ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. 28 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മൂന്ന് മന്ത്രിമാര്‍ അടക്കം പതിനഞ്ച് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റില്ല. തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മൂന്നാമത്തെ പട്ടിക ബിജെപി പുറത്തിറക്കിയത്. ബിജെപി വെള്ളിയാഴ്ച പുറത്തിറക്കിയ ആദ്യ ലിസ്റ്റില്‍ 70 സ്ഥാനാര്‍ഥികളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. രണ്ടാമത്തെ പട്ടിക ശനിയാഴ്ച പുറത്തിറക്കിയിരുന്നു. ഇതില്‍ 36 സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇതോടെ 182 അംഗ നിയമസഭയിലേക്ക് 134 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിക്കഴിഞ്ഞു. ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാമന്‍ വോറ, മുന്‍ കാബിനറ്റ് മന്ത്രി സൗരഭ് പട്ടേല്‍, ജയറാംഭായ് ധഞ്ചിഭായ് സോനാഗ്ര തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ 28 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തു വിട്ടത്. ദസദ മണ്ഡലത്തില്‍ എസ്.സിക്ക് സംവരണം ചെയ്ത സീറ്റില്‍ നിന്നാണ് സ്പീക്കറും സിറ്റിങ്…

Read More