്പോള്‍ തന്നെ എ.കെ.ജിക്ക് സ്മാരകം പണിയണോ എന്ന് ഈയിടെ എ കെ ജി പരാമർശത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന വി ടി ബല്‍റാം ഫേസ്ബുക്കിലൂടെ ചോദിച്ചു.   പുന്നപ്ര വയലാറില്‍ സ്മാരകത്തിനായി 10 കോടി വേറെയുമുണ്ട്. ഭരിക്കുന്ന സര്‍ക്കാരിന് അതിനെല്ലാം അധികാരമുണ്ടായിരിക്കാം, എന്നാല്‍ അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഇതിന്റെയെല്ലാം ഉദ്ദേശ്യശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  …

Read More

കോടിയേരിയുടെ മകന്റെ പണമിടപാട് വിവാദം ആളിക്കത്തിച്ച് ബി ജെ പിയും കോൺഗ്രസ്സും; ആരോപണം സർക്കാരിനെ ബാധിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരേ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്.   ബിനോയ് കോടിയേരി വിഷയം പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിച്ചു. എന്നാല്‍ ബിനോയ് കോടിയേരിയുടെ പണമിടപാടില്‍ സര്‍ക്കാരിന് ഇടപെടാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. . പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും മുഖ്യമന്ത്രിപറഞ്ഞു. ആരോപണം രാഷ്ട്രീയ പ്രേരിതമാകുന്നുവെന്നാണ് സ്പീക്കർ പറയുന്നത്.   പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പണമിടപാടിലെ വാസ്തവം ജനങ്ങള്‍ അറിയണം. അന്വേഷിക്കില്ലെന്ന് പറയുന്നത് ജനാധിപത്യവിരുദ്ധവും ഖേദകരവുമാണ്. ധാര്‍മ്മികതയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് വേണ്ടത്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മകന്റെ തട്ടിപ്പ് കോടിയേരിയുടെ അറിവോടെയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ലാളിത്യത്തെക്കുറിച്ച്‌ പറയുന്നവരുടെ മക്കളാണ് കോടികളുടെ തട്ടിപ്പ് നടത്തുന്നത്. വിദേശ മലയാളികളെ പോലും…

Read More

ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ മഞ്ജു വാര്യർ മത്സരിക്കുമെന്നു സൂചന

ചെങ്ങന്നൂരിൽ കെ കെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെത്തുടർന്ന് നിയമസഭാ ഉപതെരഞ്ഞെപ്പിനു കളമൊരുക്കിയ സാഹചര്യത്തിൽ മഞ്ജു വാര്യരെ മത്സരിപ്പിക്കാൻ സി പി എം ശ്രമിക്കുന്നതായി ചില റിപ്പോർട്ടുകൾ. സാമൂഹിക വിഷയങ്ങളിലെ ഇടപെടൽ മൂലം മഞ്ജു വാര്യർ ഇതിനോടകം പൊതുസ്വീകാര്യത നേടിക്കഴിഞ്ഞിരിക്കുന്നു. പാർട്ടിയെ സംബന്ധിച്ചിടത്തോളം സിറ്റിംഗ് സീറ്റ് നിലനിർത്തേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ മഞ്ജുവിനെപ്പോലെയുള്ള ഒരു പുതുമുഖ സ്ഥാനാർഥിയാകും സി പി എം നു ഏറെ ഗുണം ചെയ്യുക.

Read More

മനഃപൂർവമുള്ള കയ്യേറ്റമല്ലെന്നു കോടതി; തോമസ് ചാണ്ടിക്ക് താൽക്കാലികാശ്വാസം

കായല്‍ കൈയേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉടന്‍ കേസെടുക്കേണ്ടെന്ന് ഹൈക്കോടതി. മനഃപൂർവം കയ്യേറിയെന്നു തെളിയിക്കാൻ നിലവിലുള്ള രേഖകൾ അപര്യാപ്തമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. കളക്ടർ ടി വി അനുപമയുടെ റിപ്പോർട്ടിൽ മാർത്താണ്ഡം കായലിൽ കയ്യേറിയെന്നു പറയുന്ന ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ സർവേ നടത്താൻ കഴിഞ്ഞിട്ടില്ല. മൂന്നു മാസത്തിനുള്ളിൽ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. അതിനുശേഷം എഫ് ഐ ആർ രജിസ്റ്റർ ചെയ്താൽ മതിയെന്നും കോടതി നിർദേശിച്ചു. അതേസമയം കൈനകരി പഞ്ചായത്തംഗം വിനോദും സി പി ഐ നേതാവ് മുകുന്ദനും തോമസ് ചാണ്ടിക്കെതിരെയുള്ള രണ്ടു കേസ്സുകൾ കോടതി തീർപ്പാക്കി. ചാണ്ടിക്ക് താൽക്കാലികാശ്വാസം നൽകുന്ന വിധിയാണ് ഇത്. എന്നാല്‍, ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഹരജി നല്‍കിയ വിനോദ് വ്യക്തമാക്കി.

Read More

ഹജ്ജ് സബ്‌സിഡി നിർത്തലാക്കി; വിവിധ നേതാക്കളുടെ പ്രതികരണങ്ങൾ ഇങ്ങനെ.

ഹജ് സബ്‌സിഡി കേന്ദ്രസർക്കാർ നിർത്തലാക്കി . 700 കോടി ഹജ് സബ്സിഡിയായി നൽകുന്നതാണ് നിർത്തലാക്കിയിരിക്കുന്നത് ഈ പണം മുസ്ലിം പെണ്കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസപദ്ധതിക്കുമായി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഹജ് യാത്രയുടെ വിമാനക്കൂലിക്ക് സർക്കാർ വിമാനക്കമ്പനികൾക്ക് നൽകുന്ന സബ്സിഡിയാണ് ഹജ് സബ്സിഡിയെന്നു പൊതുവെ അറിയപ്പെടുന്നത്. എന്നാൽ ഇതിന്റെ പ്രയോജനം ഏജൻസികൾക്ക് മാത്രമായി ചുരുങ്ങി. ഇതാണ് സബ്‌സിഡി നിർത്താനുള്ള കാരണമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. 1974ൽ ഇന്ദിരാഗാന്ധി തുടക്കമിട്ടതാണ് ഹജ് സബ്‌സിഡി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം അഞ്ചുവർഷമായി സബ്സിഡി ഘട്ടംഘട്ടമായി കുറച്ചുവരികയായിരുന്നു. 2022 നുള്ളിൽ സബ്‌സിഡി നിർത്താനായിരുന്നു നിർദേശം. ഹജ് സബ്സിഡി നിര്‍ത്താനുള്ള തീരുമാനത്തോട് എതിര്‍പ്പില്ലെന്ന് സംസ്ഥാന ഹജ് കമ്മിറ്റി അഭിപ്രായപ്പെട്ടു. സബ്സിഡി വേണമെന്ന് നിര്‍ബന്ധമില്ലെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. കഴിവുള്ളവര്‍ ഹജ് ചെയ്താല്‍ മതി, വിമാനക്കമ്പനികളുടെ കൊള്ള ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ ഹജ് സബ്‌സിഡി നിർത്തലാക്കിയ തീരുമാനത്തിനെതിരെ…

Read More

ഹെലികോപ്റ്റർ വിവാദം. മുഖ്യമന്ത്രിയെ പരിഹസിച്ച് ജേക്കബ് തോമസ്

ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്രയ്ക്ക് വിനിയോഗിക്കാൻ നൽകിയ റവന്യൂ സെക്രട്ടറിയുടെ ഉത്തരവിൽ പരിഹാസവുമായി മുൻ ഐ. എം. ജി. ഡയറക്ടർ ജേക്കബ്. തോമസ് പാഠം 4 ഫണ്ട് കണക്ക് എന്ന പേരിലാണ് ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജീവന്റെ വില 25 ലക്ഷം അൽപ ജീവനുകൾക്ക് അഞ്ചുലക്ഷം അശരണരായ മാതാപിതാക്കൾക്ക് അഞ്ചുലക്ഷം ആശ്രയമറ്റ സഹോദരിമാർക്ക് അഞ്ചുലക്ഷം, ചികിത്സയ്ക്ക് 3 ലക്ഷം, കാത്തിരിപ്പ് തുടരുന്നത് 210 കുടുംബങ്ങൾ, ഹെലികോപ്റ്റർ കമ്പനി കാത്തിരിക്കുന്നത് 8 ലക്ഷം പോരട്ടെ പാക്കേജുകൾ എന്നാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്കോ തങ്ങള്‍ക്കോ ഇക്കാര്യത്തില്‍ ഒരു അറിവും ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണം. സംഭവം വിവാദമായതോടെ ഇന്നു തന്നെ വിശദീകരണം നല്‍കാന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യു സെക്രട്ടറിയോട് ആവശ്യപ്പെട്ടു. റവന്യു മന്ത്രി അറിയാതെ ഫണ്ട്…

Read More

വി.ടി ബല്‍റാമിന്‍റെ എ.കെ.ജി പരാമർശത്തിനെതിരെ നേതാക്കളുടെ പ്രതികരണം.

വി.ടി ബല്‍റാമിന്‍റെ എ.കെ.ജി പരാമർശത്തിനെതിരെയുള്ള വിമർശനം തുടരുകയാണ്. ചരിത്രത്തെ സ്വന്തം നിലയിൽ വളച്ചൊടിച്ച് ആളാവാൻ ശ്രമിക്കുന്ന വി ടി ബൽറാം എം എൽ എ രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്ന് യുവജനതാദൾ സംസ്ഥാന സെക്രട്ടറി അരുൺ പൂയപ്പള്ളി ആരോപിച്ചു. മഹാനായ എ കെ ജി യെപ്പറ്റി ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലാത്ത തരംതാണ പദപ്രയോഗങ്ങൾ പിൻവലിച്ച് ബൽറാം മാപ്പ് പറയണമെന്നും ഇതുപോലൊരു എം എൽ എ യെ ചുമക്കുന്ന തൃത്താലയിലെ ജനങ്ങളെ ഓർത്തു സഹതപിക്കുന്നു എന്നും അരുൺ പൂയപ്പള്ളി പറഞ്ഞു. യുവജനതാദൾ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ.ജിയെ അവഹേളിച്ച എം.എൽ.എയെ കോൺഗ്രസ്​ സംരക്ഷിക്കുന്നത്​ ആ പാർട്ടിയുടെ ജീർണതയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എ.കെ.ജി യുടെ സേവനവും ത്യാഗവും പോരാട്ട വീര്യവും ന്യൂ ജെന്‍ നേതാക്കന്മാര്‍ക്ക് അറിയില്ലായിരിക്കാം. മഹാനായ കമ്മൂണിസ്റ്റ് പോരാളി സഖാവ് എ.കെ.ജി…

Read More

ഓഖി ധനസഹായവിതരണം ആരംഭിച്ചു; കാണാതായവരുടെ ആശ്രിതര്‍ക്കും 20 ലക്ഷം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവന്തപുരം:ഓഖി ദുരിതബാധിതര്‍ക്കുള്ള സഹായം മുഖ്യമന്ത്രി വിതരണം ചെയ്തു. 25 കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതമാണ് സഹായം കൈമാറിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും വിതരണം ചെയ്തു.   സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യപിച്ച 20 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രണ്ട് ലക്ഷവും ഉള്‍പ്പെടെ 22 ലക്ഷം രൂപയാണ് നല്‍കിയത്. ദുരന്തത്തില്‍പ്പെട്ട് ഇപ്പോഴും തിരിച്ചെത്താവരുടെ കുടുംബത്തിനും ഇതേ സഹായം നല്‍കും. നേരത്തെ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   ജീവന്‍ രക്ഷപ്പെട്ട് തുടര്‍ന്ന് തൊഴില്‍ എടുക്കാന്‍ കഴിയത്താവര്‍ക്കും അത്തരത്തിലുള്ള ആരോഗ്യാവസ്ഥയില്‍ കഴിയുന്നവര്‍ക്കും പ്രത്യേകമായി പരിണിച്ച്‌ കൊണ്ട് പുനരധിവാസത്തിനുതകുന്ന സഹായം നല്‍കും. ഓഖി ദുരന്തത്തിന്റെ അനുഭവത്തില്‍ ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ സ്വീകരിക്കും.എല്ലാ മത്സ്യതൊഴിലാളികളും കടലിലേക്ക് ഇറങ്ങുമ്ബോള്‍ കടലില്‍ പോയതാരെണെന്ന സന്ദേശം ഫിഷറിസ് മന്ത്രാലയം ഒരുക്കുന്ന കേന്ദ്രത്തില്‍…

Read More

ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവര്‍ക്ക് 20,000 രൂപ (വീഡിയോ)

Featured Video Play Icon

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും.തുക പിന്നീട് നിശ്ചയിക്കും.. മത്സ്യത്തൊഴിലാളികള്‍ക്ക് ഫലപ്രദമായ മുന്നറിയിപ്പിന് സംവിധാനം ഒരുക്കും. ഇത് വരെയായി 400 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റില്‍ ബോട്ടുകള്‍ക്ക് തകരാര്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കും. ഫിഷറീസ് വകുപ്പാണ് തുക വിതരണം ചെയ്യുക. തീരദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒറാഴ്ച സൗജന്യ റേഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കേരള തീരത്തിന് പുറമെ ലക്ഷദ്വീപില്‍ പന്ത്രണ്ട് ബോട്ടുകളിലായി 138 പേരെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ എത്രപേരാണ് കടലില്‍ പോയതെന്ന് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിനായി വില്ലേജ് ഓഫീസര്‍മാരിലൂടെ വിവരശേഖരണം…

Read More

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടി മന്ത്രിസഭ തീരുമാനിക്കും

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടി മന്ത്രിസഭ തീരുമാനിക്കും. തുടര്‍നടപടിയുടെ കാര്യത്തില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും പ്രധാനമാണ്. നിയമസെക്രട്ടറിയടക്കമുള്ളവരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് വെക്കുക എന്ന് സൂചനയുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ ശുപാര്‍ശ കൂടിയടങ്ങുന്ന കുറിപ്പാകും മന്ത്രിസഭ പരിഗണിക്കുക. ഇന്നലെ മുഖ്യമന്ത്രി ഏറ്റുവാങ്ങിയ റിപ്പോര്‍ട്ട് ഭദ്രമായി അദ്ദേഹത്തിന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രി ഏറ്റുവാങ്ങിയതൊഴിച്ചാല്‍ ഒരു തരത്തിലുള്ള പരിശോധനയും നടന്നില്ലെന്നാണ് ഭരണകേന്ദ്രങ്ങള്‍ അറിയിച്ചത്. റിപ്പോര്‍ട്ടില്‍ത്തന്നെ തുടര്‍നടപടിയെക്കുറിച്ചു നിര്‍ദേശങ്ങളുണ്ടാകാം. കേസെടുക്കുകയടക്കമുള്ള നടപടിക്രമങ്ങള്‍ക്കു പൊലീസ് ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണ്. ക്രൈംബ്രാഞ്ചിന്റെയോ, വിജിലന്‍സിന്റെയോ അന്വേഷണത്തിന് സര്‍ക്കാരിനു വേണമെങ്കില്‍ ഉത്തരവിടാം. സര്‍ക്കാരെടുക്കുന്ന അത്തരം നടപടികള്‍ കൂടി വിശദീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട് പിന്നീട് നിയമസഭയുടെ മേശപ്പുറത്തും വയ്ക്കണം. അതേസമയം വലിയ തോതിലുള്ള രാഷ്ട്രീയ ചലനങ്ങളൊന്നും റിപ്പോര്‍ട്ട് കാരണം ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍. ഉള്ളടക്കമെന്ന നിലയില്‍ പുറത്തുവന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്നു നേരത്തേ പ്രതീക്ഷിച്ചിരുന്ന കാര്യങ്ങള്‍ തന്നെയാണ്.…

Read More