സി കെ വിനീതിന്റെ മാന്ത്രിക ഗോളിൽ ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല വിജയം

ഐ എസ്‌ എല്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ നിര്‍ണായകമായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം. പൂനെ സിറ്റിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു കേരളം തകർത്തത്. ഈ സീസണില്‍ കണ്ട മികച്ച രണ്ടു ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സ് സമ്മാനിച്ചത്. സമനിലയിലേക്ക് നീങ്ങിയിരുന്ന കളിയില്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരം സികെ വിനീത് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ഈ ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.     സെമി സാദ്ധ്യത നിലനിര്‍ത്താന്‍ അത്യാവശ്യമായിരുന്ന കേരളം കരുതലോടെയാണ് മത്സരത്തിനിറങ്ങിയത്. കളിയുടെ ആദ്യ എട്ടു മിനിറ്റുകളില്‍ ശക്തമായ ആക്രമണവുമായി പൂനെ ഗോള്‍മുഖത്തെ വിറപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ഫിനിഷിംഗിലെ പോരായ്മ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിനു കല്ലുകടിയായി. കൂടാതെ പൂനെ ഗോളിയുടെ പിഴവില്‍ ലഭിച്ച സുവര്‍ണാവസരം ബ്ലാസ്റ്റേഴ്സ്…

Read More

കടം തീർക്കാൻ നഷ്ടപ്പെട്ട ട്രോഫികൾ തേടി ടെന്നീസ് താരം ബോറിസ് ബെക്കർ

ബോറിസ് ബെക്കറിനെ ടെന്നീസ് പ്രേമികള്‍ അത്രെ പെട്ടെന്ന് മറക്കാനിടയില്ല. 1985ല്‍ മിന്നല്‍ പിണര്‍ പോലെ ഏയ്സുകള്‍ പായിച്ച് പ്രമുഖന്‍മാരെ തോല്‍പ്പിച്ച് വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ട 17കാരനായ ജര്‍മന്‍കാരന്‍. ഒരു പതിറ്റാണ്ട് ടെന്നീസ് കോര്‍ട്ടുകള്‍ അടക്കിവാണ ഈ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.   ആറുപ്രാവശ്യം ഗ്രാൻഡ് സ്‌ലാം ജേതാവായ ടെന്നീസ് താരം ബോറിസ് ബെക്കർ ഇപ്പോൾ തന്റെ കടബാധ്യതകൾ തീർക്കാൻ സഹായം തേടുകയാണ്. തന്റെ നഷ്ടപ്പെട്ട അഞ്ച് ഗ്രാൻഡ് സ്‌ലാം ട്രോഫികൾ കണ്ടെത്തി അത് വിറ്റ് കടം തീർക്കാനാണ് അദ്ദേഹം പൊതുജനങ്ങളുടെ സഹായം തേടുന്നത്. ആ ട്രോഫികൾ എവിടെയാണ് കാണാതായെന്ന് അദ്ദേഹത്തിനറിയില്ല.   ബ്രിട്ടീഷ് ഗവണ്മെന്റ് ഇക്കഴിഞ്ഞ ജൂലൈ മാസം അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. കളിക്കളത്തില്‍ നിന്ന് സമ്പാദിച്ച നൂറ് മില്യന്‍ ഡോളറുകളിലേറെയും സ്ത്രീകള്‍ക്ക് വേണ്ടി കളഞ്ഞുകുളിച്ചാണ് ബെക്കര്‍ പാപ്പരായത്. ലണ്ടനിലെ സ്വകാര്യ ബാങ്കുകൾക്കും കമ്പനിക്കും ബെക്കർ…

Read More

എം എസ് ധോണിയുടെ റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ എം എസ് ധോണി നേടിയ 3454 എന്ന റെക്കോർഡ് റൺസ് വിരാട് കോഹ്‌ലി മറികടന്നു. സൗത്ത് ആഫ്രിക്കയിൽ നടക്കുന്ന ഇന്ത്യ- സൗത്ത് ആഫ്രിക്ക മൂന്നാം ടെസ്റ്റിൽ വിരാട് കോഹ്‌ലി നേടിയ 41 റൺസ് മൂലമാണ് ഈ നേട്ടം കോഹ്‌ലിക്ക് കൈവരിക്കാനായത്. 60 ടെസ്റ്റും 94 ഇന്നിങ്ങ്സും കൊണ്ടാണ് എം എസ് ധോണി 3,454 റൺസ് നേടിയത്. എന്നാൽ, വിരാട് ആകട്ടെ 35 ടെസ്റ്റിലും 57 ഇന്നിംഗ്സിലും ഈ നേട്ടം കൈവരിച്ചു. ധോണി കോഹ്‌ലിയെ അഭിനന്ദിക്കുകയും ചെയ്തു.

Read More

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച് ഒരാൾകൂടി പടിയിറങ്ങുന്നു, മാർക് സിഫ്നിയോസ് ടീം വിട്ടു

കൊച്ചി: പരിശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീന്‍ ടീം വിട്ടതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോളണ്ട് സ്ട്രൈക്കർ മാർക് സിഫ്നിയോസും ടീം വീട്ടു. ഈ സീസണിൽ ടീമിനായി ആദ്യഗോൾ നേടിയതു സിഫ്നിയോസായിരുന്നു. ടീം വിടാനുള്ള കാരണം വ്യക്തമല്ല. പത്തൊമ്പതുകാരനായ സിഫ്‌നിയോസ് ടീമിലെ പ്രായം കുറഞ്ഞ താരങ്ങളില്‍ ഒരാളായിരുന്നു. നാ​ലാം സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​​​​ന്റെ ഗോ​ൾ​ക്ഷാ​മം അ​വ​സാ​നി​പ്പി​ച്ച താ​ര​മാ​ണ് സിഫിനിയോസ്. ടീം വിടുന്ന കാര്യം സിഫിനിയോസ് മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്തിരുന്നെന്നും പരസ്പര ധാരണയോടെയാണ് തീരുമാനമെടുത്തതെന്നും മാനേജ്മെന്റ് അറിയിച്ചു.

Read More

അത്യത്ഭുതം ഈ ഗോൾ.. 180 അടി ദൂരത്തിൽ എതിർ പോസ്റ്റിലേക്ക് ഗോൾകീപ്പറുടെ ഗോൾ..

സ്പെയിനിലെ ക്ലബ് ലൂഗോ എന്ന ഫുട്ബോൾ ക്ലബിന്റെ ഗോൾകീപ്പർ ജുവാൻ കാർലോസ് നേടിയ അത്ഭുതകരമായ ഗോളാണ് ഇപ്പോൾ ഫുട്ബോൾ ആരാധകരുടെ സംസാരവിഷയം. തന്റെ ഗോൾപോസ്റ്റിന്റെ പരിധിയിൽ നിന്നും ഏകദേശം 180 അടി ദൂരത്തിൽ എതിർ പോസ്റ്റിലേക്ക് ജുവാൻ അടിച്ചു പായിച്ച പന്ത് കൃത്യം ഗോൾ പോസ്റ്റിൽ തന്നെ ചെന്ന് പതിക്കുകയായിരുന്നു. പെട്ടന്നുള്ള ഈ ആക്രമണം എതിർ ടീമിന്റെ ഗോൾകീപ്പർ പരമാവധി തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2-1 എന്ന ഗോൾ നിലയിൽ നിന്ന ജുവാന്റെ ടീം മത്സരത്തിന്റെ സമയം കഴിയാൻ 10 മിനിറ്റ് ബാക്കി നിൽക്കുമ്പോഴാണ് ഈ ഗോൾ കൂടി നേടിയത്. ഇതാടെ ജുവാന്റെ ടീം 3-1 എന്ന ഗോൾ നിലയിൽ വിജയിച്ചു.   ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഈ മത്സരം നടന്നത്. അന്ന് ജുവാന്റെ മുപ്പതാം പിറന്നാൾ ദിവസം കൂടിയായിരുന്നു.

Read More

ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെ സി കെ വിനീത്.

ബ്ളാസ്റ്റേഴ്സ് മുന്‍ കോച്ച്‌ സ്റ്റീവ് കോപ്പല്‍ ടീം വിടാന്‍ കാരണം സി കെ വിനീത് ആണെന്ന തലക്കെട്ടില്‍ ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെ സി കെ വിനീത്. എന്നാലും എന്റെ ഏഷ്യാനെറ്റേ സത്യായിട്ടും ഞാന്‍ ഒന്ന് പേടിച്ചു, ആ ഹെഡ് ലൈനില്‍ ഇത്തിരി മാന്യത കാണിക്കായിരുന്നു. നിങ്ങളുടെ വെബ്ഡെസ്ക്കില്‍ ആ സാധനം ഉള്ള ആരും ഇല്ലേ…എന്നായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ വിനീതിന്റെ പ്രതികരണം. ഐഎസ്‌എല്ലിന്റെ ദൈര്‍ഘ്യം കൂട്ടിയതും കോപ്പല്‍ ആവശ്യപ്പെട്ട മെഹ്താബ് ഹുസൈന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ടീമില്‍ നിലനിര്‍ത്താതെ വിനീതിനെയും ജിങ്കനെയും മാനേജ്മെന്റ് നിലനിര്‍ത്തിയതുമാണ് സ്റ്റീവ് കോപ്പല്‍ ടീം വിടാന്‍ കാരണമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ പറയുന്നത്. എന്നാല്‍ തലക്കെട്ടില്‍ പറയുന്നപോലെ കോപ്പല്‍ ടീം വിടാന്‍ വിനീത് ആണ് കാരണമെന്നു വാർത്തയിൽ ഇല്ല. വിനീതിന്റെ പ്രതികരണത്തിന് തൊട്ടുപിന്നാലെ ഏഷ്യാനെറ്റ് തെറ്റ് തിരുത്തി. “ഏഷ്യാനെറ്റ് അവരുടെ…

Read More

ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 72 റൺസിന്റെ തോൽവി

കോപ്‌ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 72 റൺസിന്റെ തോൽവി. 208 റൺസ് വിജയലക്ഷ്യവുമായി സെക്കന്റ് ഇന്നിംഗ്സ് ബാറ്റിംഗ് തുടർന്ന ഇന്ത്യ 135 റൺസെടുത്ത് പുറത്തായി. ഇന്ത്യൻ ബാറ്റിംഗിന്റെ തകർച്ചയാണ് കാണാനായത്. തുടർച്ചയായ വിജയങ്ങൾ നേടിയ കൊഹ്‌ലിപ്പടക്കു കനത്ത പ്രഹരം തന്നെയാണ് ഈ തോൽവി. സ്കോർ: ദക്ഷിണാഫ്രിക്ക 286 & 130 ഇന്ത്യ, 209 & 135 ഇനി ജനുവരി 13 മുതൽ സെഞ്ചൂറിയനിലെ സൂപ്പർസ്പോർട് പാർക്കിലാണ് പരമ്പരയിലെ രണ്ടാം പരീക്ഷണം.

Read More

ടീമിന്‍റെ മോശംപ്രകടനം; കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കുള്ള കാരണമെന്നാണ് വിശദീകരണം. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനമാണ് മ്യൂലന്‍സ്റ്റീനെ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയത്.   ആരാധകരോടും മാനേജ്‌മെന്റിനോടും നന്ദിയുണ്ടെന്നും മ്യൂലന്‍സ്റ്റീന്‍ അഭിപ്രായപ്പെട്ടു.നിലവില്‍ ഏഴ് മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയും രണ്ട് തോല്‍വിയുമടക്കം ഏഴ് പോയിന്റുകളുമായി പട്ടികയിലെ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സുള്ളത്.   2007ലെ യുവേഫ ചാമ്പ്യൻസ് ലീഗിലും, 2008ലെ ഫിഫ ക്ലബ് ലോകകപ്പിലും മാഞ്ചസ്റ്റർ കിരീടം ചൂടിയതിന് പിന്നിൽ റെനി മ്യൂളൻസ്റ്റീന്റെ തന്ത്രങ്ങളുമുണ്ടായിരുന്നു. ഇക്കാലത്ത് മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും മാഞ്ചസ്റ്റർ സ്വന്തമാക്കി. പിന്നീട് 2013ൽ മാഞ്ചസ്റ്റർ വിട്ട അദ്ദേഹം ഫുൾഹാമിന്റെ പരിശീലകനായി ചുമതലയേറ്റു.   2017 ജൂലൈ 14നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതല മ്യൂലൻസ്റ്റീൻ ഏറ്റെടുത്തത്. നിലവിലെ സീസണിൽ‌ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഓർ‌ക്കാപ്പുറത്തു കിട്ടിയ തിരിച്ചടി…

Read More

ഇന്ത്യന്‍ നിരയിലെ ഈ കൂട്ടുകെട്ട് മങ്ങിയാല്‍ പരമ്പര നഷ്ടപ്പെടും

ജോഹന്നസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയില്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തുന്ന ഇന്ത്യന്‍ സംഘത്തിന് നിര്‍ണായകമാവുക ബാറ്റിങ് കൂട്ടുകെട്ടുകള്‍. പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ബാറ്റിങ് ബാലപാഠങ്ങള്‍ മറക്കുന്ന പതിവ് ഇന്ത്യന്‍ രീതി ദക്ഷിണാഫ്രിക്കയില്‍ ഒരിക്കല്‍ക്കൂടി പരീക്ഷിക്കപ്പെടും. മധ്യനിരയിലെ ബാറ്റിങ് കൂട്ടുകെട്ടുകളായിരിക്കും പരമ്പരയില്‍ നിര്‍ണായകമാവുക. പ്രത്യേകിച്ചും ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ മങ്ങിയാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. പേസര്‍മാര്‍ നന്നായി പന്തെറിയുമെന്ന ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ടെങ്കിലും ബാറ്റിങ്ങില്‍ ആശങ്കയൊഴിയുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി തുടങ്ങിയവര്‍ക്ക് പകരക്കാരാകാന്‍ കഴിയുമെന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇനിയും തെളിയിച്ചിട്ടില്ല. വിദേശ പിച്ചുകളിലും കളിമികവ് ആവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഇന്ത്യ മികച്ച ടീമെന്ന് പറയാന്‍ കഴിയൂയെന്ന് മുന്‍താരങ്ങളും വ്യക്തമാക്കിയതോടെ കളിക്കാര്‍ സമ്മര്‍ദ്ദത്തിലാണ്. വിരാട് കൊഹ്‌ലിക്കും സഹതാരങ്ങള്‍ക്കും ഇനിയും തെളിയിക്കാനുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പര അതിനുള്ള വേദിയാണ്. ഇവിടെ പരാജയം…

Read More

പഴയ ഊര്‍ജ്ജം തനിക്കില്ലെന്ന് മെസി; ശരീരത്തിന്റെ തളര്‍ച്ച മനസിലാക്കി തുടങ്ങിയിരിക്കുന്നു

കഴിഞ്ഞ രണ്ടു ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും ബാഴ്‌സലോണയുടെ ആദ്യ ഇലവനില്‍ തന്നെ ഉള്‍പ്പെടുത്താത്തിനോട് പ്രതികരിച്ച് ലയണല്‍ മെസി. ബെഞ്ചിലിരിക്കുന്നതില്‍ തനിക്കു യാതൊരു പ്രശ്‌നവുമില്ലെന്നും പഴയ ഊര്‍ജ്ജം തനിക്കില്ലെന്നും മെസി പറഞ്ഞു. അര്‍ജന്റീനിയന്‍ മാധ്യമം ടിവൈസി സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ സീസണില്‍ എന്റിക്വയുടെ കീഴില്‍ സീസണിലെ ഏറെക്കുറെ എല്ലാ മത്സരങ്ങളും മെസി കളിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ വാല്‍വെര്‍ദേ താരത്തെ ബെഞ്ചിലിരുത്തിയതില്‍ ആരാധകര്‍ ആശങ്കയിലായിരുന്നു. ഇതിനെ പറ്റി ചോദിച്ചപ്പോഴാണ് മെസി ഇതു പറഞ്ഞത്. സീസണ്‍ വളരെ വലുതാണെന്നും അതു കൊണ്ടു തന്നെ ഇത്തരം തീരുമാനങ്ങള്‍ താന്‍ അംഗീകരിക്കുന്നുവെന്നും മെസി പറഞ്ഞു. മുന്‍പ് എത്ര മത്സരങ്ങള്‍ കളിക്കാനും പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ ശരീരത്തിന്റെ തളര്‍ച്ച താന്‍ മനസിലാക്കി തുടങ്ങിയിട്ടുണ്ടെന്നും മെസി വെളിപ്പെടുത്തി. വരാന്‍ പോകുന്ന ലോകകപ്പില്‍ അര്‍ജന്റീന…

Read More